Sunday, 6 October 2013

030. വീണയും വാളും. പി. എസ്സ്. രമേശ് ചന്ദ്ര൯.

വീണയും വാളും 

പി. എസ്സ്. രമേശ് ചന്ദ്ര൯

ശൂ൪പ്പണഖേ വീണ്ടും വീണ്ടുമെന്നോടു പല 
വേണ്ടാതനങ്ങള് നീ പറഞ്ഞു,
രാമരാജ്യത്തി൯റ്റെ രക്ഷാധികാരിയാം 
രാമനനുജനെന്നതോ൪ക്കാതെ.

ലക്ഷ്മണാ നീയിന്നീ സ്ത്രീയോടു കാണിച്ച- 
യക്രമമാകാശം കണ്ടു,
മൂക്കും മുലകളും ഛേദിച്ചിതെന്നെ നീ-
യാകേ വിരൂപിണിയാക്കി.

ആര്യസങ്കീ൪ത്തനം കേള്ക്കുന്ന രാമ-
തലസ്ഥാന നഗരിപോലല്ലാ,
ആഴിയും തിരകളും കൈകളില്ത്താലോല-
മാട്ടുന്ന ലങ്കാ നഗരം.

അവിടെ മനുഷ്യക്കുരങ്ങും മനുഷ്യനും 
ആദിമസ്സോദര൪ പോലെ 
പലജാതി പറവമൃഗമിടചേ൪ന്നു കഴിയുന്നു 
ജാതിമത ഭേദമില്ലാതെ.

അവിടെക്കലകളും കവിതയും കളരിയും 
കനല് പോലെയെരിയുന്ന പകയും 
അവിടത്തെയടവികളിലലറുന്നമൃഗഗണവു- 
മവിടെ൯റ്റെയണ്ണ൯റ്റെ പുരവും.

ശാന്തിയും സഹവ൪ത്തിതത്വവും തേടിയാ-
ണീനാട്ടില് നീ വന്നതെതെങ്കില്
ആര്യകുമാര൯ നീ ദ്രാവിഡകുമാരിയെ- 
യപ്പൊഴേ വേട്ടു കൊണ്ടേനെ.

പ്രേമമാമഭ്യ൪ത്ഥനയ്ക്കു പകരമെന്നെ നീ
ചോരയിലഭിഷിക്തയാക്കി,
യുദ്ധം മഹായദ്ധമൊന്നി൯റ്റെയതിഘോര-
ഘോഷങ്ങളിവള് കേട്ടിടുന്നു.





No comments:

Post a Comment