Tuesday, 6 August 2013

003. ഒരു വസന്തം കടന്നു വന്നു കവിതയെഴുതിയ മിഴികളില്.

രണ്ടു്. 

അവതരണ ഗാനം. ക്രെഡിറ്റിനും റ്റൈറ്റിലിനുമൊപ്പം.

ഒരു വസന്തം കടന്നു വന്നു കവിതയെഴുതിയ മിഴികളില്
 
പി.എസ്സ്‌.രമേഷ് ചന്ദ്ര

ഒരു വസന്തം കടന്നു വന്നു
കവിതയെഴുതിയ മിഴികളില്
നിറയുമശ്രു കണങ്ങള്കൊണ്ടു ­
പുഴയൊഴുകീ ഈവഴീ
...........
പുഴയൊഴുകീ ഈവഴി
.

നിറനിലാവിന് നിമിഷഭംഗി
നിഴലിടുന്ന യമുനയില്
ഹൃദയഭാരം കവിതയായി
ഒഴുകിയെത്തീ പ്രിയസഖീ
.......
ഒഴുകിയെത്തീ പ്രിയസഖീ
.

നിറയുമരുമ പുളിനഭംഗി
കടമെടുത്ത കാര്മേഘമേ
ഇനിയുമിരവില് വരുമൊ നിന്ടെ
കടകടഹമാം ധ്വനിയുമായ്
......
കടകടഹമാം ധ്വനിയുമായ്
.

നിന്നിലിന്ദ്ര ധനുസ്സുമായി
വര്ണ്ണശബളം മുകിലുകള്
കളകളംകള നിസ്വനത്തിന്
ഗദ്ഗദം പദ്മാപദം
................
ഗദ്ഗദം പദ്മാപദം
.

നിറമിഴിയില് നിന്നുമരുമ
കുളിരരുവി ഒഴുകിടും
നിന്ടെ നര്ത്തന വേദിയായി
സാന്ദ്രമാം ഹിമയാചലം
.........
സാന്ദ്രമാം ഹിമയാചലം
.

പല പളുങ്കു മണികളായി
പതന തീരമണഞ്ഞു നീ
പലരുടേയും പടഹ നിര്ഗ്ഘോ
-
ഷങ്ങള് കേട്ടു മയങ്ങി നീ
.........
കേട്ടു മയങ്ങി നീ
.

മദനഭാവം മധുരഭാവം
മധുരതന്പുര ഗോപുരം
ഒഴുകിയെത്തും കാറ്റിലെന്ടെ
പ്രിയ സഖിതന്ഗദ്ഗദം
...........
പ്രിയ സഖിതന്ഗദ്ഗദം
.


 

ആല്ബം: പുഴയൊഴുകീ ഈവഴി
ഗാനം     : ഒരുവസന്തം കടന്നു വന്നു കവിതയെഴുതിയ
രചന     : പി. എസ്സ്. രമേഷ്‌ ചന്ദ്ര
സംഗീതം: 







No comments:

Post a Comment