Friday, 9 August 2013

012. ആസ്പ്പത്രി ജാലകത്തിന് ഒരു മുഖവുര. അറിവു് പൊതുസ്വത്താണ്.

ആസ്പ്പത്രി ജാലകത്തിന് ഒരു മുഖവുര. അറിവു് പൊതു സ്വത്താണ്.

പി.എസ്സ്.രമേഷ് ചന്ദ്ര.

ഓപ്പറേഷനു മുമ്പു് ബോധം കെടുത്താനായി അനസ്തേഷ്യ എന്ന മയക്കുമരുന്ന് പ്രയോഗിക്കുന്ന സമ്പ്രദായമാണ് ഇംഗ്ലീഷ് ചികിത്സാക്രമത്തില് നിലവിലിരിക്കുന്നത്. ശസ്ത്രം മാംസത്തിലാഴ്ന്നിറങ്ങുമ്പോഴുള്ള തീവ്രവേദന സഹിക്കാനാവാതെ രോഗി മരിച്ചുപോകാതിരിക്കാനും മാംസതിന്ടെ ചെറുത്തുനില്പ്പുപ്രേരണകളെ പരമാവധി മയപ്പെടുത്താനുമാണ് മയക്കുവാതകം പ്രയോഗിക്കുന്നത്. ജൈവശരീരത്തിന്ടെ ഒരു അത്ഭുതഗുണവിശേഷമായ ബോധത്തെയാണ് ഇങ്ങനെ അല്പനേരത്തേയ്ക്കു് അറസ്റ്റ്ചെയ്ത് കിടത്തുന്നത്. ബോധം മങ്ങിക്കിടക്കുംപോള് കൃത്രിമ റെസ്പിറേറ്ററിലൂടെ ശരീരത്തിനകത്തു ചെല്ലുന്ന പ്രാണവായു [ഓക്സിജന്] മാലിന്യം കലര്ന്നതായിരുന്നാലും അതിന്ടെ അളവു് കുറഞ്ഞിരുന്നാലും അതു് നിന്നുപോയാലും രോഗി പിന്നെ ബോധാവസ്ഥയിലേയ്ക്കു മടങ്ങിവരുന്നില്ല. ഊറ്ജ്ജക്ഷയത്തിന്ടെ അങ്ങേയറ്റംവരെച്ചെന്നശേഷം മൂറ്ച്ഛ അല്ലെങ്കില് കോമ എന്ന പ്രത്യേക അവസ്ഥയിലേയ്ക്ക് അയാള് വീഴുന്നു. മരണത്തിനും ജീവിതത്തിനും മദ്ധ്യേയുള്ള നൂല്പ്പാലത്തിലാണ് അയാള്. മരണത്തിലേയ്ക്കു തന്നെ ആഴ്ന്നു പോവുകയോ ജീവിതത്തിലേയ്ക്കു മടങ്ങി വരുകയോ ചെയ്യാം.

കോമാ മനുഷ്യര്.

ശസ്ത്രക്രിയകള് വ്യാപകമായതോടെ അനസ്തേഷ്യ സ്പെഷ്യലിസ്റ്റുകള്തന്നെ ഉടലെടുത്തു. അതിവികസിത രാജ്യങ്ങളിലെ അത്യുന്നത ആശുപത്രികളിലെ രഹസ്യവാറ്ഡുകളും പരീക്ഷണശാലകളുമുടനീളം ഇന്ന് ഇങ്ങനെ ബോധാവസ്ഥയിലേയ്ക്കു മടങ്ങി വരാനാവാതെ കോമയിലായിപ്പോയ പതിനായിരക്കണക്കിന് നിശ്ചലരും നിസ്സഹായരുമായ മനുഷ്യജീവികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇന്ററന്സീവ് കെയറ് യൂണിറ്റുകളില് അതീവ ശ്രദ്ധയോടെ അനവധി വറ്ഷങ്ങള് ചരിയ്ക്കപ്പെടെണ്ടുന്ന ഈ അസംഖ്യം മനുഷ്യശരീരങ്ങള് ആ രാഷ്ട്രങ്ങളില് മാനുഷികവും നിയമപരവുമായ ഒരു വലിയ പ്രശ്നമായിത്തുടരുകയാണ്.

ഒരു പ്രസിദ്ധ ആശുപത്രിയില് ഒരു പ്രത്യേക നമ്പ്ര് ഓപ്പറേഷന് തീയേറ്ററിന്ടെ സീലിംഗിനകത്തെ ഓക്സിജന് പൈപ്പും വാല്.വും അധികൃതരുടെ അറിവോടെ കൃത്രിമമായി നിയന്ത്രിച്ച് ദൃഢകായരായ രോഗികളെ പ്പോലും കോമയിലാക്കി പ്രത്യേക കോമാ ഹോസ്പിറ്റലിലോട്ടു മാറ്റിയിട്ട് അവിടെവെച്ച് അവരുടെ നിശ്ചലശരീരത്തിലെ വിലപിടിപ്പുള്ള അവയവങ്ങള് മുറിച്ചുമാറ്റി വിദേശത്തേയ്ക്കു കയറ്റുമതി ചെയ്യു ന്നുണ്ടെന്നുള്ള വിവരം പുറത്തു കൊണ്ടുവരാനായി ഡോക്ടറ് സൂസന് വീലറെന്ന മെഡിക്കല് വിദ്യാറ്ത്ഥിനി നടത്തുന്ന സംഭ്രമജനകമായ ഒന്നരദിവസത്തെ പരിശ്രമങ്ങള് 'കോമ'യെന്ന വിശ്രുതനോവലില് ഡോക്ടറ് റോബിന് കുക്ക് അനാവരണം ചെയ്തിട്ടുണ്ട്.


ലോംഗ് മാറ്ച്ചും ഡോ.നോറ്മ്മന് ബെഥൂണെയും.

കോമാ മനുഷ്യരുടെ ആവിറ്ഭാവത്തോടെ മയക്കു വാതക പ്രയോഗം പോലെ വിപരീത ഫലങ്ങള് ഉളവാക്കാത്ത മറ്റെന്തെങ്കിലും തരം ബോധം കെടുത്തല് രീതി ലോകത്തെവിടെയെങ്കിലും നിലവിലുണ്ടോ എന്ന അന്വേഷണം സജീവമായി. അനസ്തേഷിയായുടെ ആവശ്യകതയെത്തന്നെ ചൈനാക്കാറ് അത്ഭുതകരമായി അതിജീവിച്ചിരിക്കയാണെന്ന വിവരം ക്രമേണ പുറംലോകത്തേയ്ക്കു വ്യാപിച്ചു തുടങ്ങി. അവിടെയ വറ് അക്യു പങ്ചറ് ഉപയോഗിച്ചു് ബോധം കെടുത്തിയിട്ട്‌ അലോപ്പതി രീതിയില് കത്തി പ്രയോഗിക്കുകയാണ് ചെയ്യുന്നതത്രെ. അലോപ്പതിയവറ്ക്കു് വിദേശിയും അക്യു പങ്ചറ് സ്വദേശിയുമായ ചികിത്സാ ക്രമങ്ങളാണ്. അവറ് രണ്ടിനെയും അങ്ങേയറ്റം പ്രായോഗികമായി സമന്വയപ്പെടുത്തി എണ്പതു കോടി ജനങ്ങള്ക്കുള്ള ഒരു ആരോഗ്യ പ്രസ്ഥാനം പടുത്തുയറ്ത്തിയിരിക്കുന്നു. വിഭവങ്ങളുടെ ഉല്പ്പാദന ത്തിലും വിതരണത്തിലും ഏറെക്കുറെ നീതി നിഷ്ഠമായ ഒരു സമത്വ സമ്പ്രദായം പടുത്തുയറ്ത്തിയ ഈ ചൈനാക്കാറ് ആധുനികവും പുരാതനവുമായ ചികിത്സാ സമ്പ്രദായങ്ങളുടെ അന്യൂനമായ സമന്വയത്തിലൂടെ ഒരു ജനകീയാരോഗ്യ സംഹിതയ്ക്കും അടിത്തറ പാകിയെന്നത് ലോകത്തിന്ടെ ആദരവുണറ്ത്തിയ ഒരു പുതിയ അറിവായിരുന്നു. വാസ്തവത്തില് മഹത്തായ ചൈനീസ് വിപ്ലവത്തിന്ടെ കേന്ദ്രപ്രവറ്ത്തനമായിരുന്ന ആറായിരം മൈല് നീണ്ട ലോംഗ് മാറ്ച്ചില്ത്തന്നെ നഗ്നപ്പാദ ഡോക്ടര്മ്മാരെന്ന ആശയം ഒരു സജീവ ചര്ച്ചാ വിഷയമെന്നതിനുപരി ഒരു നഗ്നയാഥാര്ത്ഥ്യം തന്നെയായിത്തീറ്ന്നിരുന്നു. സഖാവ്. പായ് ചുന് എന്ന് കള്ളപ്പേര് സ്വീകരിച്ച് മാറ്ച്ചിലുടനീളം പങ്കെടുത്ത് വൈദ്യസേവനം ചെയ്ത വിദേശിയായ ഡോക്ടര് നോറ്മ്മന് ബെഥൂണെ [Dr. Norman Bethune] യുദ്ധ മുന്നണികളില്പ്പോലും ആയിരക്കണക്കിന് അത്തരക്കാരെ കണ്ടുമുട്ടുകയുണ്ടായി. കൂമിന്താംഗ് സേനയോടും ജപ്പാനോടും പൊരുതി മുറിവേറ്റു വീഴുന്ന ചൈനീസ് വിമോചനപ്പോരാളിയ്ക്ക് യുദ്ധമുന്നണിയില് ആക്രമണ മേഘലയില് ത്തന്നെ ചോര എത്തിച്ചു കൊടുക്കാന് ബെഥൂണെ തന്ടെ രക്തക്കുപ്പികളും ട്യൂബുമായി മുന്നണികളില് നിന്നു് മുന്നണികളിലേയ്ക്കു സഞ്ചരിച്ചു. ഒടുവില്, മുറിവേറ്റുവീഴുന്ന റെഡ്ഗാറ്ഡിന് അരമണിക്കൂറിനകം തന്നെ പുതിയ രക്തം നല്കാനുള്ള സംവിധാനം ബെഥൂണെ റെഡ് ആറ്മിയ്ക്കുവേണ്ടി ആവിഷ്ക്കരിച്ച് നടപ്പിലാക്കി. ബെഥൂണെയുടെ മൊബൈല് ബ്ലഡ് ബാങ്ക് സംവിധാനങ്ങളെ മാവോ ആദരപൂറ്വ്വം പ്രശംസിക്കുകയുണ്ടായി. ചിലേടങ്ങളില് ആദ്യ വെടിയുണ്ടകള്ക്കു നടുവിലാണ് അവസാന ഓപ്പറേഷനും നടത്തി ആ ഭിഷഗ്വരന് രക്ഷപ്പെട്ടത്.

യാത്രയ്ക്കിടയില് ഒരിടത്ത് താത്ക്കാലിക ഓപ്പറേഷന് തീയേറ്ററാക്കിയ ബുദ്ധ മത ക്ഷേത്രത്തിനകത്ത് മുറിവേറ്റ പോരാളിയുടെ കാല് പ്രാകൃതമായി വലിയ കത്തി കൊണ്ട് മുറിച്ചു മാറ്റുന്ന ചൈനീസ് ഡോക്ടറെക്കണ്ട് ബെഥൂണെ ക്ഷോഭിച്ചിളകി അടുത്ത ക്യാമ്പിലേയ്ക്കു പൊയ്ക്കളഞ്ഞു. അയാള് ഒരു ക്ഷുരകനായിരുന്നെന്നും കലാപം വന്നപ്പോള് ഒരു ഡോക്ടറായിത്തീറ്ന്ന് കമ്മ്യൂണിസ്ട് പാറ്ട്ടിയേയും രാജ്യത്തേയും സേവിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും വഴിമദ്ധ്യേ ഒരു സഖാവു് അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി. വാസ്തവത്തില്, സഖാവു്. പായ് ചുന് വരുന്നുണ്ടെന്നറിഞ്ഞ് അദ്ദേഹത്തില്നിന്നും പലതും പഠിക്കാനായി വളരെ സന്തോഷപൂറ്വ്വം നില്ക്കയായിരുന്നത്രെ ആ മനുഷ്യന്. ഒരു പുതിയ ഉള്ക്കാഴ്ച്ച ലഭിച്ച ബെഥൂണെ മടങ്ങിച്ചെന്ന് ആ മനുഷ്യനെയും കൂട്ടുകയും തന്ടെ യാത്രയിലുടനീളം കൊണ്ടുനടന്ന് വൈദഗ്ദ്ധ്യം പകരുകയും ചെയ്തു. സറ്ജ്ജറിയില് അതിനിപുണ മായിരുന്ന ആ കൈവിരലുകളുടെ അതിദ്രുത ചലനങ്ങളെ സുസൂക്ഷ്മം പിന്തുടര്ന്ന ആ നഗ്നപ്പാദഡോക്ടറാണ് ബെഥൂണെയ്ക്കും വിപ്ലവത്തിന്ടെ വിജയത്തിനും ശേഷം ജനകീയ ചൈനയുടെ ആരോഗ്യനയം ആവിഷ്ക്കരി ച്ചത്.

ഒരു ജനകീയ ഗവണ്‍മെന്റ്റിന്റ്റെ ആരോഗ്യനയം.

സമഗ്ര പരിവര്ത്തനത്തിലൂന്നുന്ന ഏത് വിപ്ലവപ്പാറ്ട്ടിയും ഗവണ്‍മെന്റ്റും രണ്ടേ രണ്ടു് കാര്യങ്ങളില് ശ്രദ്ധിച്ചാല്മതി പൊതുജനാരോഗ്യത്തിലും പൊതുജനവിദ്യാഭ്യാസത്തിലും. നമ്മുടെ ശരീരത്തിന് വരാവുന്ന രോഗങ്ങളും അവയ്ക്കുള്ള നിവാരണ മാറ്ഗ്ഗങ്ങളും കെട്ടിട നിര്മ്മാണത്തിന്ടെ ടെക്ക്നിക്കുകളും നിയമത്തിന്ടെ കുതന്ത്രവുമെല്ലാം ഇനിയും ഒരു രഹസ്യമായിത്തുടരുവാന് പാടുള്ളതല്ല. സമസ്ത ജനങ്ങളെയും അതില് വിദ്യാഭ്യാസം ചെയ്യിക്കണം. പൊതുജനങ്ങളില് അത് പ്രയോഗിക്കാന് ഉദ്ദേശിക്കുന്നവറ്ക്കു മാത്രം വിദഗ്ദ്ധപരിശീലനവും ലൈസന്സും ഗവണ്‍മെന്റ്റ് നല്കിയാല്മതി. നഗ്നപ്പാദ ഭിഷഗ്വരന്മാരെ മോടേണ്‍ സറ്ജ്ജറി പഠിപ്പിക്കുന്നതിന് ഒരു ഗവണ്‍മെന്റ്റ് നല്കേണ്ട മുന്ഗണനയുടെ അനുഭവപാഠങ്ങളാല് സമ്പന്നമാണ് ആധുനിക ജനകീയ ചൈനയുടെ ചരിത്രം.

നഗ്നപ്പാദ ഡോക്ടറന്മാര്.

എഴുപത് കോടി ജനങ്ങളുള്ള ഭാരതത്തിന്ടെ പൊതുജനാരോഗ്യ പ്രശ്ന ങ്ങള് പരിഹരിക്കാന് എണ്പത് കോടി ജനങ്ങളുള്ള ചൈനീസ് റിപ്പബ്ലിക്കിന്ടെ അനുഭവപാഠങ്ങളെയാണോ ആശ്രയിക്കേണ്ടത്, അതോ ജനമേയില്ലാത്ത പടിഞ്ഞാറന് രാജ്യങ്ങളുടെ ചികിത്സാക്രമങ്ങളെയാണോ എന്ന ചോദ്യത്തിനകത്തുതന്നെ അതിന്ടെ യുക്തിസഹമായ ഉത്തരവും അടങ്ങിയിരിക്കുന്നു. ഔഷധലഭ്യത ഏറിയതും പരക്കെ അറിവുള്ളതും പരമ്പരാഗതവുമായ ചികിത്സാസമ്പ്രദായങ്ങള്ക്കു് ആധുനിക ശാസ് ത്ര-സാങ്കേതികവിദ്യകൂടി നല്കുകമാത്രമാണു് ഭാരതത്തിനിന്നാവശ്യം. ആയുറ്വ്വേദം കൊടികുത്തിവാണ ഭാരതത്തിലൊരിടത്തും മെഡിക്കല് സ്റ്റോറുകള് ഉണ്ടായിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. കാനനങ്ങളും കുന്നുകളും നാട്ടിന്പുറങ്ങളും ഔഷധങ്ങളുടെ അക്ഷയഖനികളായി നിലകൊണ്ടു. അത്തരമൊരവസ്ഥയില് ഒരു ഇടനിലക്കാരനും അയാളുടെ ചൂഷണവും തീറ്ത്തും അസാദ്ധ്യമായിരുന്നു. കപ്പലുയാത്രയുടെയും സഞ്ചാരത്തിന്ടെയും സാദ്ധ്യതയോടെ ശ്രിംഗാരകാവ്യലഹരി പൂണ്ടുനിന്ന കൊട്ടാരക്കെട്ടുകളുടെ നിലവറകള്ക്കുള്ളില്നിന്നും ശസ്ത്രക്രിയാ രഹസ്യങ്ങളടങ്ങുന്ന നമ്മുടെ സംസ്കൃതഗ്രന്ഥങ്ങള് പാതിരിമാരിലൂടെ ജറ്മ്മനിയിലേയ്ക്കും മറ്റും പ്രവഹിച്ചു. അങ്ങനെയവര് ഹോമിയോ മരുന്നും വിമാനവുമൊക്കെ യുണ്ടാക്കുകയും നമ്മെ അമ്പരപ്പിക്കുകയും അവയെ നമുക്കു് വില് ക്കുകയും ചെയ്തു. അങ്ങനെയൊക്കെയുള്ള രാജകീയ ഉദാസീനതകളുടെ ഫലമായിട്ടാണ് ആയുറ്വ്വേദം പില്ക്കാലത്ത് ആലോപ്പതിയാല് ആദേശം ചെയ്യപ്പെട്ടത്.

എല്ലാവരും സ്പെഷ്യലിസ്റ്റുകള്.

ആയുറ്വ്വേദത്തിനും മറ്റ് പുരാതന ചികിത്സാക്രമങ്ങള്ക്കും എത്രയും വേഗം കൃത്രിമ ഡയാലിസിസ് യന്ത്രങ്ങളും മഷിനോട്ടത്തിനു പകരം എക്സ്-റേയും മോഡേണ്‍ സറ്ജ്ജറിയുടെ മികച്ച സാങ്കേതികവിദ്യകളും നല്കി പുഷ്ക്കലമാക്കി പ്രചാരത്തില് വരുത്തുകയെന്നുള്ളത് ഇവിടെ ഉള്ളതോ ഉണ്ടാവാന് പോകുന്നതോ ആയ ഏത് ഗവണ്‍മെന്റ്റിന്റ്റെയും ചുമതലയായിരിക്കും. സ്ക്കൂള്പ്പരീക്ഷ കഴിഞ്ഞുവരുന്ന ആറ്ക്കും മെഡിസിനും എഞ്ചിനീയറിങ്ങും ലായും പഠിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണം.

എല്ലാ ജനങ്ങളെയും സ്പെഷ്യലിസ്ടുകളായി ഉയറ്ത്തി സ്പെഷ്യലിസ്റ്റി ണ്ടെ കൈക്കൂലി ഇല്ലാതാക്കുകയെന്നത് എത്ര മഹത്തായ ആശയമാണ്! അങ്ങനെ അറിവു് സാറ്വ്വത്രികമാവുന്നതോടെ അറിവുള്ളവന്ടെ കൈക്കൂലി സമൂഹത്തില് ഇല്ലാതാവുന്നു. അഴിമതിയും കൈക്കൂലിയും സറ്ക്കാര് കാര്യങ്ങളല്ല, സറ്ക്കാറ് വിരുദ്ധങ്ങളാണ്. ഉന്നത സാങ്കേതിക വിദ്യകളുടെ സറ്വ്വവ്യാപനത്തിലൂടെ കൈക്കൂലിയേയും അറിവിന്ടെ കുത്തകകളേയും സ്തംഭിപ്പിക്കാന് ഗവണ്‍മെന്റ്റ് എന്തുചെയ്യുന്നുവെന്നത് പൊതുജനങ്ങള് വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

അറിവു് പൊതുസ്വത്ത്.

അറിവു് പൊതുസ്വത്താണ്. സറ്ജ്ജറിയിലെ അറിവു് ആയുറ്വ്വേദക്കാറ് ക്കും അലോപ്പതിക്കാറ്ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. എല്ലാവരും എല്ലാം പഠിക്കട്ടെ; എന്തെങ്കിലും നഷ്ടപ്പെടാനുള്ളത് ഈ രാജ്യത്തെ ചൂഷകന്മ്മാറ്ക്കു മാത്രമാണ്. പാമ്പുവിഷത്തിനു ചികിത്സിക്കുന്ന ആയുറ്വ്വേദസ്ഥാപനത്തിന് കൃത്രിമ ഡയാലിസിസ് യന്ത്രം നല്കുന്നതില് എന്താണ് തെറ്റ്? ആ വിഷംതീണ്ടിയ ചോര മുറിവായിലൂടെ ചുണ്ടുകൊണ്ട് ഈമ്പിവലിച്ചെടുക്കുന്നതിനു പകരം ആ വൈദ്യനെ അല്പം ആധുനിക സറ്ജ്ജറി അഭ്യസിപ്പിക്കുന്നത് അരുതെന്ന് ഇവിടെ ആരാണ് പറയുന്നത്? ആയുറ്വ്വേദത്തിനു മാത്രമല്ല, ലോകത്തിന്ടെ മുന്നില് നിവറ്ന്നു നില്ക്കാനുള്ള വൈജ്ഞാനിക പിന് ബലമുള്ള മറ്റ് സകല ഭാരതീയ പൌരാണിക ചികിത്സാക്രമങ്ങള്ക്കും അലോപ്പതിയുടെ മികച്ച ആധുനിക സൌകര്യങ്ങള് സമ്മാനിച്ച് വ്യാപകമാക്കണമെന്ന് ഉച്ചത്തില് വിളിച്ചുപറയാന് ഭാരതീയര് ഒന്നടങ്കം ഇച്ഛിക്കുന്നു. ബഹുരാഷ്ട്ര മരുന്നുകമ്പനികളുടെയും എത്തിക്ക്സില്ലാത്ത ഭിഷഗ്വര സംഘടന കളുടെയും സമരത്തിന് തന്തമാരെയിറക്കുന്ന കേരളത്തിലെ മെഡിക്കോസിന്ടെ ചീപ്പ് സമരമുറകളുടെയും വ്യാപാര ക്കോട്ടകളെ കടപുഴക്കിയെറിഞ്ഞുകൊണ്ട് ആ ശബ്ദം ഇന്നല്ലെങ്കില് നാളെ ഉഗ്രമായി മുഴങ്ങും.  By Ardfern. Dublin, Ireland.
 
ആസ്പത്രി ജാലകത്തിന്ടെ ആഘാതം.

1983-84 കാലഘട്ടത്തില് 'ആസ്പത്രി ജാലകം' എന്ന പുസ്തകത്തിന്ടെ മുഖവുരയായി എഴുതപ്പെട്ടതാണ് 'അറിവു് പൊതു സ്വത്താണ്' എന്ന ഈ ലേഖനം. ഈ മുഖവുര്യ്ക്കു ശേഷം ആസ്പത്രി ജാലകത്തിലെ അഞ്ച് കവിതകളും അടുത്ത ലക്കങ്ങളിലായി ഇവിടെ വായിക്കാം. ഈ കവിതകള് പ്രസിദ്ധീകരിക്കുന്നതിന് കേരളത്തിലെ ഏകദേശം മുഴുവന് പത്രമാസികകളും വിസമ്മതിച്ചു. പ്രമുഖ പബ്ലിഷിംഗ് ഹൗസുകള് പുസ്തകമാക്കാന് മടിച്ചു. ഒരു ആശുപത്രിയിലെത്തി ജന്നലിലൂടെ അകത്തേയ്ക്കു നോക്കുന്നവനും അകത്ത് ജോലി ചെയ്തുകൊണ്ടു് പുറത്തേയ്ക്ക് നോക്കുന്നവനും കാണുന്ന വ്യത്യസ്തമായ കാഴ്ച്ചകളും കാഴ്ച്ചപ്പാടുകളുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതില്പ്പറഞ്ഞിരിക്കുന്ന ഓരോ സംഭവവും നടന്നതാണ്-സാങ്കല്പികമല്ല. ഇതിലെ ഓരോ കുറ്റവാളിയെയും പ്രമുഖ ഉദ്യോഗസ്ഥന്മാരും ഉന്നത രാഷ്ട്രീയനേതാക്കന്മാരും സംരക്ഷിച്ചില്ലായിരുന്നുവെങ്കില് പലരും ഇപ്പോഴും ജയിലില്ക്കിടക്കുകയായിരുന്നേനെ. നിങ്ങള് സംശയിക്കുന്നപോലെത്തന്നെ, ഇന്റ്റേണല് നോളെജ് ഇല്ലാതെ ഇതെഴുതുക സാദ്ധ്യമല്ല. ഞങ്ങളിയാള്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നു. നിങ്ങളുടെയും ഇന്റ്ററ്നാഷണല് പിന്തുണ കേരളത്തിലെ ആരോഗ്യമേഘലയിലെ മനുഷ്യാവകാശലംഘനങ്ങളെ പുറത്തുകൊണ്ടുവരുന്നതില് അഭ്യര്ത്ഥിക്കുന്നു. ഇതെഴുതിയയാള്ക്ക് മുപ്പത്തിമൂന്നു് വറ്ഷത്തെ മുഴുവന് ആനുകൂല്യങ്ങളും മുഴുക്കെ പ്രൊമോഷനുകളും കേരള സംസ്ഥാന ആരോഗ്യ വകുപ്പു് നിഷേധിച്ചു. 'നിയമമൊന്നും പ്രശ്നമല്ല, നമ്മട അണ്ണച്ചിയെപ്പറയുന്നോ?' ഇതാണു് സംസ്ഥാന നയം. ഈ മനുഷ്യാവകാശ പ്രശ്നത്തില് ഇടപെടാന് സംസ്ഥാന മനുഷ്യാവകാശക്കമ്മിഷന്, ദേശീയ മനുഷ്യാവകാശക്കമ്മിഷന്, ലോകായുക്ത എന്നിവ വിസമ്മതിച്ചു. കേരളത്തിലെ ആരോഗ്യ മേഘലയിലെ വിവിധ മനുഷ്യാവകാശ ലംഘനങ്ങള് അന്വേഷി ക്കപ്പെട്ടിരുന്നെങ്കില്, ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്, സംസ്ഥാന ജയിലുകള് നിറഞ്ഞു കവിയുമായിരുന്നു. പക്ഷെ അന്താരാഷ്ട്ര പ്രതിരോധത്തിണ്ടെ ഫലമായി ഇന്റ്ററ്നാഷണല് മോണിറ്ററി ഫണ്ടും ലോകാരോഗ്യ സംഘടനയും മൂവായിരം ദശലക്ഷത്തിലേറെ ഡോളറിന്ടെ സഹായം കേരള ആരോഗ്യത്തിന് വര്ഷങ്ങളായി തടഞ്ഞുവെച്ചിരിക്കുകയാണ്. കേരളാ ആരോഗ്യ വകുപ്പു് ഗര്ഭിണിമരണങ്ങളും ശിശുമരണങ്ങളും അവസാനിപ്പിച്ചിട്ട് ലോകജനതയുടെ പൈസ വാങ്ങിച്ചാല്മതിയെന്നതാണ് അവരുടെ നിലപാടു്. കേരളത്തിലെ ഉന്നതാധികാരിവറ്ഗ്ഗം പൊതുജനങ്ങളെ ഒളിച്ചുവെയ്ക്കുന്നത് അവര് ഇന്റ്ററ്നെറ്റിലൂടെ ലോകം മുഴുവന് വായിച്ചറിഞ്ഞ് നടപടിയെടുത്തശേഷം പത്രത്തിലൂടെ വായിക്കുന്നു.


എഡിറ്ററ്
സഹ്യാദ്രി മലയാളം.
 No comments:

Post a Comment