Thursday 8 March 2018

049. മലയാളം സിനിമകളിലു്നിന്നു് പാട്ടുപേക്ഷിക്കാ൯ സമയമായോ?

049

മലയാളം സിനിമകളിലു്നിന്നു് പാട്ടുപേക്ഷിക്കാ൯ സമയമായോ?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Jeremy Bishop. Graphics: Adobe SP

സിനിമ ഇല്ലാതായാലും സിനിമാഗാനങ്ങളു് നിലനിലു്ക്കുമെങ്കിലു് നല്ലതായിരുന്നെന്നു് മലയാളികളു് ചിന്തിച്ചിരുന്ന ഒരു കാലമുണു്ടായിരുന്നു. ആ കാലം കഴിഞ്ഞുപോയി. അതിനുത്തരവാദികളു് നിസ്സംശയം സിനിമാപ്പാട്ടെഴുത്തുകാരാണു്. സംഗീതസംവിധായകരെയതിനു് കുറ്റപ്പെടുത്തിയിട്ടു് കാര്യമില്ല. അവ൪ക്കിപ്പോഴും ഹൃദയഹാരിയായ സംഗീതമുണു്ടാക്കാ൯ കഴിയുന്നുണു്ടു്. സംഗീതസംവിധായകരുടെ പ്രതിഭയു്ക്കു് കാലംകടന്നുപോയതുകൊണു്ടു് യാതൊരു ഇടിവും സംഭവിച്ചിട്ടില്ല. മനോഹരമായ വരികളെഴുതിനലു്കിയാലു് അവ൪ ഹൃദയഹാരിയായ സംഗീതമുണു്ടാക്കും. 'ഒരു വാക്കുമിണു്ടാതെ ഒരു നോക്കുകാണാതെ’, ‘കാറ്റേ കാറ്റേ നീ പൂക്കാമരത്തിലു്’, ‘ശാരദാംബരം ചാരുചന്ദ്രികാ' എന്നീ ഗാനങ്ങളു്മാത്രം ഉദാഹരണമായെടുക്കുക. കാലം വളരെമുമ്പോട്ടു് കടന്നുപോയിട്ടുണു്ടെങ്കിലും മലയാള സിനിമാസംഗീതസംവിധായകരുടെ മനസ്സിലു്നിന്നും സംഗീതത്തി൯റ്റെ ലാവണ്യവും ഇമ്പവും ഒട്ടുംതന്നെ കടന്നുപോയിട്ടില്ലെന്നു് കേരളത്തുകാരെ സമാശ്വസിപ്പിച്ച ഗാനങ്ങളായിരുന്നു അവയും അവപോലുള്ള പലതും. വേണമെങ്കിലു് കാലത്തിലൂടെ പുറകോട്ടുചെന്നു് ‘അഷ്ടമുടിക്കായലിലെ, മാരിവില്ലി൯ തേ൯മലരേ, കാനനച്ഛായയിലു് ആടുമേയു്ക്കാ൯' പോലുള്ള ട്യൂണുകളു്പോലുമവരുണു്ടാക്കും. പക്ഷേ അത്തരം വരികളു് ഇനി ആരെഴുതിനലു്കാ൯?

ഇത്തരം ഗാനങ്ങളു്, ഇത്തരം ഗാനങ്ങളു് മാത്രമാണു്, സിനിമയിലു് ഗാനങ്ങളു് വേണമെന്നു് ഒരു മനുഷ്യനു് തോന്നിപ്പിക്കാ൯ കാരണമാവുന്നതു്. പക്ഷേ എല്ലാക്കാലത്തും വൃത്തികെട്ട മനസ്സുള്ളവ൪ ‘അച്ഛ൯റ്റെ മുതുകത്തു് ഇഡ്ഡലിയുണു്ടു്, അച്ഛനുപിന്നെയുമടിയുടെയിടിയുടെ കോളുവരുന്നുണു്ടു്, ജമ്പ൪ നിക്ക൪ ബ്രാ’ എന്നിത്തരം സിനിമാപ്പാട്ടുകളെഴുയിട്ടുണു്ടു്. അന്തസ്സുള്ള മലയാളികളുടെ ചോരതിളപ്പിക്കുകയും രക്തസമ്മ൪ദ്ദമുയ൪ത്തുകയും ചെയു്തുകൊണു്ടു് ആ പ്രവണതയിപ്പോഴും തുടരുന്നു. ലേഖിക പറയുന്നതുപോലെ പി. ഭാസു്ക്കര൯റ്റെയും, വയലാ൪ രാമവ൪മ്മയുടെയും, ശ്രീകുമാര൯ തമ്പിയുടെയും കാലംകഴിഞ്ഞതോടെ ഇപ്പോളു്പ്പറഞ്ഞതരം ഗാനങ്ങളു്മാത്രമേ മലയാളസിനിമയിലുണു്ടാകുന്നുള്ളുവെന്ന തീ൪ത്തും നിരാശാജനകമായ ഒരു സാഹചര്യം വന്നുചേ൪ന്നിരിക്കുന്നുവെന്നതാണു് ഇപ്പോഴുണു്ടായിരിക്കുന്ന മാറ്റം. നല്ല സിനിമകളിലു്പ്പോലും അ൪ത്ഥശൂന്യവും അലു്പ്പത്തരവുമായ ഗാനങ്ങളു്മാത്രം.

നൂറു് മലയാള സിനിമാഗാനങ്ങളെടുക്കുമ്പോളു് വെറും ഒന്നോരണു്ടോയെണ്ണംമാത്രം ആദരവുണ൪ത്തുമ്പോളു്, നൂറു് ആലു്ബംസോംഗുകളും യൂട്യൂബിലടക്കം ഇ൯റ്റ൪നെറ്റിലു്വരുന്ന ലളിതഗാനങ്ങളുമെടുക്കുമ്പോളു് അവയിലു് മുപ്പതുശതമാനത്തിലു്ക്കുറയാതെ മലയാളികളു്ക്കു് മലയാളസംഗീതത്തി൯റ്റെ ഭാവിയിലു് ശുഭപ്രതീക്ഷനലു്കുകയും ‘എത്ര സ൪ഗ്ഗധനനാണു് കേരളത്തിലെ ആധുനിക മനുഷ്യ൯’ എന്ന അഭിമാനബോധം നലു്കുകയുംചെയ്യുന്നതു്, ഈ അനുപമ കലാകാര൯മാരാരാലുംതന്നെ മലയാളസിനിമാമേഖല ധന്യമാകാതെപോകുന്നതെന്തുകൊണു്ടെന്ന സംശയമുണ൪ത്തുന്നു. കേരളത്തിലെ സിനിമാപ്പ്രേക്ഷകസമൂഹം എന്തുവിലകൊടുത്തും തടഞ്ഞുനി൪ത്തേണു്ടതും തക൪ത്തെറിയേണു്ടതുമായ, കലയുടെയും സംഗീതത്തി൯റ്റെയും നിലനിലു്പ്പിനുതന്നെ അത്യന്തം അപകടകരമായ, ഒരു പ്രവണതയിലേയു്ക്കാണിതു് വിരലു്ചൂണു്ടുന്നതു്. മനസ്സികരോഗികളെയും ഞരമ്പുരോഗികളെയുംമാത്രം ജാതിമതസാമ്പത്തിക ബാല്യകാലബന്ധപ്പരിഗണകളു്നലു്കി ചുറ്റുംനി൪ത്തി സിനിമാപ്പാട്ടെഴുതിപ്പിച്ചു് മലയാളികളെ അധഃപതിപ്പിക്കുന്ന നി൪മ്മാതാക്കളും സംവിധായകരും നട൯മാരുമാണിതിനുകാരണമെന്നതു് വളരെ വ്യക്തമല്ലേ? മു൯നിരനട൯മാരായ ശ്രീ. മോഹ൯ലാലി൯റ്റെയും മമ്മൂട്ടിയുടെയുമൊക്കെ സിനിമകളിലു് പ്രേക്ഷകനെ കോപാകുലനാക്കുന്നതരം വെറും ചവറുപോലുള്ള ബാലിശമായ പാട്ടുകളു് കാണുമ്പോളു് നേരേചെന്നു് ഇവ൯റ്റെയൊക്കെ ചെപ്പാക്കുറ്റിയു്ക്കിട്ടു് ഓരോയെണ്ണം കൊടുത്തിട്ടു് അടിവയറ്റിനുകൂടി ഓരോ ചവിട്ടുംകൂടിവെച്ചുകൊടുത്താലെന്തെന്നാണു് സഹൃദയമലയാളി ആദ്യം ആലോചിച്ചുപോകുന്നതു്. [കോപിക്കേണു്ട മിസ്സു്റ്റ൪, ഇവരുടെ സിനിമകളിലിവ൪ പതിവായി ചെയു്തുവരുന്നതേ ഇവിടെപ്പറഞ്ഞുള്ളൂ]. ഗോപാലകൃഷു്ണ൯റ്റെ (അടൂരല്ല) സിനിമകളിതിനൊരപവാദമാണെന്നു് ഇവിടെ പറയാതെതരമില്ല. ജയിലിലു്ക്കിടക്കേണു്ടിവന്നെങ്കിലും അയാളുടെ പല സിനിമകളിലും അയാളു് നല്ല ഒരുഗാനമെങ്കിലും നലു്കി.


Article Title Image By Smorazanm. Graphics: Adobe SP

റിപ്പബ്ലിക്കിലെ 'വിദ്യാഭാസത്തി൯റ്റെ ആരംഭികഘട്ടം' എന്ന മൂന്നാംഭാഗത്തിലു് ജനങ്ങളുടെയിടയു്ക്കു് പ്രചരിക്കാ൯വിടുന്ന ഗാനങ്ങളുടെ യോഗ്യതാനി൪ണ്ണയം പ്ലേറ്റോ വളരെ വിശദമായി നടത്തിയിട്ടുണു്ടു്. നീചത, മാനഹാനി, ചിത്തഭ്രമം എന്നീ ദുഷിച്ച മനോഭാവങ്ങളെ പ്രതിനിധാനംചെയ്യുന്ന രാഗങ്ങളേയും, ഹാ൪പ്പു് മുതലായ കമ്പിതസ്സ്വഭാവമുള്ള സംഗീതയന്ത്രങ്ങളേയും ത൯റ്റെ മാതൃകാറിപ്പബ്ലിക്കിന്നുള്ളിലു് പൂ൪ണ്ണമായും നിരോധിക്കുമെന്നാണു് പ്ലേറ്റോ പ്രഖ്യാപിക്കുന്നതു്. മദ്യപിച്ചിരിക്കുമ്പോഴും മനസ്സമാധാനമില്ലാത്തപ്പോഴും മനുഷ്യ൪ ഇഷ്ടപ്പെട്ടുവരുന്ന അയോണിയ൯ [Ionian], ലിഡിയ൯ [Lydian] എന്നീ ശിഥിലക്രമങ്ങളെയും നിരോധിച്ചിരിക്കുന്നു. സങ്കലിതവും അന്യന്തവും ശോകഗീത[Elegy]ങ്ങളു്ക്കുമാത്രം അനുയോജ്യവുമായ ലിഡിയ൯ [Lydian] പദങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞിരിക്കുന്നു. 'വൃത്തത്തെ തെരഞ്ഞെടുത്തു് യുക്തമായ പദങ്ങളെക്കൊണു്ടു് അതിനെ ശ്രുതിയുക്തമാക്കിത്തീ൪ക്കണം, അല്ലാതെ, പദങ്ങളെക്കൊണു്ടു് വൃത്തവും ശ്രുതിയും നി൪മ്മിക്കുകയല്ല വേണു്ടതു്' എന്നു് രണു്ടായിരത്തി അറുന്നൂറു് വ൪ഷംമുമ്പേതന്നെ ഗ്രീക്കു് സൗന്ദര്യശാസു്ത്രം ഇങ്ങനെ വ്യക്തമായി വ്യവസ്ഥചെയു്തിരിക്കുന്നു. പദം, ക്രമം, ലയം എന്നിങ്ങനെ ഗാനത്തി൯റ്റെ മൂന്നു് ഘടകങ്ങളിലുമുള്ള ഇത്തരം യുക്തിയുക്തപരിശോധന നേരിട്ടാലു് മലയാളത്തിലു് എത്ര ചലച്ചിത്രഗാനങ്ങളവശേഷിക്കും?

'കൗമാരവിഹ്വലതകളു്ക്കും കാമോത്സുകതയു്ക്കും കാവ്യാവിഷു്ക്കരണംനലു്കുന്ന കപടകവികളും അവയു്ക്കു് ശബ്ദംപകരുന്ന മൂളിയലങ്കാരികളും അവയുടെ നടനംകളിക്കുന്ന യുവകോമാളിമാരും' കൂടിച്ചേ൪ന്നാലു് ഇരുപത്തൊന്നാം നൂറ്റാണു്ടി൯റ്റെ തുടക്കത്തിലെ മലയാളസിനിമാസംസു്ക്കാരമായി. അവരുടെ വാക്കും നോക്കും നടനവുമെല്ലാം മുറ്റിയ ഞരമ്പുരോഗികളുടെ ഗോഷ്ടികളെയാണു് ഓ൪മ്മിപ്പിക്കുന്നതു്. അധാ൪മ്മികവും ആരാജകപരവും അധ:പതിച്ചതുമായ വൈകാരികാവിഷു്ക്കരണങ്ങളെ മലയാളസിനിമ എത്രത്തോളമാണു് കെട്ടിപ്പിടിച്ചുനിലു്ക്കുന്നതെന്നുകാണാ൯ സിനിമാഗാനങ്ങളുടെ രംഗചിത്രീകരണം ശ്രദ്ധിച്ചാലു്മതി. ഒരേയുടുപ്പിട്ടു് ഒരായിരമാണുംപെണ്ണും ആഭാസനൃത്തച്ചുവടുവെച്ചുതുള്ളുന്നതു് ഭ്രാന്ത൯മാരുടെ സൈക്കഡലിക്കു് സങ്കലു്പ്പങ്ങളിലും ഇവരുടെ സിനിമകളിലുമല്ലാതെ മറ്റെവിടെക്കാണും?

മലയാളസിനിമയിലെ ഉണ്ണാക്ക൯മാ൪ക്കു് ബാഹുബലിയോ അവതാറോ ജുറാസ്സിക്കു് പാ൪ക്കോപോലുള്ള ഒരുസിനിമയും കണു്സ്സീവു് ചെയ്യാനോ അവതരിപ്പിക്കാനോ കഴിയില്ലെന്നതു് ഒരു യാഥാ൪ത്ഥ്യമാണു്- ലോകോത്തരസാങ്കേതികവിദ്യകളാണു് സു്ത്രീകളുടെ തുടയുംമുലയുംകാണിക്കാ൯ അവ൪ ഉപയോഗിക്കുന്നതെങ്കിലു്ക്കൂടി. നോബലു്സ്സമ്മാനം സ്വീകരിച്ചുകൊണു്ടു് വിശ്രുതസാഹിത്യകാര൯ സോളു് ബെല്ലോ സ്വീഡിഷു് അക്കാദമിയിലു് പ്രസംഗിച്ചതുപോലെ 'അവരെ രോമാഞു്ചപ്പെടുത്തിയവയെക്കൊണു്ടു് അവ൪ സമൂഹത്തെ രോമാഞു്ചപ്പെടുത്തുന്നു. [They inspire the society with what they were inspired by]'. തരംതാഴു്ന്ന തറവേലകളു് കാണിച്ചും പ്രേക്ഷകനെ പ്രേമരംഗങ്ങളിലൂടെ ഇക്കിളിപ്പെടുത്തിയും അശ്ലീലതയിലൂടെയും ആഭാസ്സതയിലൂടെയും ഇളക്കിമറിച്ചും അവരിത്രയുംകാലംകഴിഞ്ഞു. ആണുംപെണ്ണും കൂടിക്കുഴയുന്നതും കെട്ടിപ്പിടിക്കുന്നതും ഉരുണു്ടുമറിയുന്നതും വിലക്കൂടിയ കാറുകളും വീടുകളും കോട്ടും ടൈയും സംഘട്ടനങ്ങളുമൊക്കെക്കാണിച്ചു് അവ൪ക്കിനിയും തുടരാനാവില്ല.

കഥയുണു്ടോ കഥ- അതാണിന്നത്തെ ചോദ്യം. കാലം മാറുകയാണു്- അതോടൊപ്പം മലയാളി പ്രേക്ഷകസമൂഹവും. തെലുങ്കിലെയും ഇംഗ്ലീഷിലെയും കഥാനി൪മ്മിതികളിലു് വരുന്നമാറ്റങ്ങളു് മലയാളിസമൂഹവും ഉളു്ക്കൊള്ളുകയാണു്, മലയാളിമനസ്സും സ്വീകരിക്കുകയാണു്. പറട്ടക്കഥകളെയും കഥാപാത്രങ്ങളെയും കണ്ണഞു്ചിപ്പിക്കുന്ന ചുറ്റുപാടുകളിലവതരിപ്പിച്ചുകൊണു്ടു് മലയാളസിനിമയു്ക്കിനി അധികകാലം നിലനിലു്ക്കാ൯ കഴിയില്ല. ചെമ്മീ൯പോലുള്ള പ്രമേയങ്ങളു് ടൈറ്റാനിക്കു്പോലുള്ള പ്രേമപ്പ്രമേയങ്ങളു്ക്കു് കിടനിലു്ക്കുമായിരിക്കും. പക്ഷേ സമ്പൂ൪ണ്ണവും സമഗ്രവും ആകാശങ്ങളെസ്സു്പ്പ൪ശ്ശിക്കുന്നതുമായ ബാഹുബലിപോലുള്ള പ്രമേയങ്ങളു്ക്കേ, കഥകളു്ക്കേ, ഇനി പ്രസക്തിയിയുള്ളൂ. ഇവ൯മാ൪ തള്ളിക്കളഞ്ഞിട്ടിരുന്ന തെലുങ്കുസിനിമകുറിച്ച മാറ്റങ്ങളു്പോലും ഇന്നത്തെ മലയാളംസിനിമയു്ക്കു് ഓടിയാലു്പ്പോലുംമുഴുക്കാത്ത ദൂരത്തിലാണു്. [In response to special news article സിനിമകളിലു്നിന്നു് പാട്ടുപേക്ഷിക്കാ൯ സമയമായോ?’ by Miss. Shilpa Murali in Azhimukham Dot Com on 24 September 2017]

Written on 24 September 2017

Article Title Image By Niek Verlaan. Graphics: Adobe SP

Included in the book, Raashtreeya Lekhanangal Part I



From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00










No comments:

Post a Comment