Monday, 19 August 2013

020. ശബ്ദം ശരീരം സമൂഹം. തിരികെ വിളിക്കുക എന്ന കവിതയുടെ മുഖവുര. ഭാഗം 2.

ശബ്ദം ശരീരം സമൂഹം.
തിരികെ വിളിക്കുക എന്ന കവിതയുടെ മുഖവുര. ഭാഗം 2.

പി.എസ്സ്.രമേഷ് ചന്ദ്ര

ടെലിവിഷന് വ്യാപകമാവുന്നതിനുമുമ്പ് 1984 ല് എഴുതപ്പെട്ടത്. ഉച്ചഭാഷിണി നിരോധനത്തിന്റ്റെ നൈതികത സ്ഥാപിക്കപ്പെടുന്നതില് നിറ്ണ്ണായക പങ്കു വഹിച്ചു.


നീചത മാനഹാനി ചിത്തഭ്രമം എന്നീ ദുഷിച്ച മനോഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്നരാഗങ്ങളേയും, ഹാറ്പ്പ് മുതലായ കമ്പിത സ്വഭാവമുള്ള സംഗീതയന്ത്രങ്ങളേയും തന്റ്റെ മാതൃകാ റിപ്പബ്ലിക്കിനുള്ളില് പൂറ്ണ്ണമായും നിരോധിക്കുമെന്നാണ് പ്ലേറ്റോ പ്രഖ്യാപിക്കുന്നത്. ഇടയന്മാരുടെ കുഴലുകള്മാത്രം നിലനിറ്ത്തപ്പെടുമത്രേ. ശബ്ദോല്പ്പാദകന്റ്റെ കണ്‍ഠത്തിന്റ്റെയും ശ്വാസകോശത്തിന്റ്റെയും അദ്ധ്വാനം ആവശ്യപ്പെടാന്പോരുന്ന മൗലികത ഉള്ളതിനാലാണ് ഓടക്കുഴലുകള്മാത്രം നിലനിറ്ത്തുന്നത്. ജൈവപ്രകൃതിയുടെ മൗലികത്വം ഇല്ലാത്ത ഒറ്റ ശബ്ദംപോലും ഒരു മാതൃകാ റിപ്പബ്ലിക്കിനുള്ളില് അനുവദിക്കപ്പെടുകയില്ല. ധീരവും അനുശാസിതവുമായ ഒരു ജീവിതത്തിന് പൗരന്മാരെ പ്രേരിപ്പിക്കാന് പറ്റുന്നതരം രാഗങ്ങളെ തെരഞ്ഞെടുത്തു നല്കുവാനാണ് വിജ്ഞാനിയും വൃദ്ധനുമായ ഗ്ലൌക്കോണിനോട്‌ പ്ലേറ്റോ ആവശ്യപ്പെടുന്നത്. ധീരനായ ഒരു പട്ടാളക്കാരന്റ്റെ സ്വരത്തേയും ശബ്ദത്തേയും തികച്ചും പ്രതിനിധീകരിക്കാന് കഴിവുള്ള ഒന്നിനെ അവറ് അന്വേഷിക്കുന്നു. പദം, ക്രമം, ലയം എന്നിങ്ങനെ ഗാനത്തിന്റ്റെ മൂന്നു ഘടകങ്ങളെയും അവറ് യുക്തിയുക്തം പരിശോധിച്ചു വിലയിരുത്തുന്നു. സങ്കലിതവും അന്യന്തവും ശോകഗീത [Elegy]ങ്ങള് ക്കുമാത്രം അനുയോജ്യവുമായ ലിഡിയന് [Lydian] പദങ്ങളെ അവറ് അപ്പാടെ തള്ളിക്കളയുന്നു. മാന്യരായ സ്ത്രീകള്പോലും അവയെ ഇഷ്ടപ്പെടുന്നില്ല. പിന്നെ പുരുഷന് മാറ്മാത്രമായി എന്തിനു സ്വീകരിക്കുന്നു? നമ്മുടെ ഭാവിരക്ഷകറ്ത്താക്കള്ക്കു മദ്യലഹരി മൃദുലത ആലസ്യം തുടങ്ങിയ ദോഷങ്ങളും ഉണ്ടാവുകവയ്യ. ആയതുകൊണ്ട് മദ്യപിച്ചിരിക്കുമ്പോഴും മനസ്സമാധാനമില്ലാത്തപ്പോഴും മനുഷ്യറ് ഇഷ്ടപ്പെടുന്ന അയോണിയന് [Ionian], ലിഡിയന് [Lydian] എന്നീ ശിഥിലക്രമങ്ങളെയും പൌരന്മാരുടെ ഏഴയലത്തുവെച്ചുപോലും കൈകാര്യം ചെയ്യുന്നത് അനുവദിക്കപ്പെടാന് പാടുള്ളതല്ലെന്ന് അവറ് വ്യവസ്ഥചെയ്യുന്നു. 'പൌരന്മാറ് അന്ധമായി പിന്തുടരുന്ന സുഖലോലുപത്വം രാഷ്ട്രത്തിന് ഒരു ശാപമായിത്തീറ്ന്നിരിക്കുകയാണ്. അതില്നിന്നും ഒരു മോചനം നേടലാണ് ഗാനങ്ങളെ അവയുടെ ക്രമത്തിന്റ്റെ അടിസ്ഥാനത്തില് ഇപ്രകാരം വിവേചനപ്പെടുത്തുന്നത്.'

പദം ക്രമം എന്നിവ കഴിഞ്ഞ് പരിശോധിക്കപ്പെടുന്നത് ലയമാണ്. വിപുലവും വൈവിദ്ധ്യപൂറ്ണ്ണവുമായ യോഗമല്ല നമുക്കാവശ്യമായിട്ടുള്ളത്, ധീരവും അനുശാസിതവുമായ ഒരു ജീവിതത്തിനു പറ്റുന്നതരം രാഗം മാത്രമാണ്. വൃത്തത്തെ തെരഞ്ഞെടുത്ത് യുക്തമായ പദങ്ങളെക്കൊണ്ട് അതിനെ ശ്രുതിയുക്തമാക്കിത്തീറ്ക്കുന്നു. അല്ലാതെ, പദങ്ങളെക്കൊണ്ട് വൃത്തവും ശ്രുതിയും നിറ്മ്മിക്കുകയല്ല വേണ്ടത്. പദം ക്രമം ലയം എന്നീ മൂന്നു ഘടകങ്ങളിലും മുന്പറഞ്ഞ നിബന്ധനകളെ അനുസരിക്കുന്ന ഗാനങ്ങളെ മാത്രമേ പൌരന്മാരുടെ ഉപയോഗത്തിനായി ശുപാറ്ശചെയ്യുവാന് സ്ടേറ്റിന് അധികാരമുള്ളൂ. അവയെ ധിക്കരിക്കുന്ന ഗാനം ഒരു വിദ്രോഹ വസ്തുവത്രേ. അതിനെ പ്രക്ഷേപണം ചെയ്യുന്നത് ആള് ഇന്ത്യാ റേഡിയോവായാലും ഒരു ആകാശക്കോളാമ്പിയായാലും അതൊരു കുറ്റകൃത്യമാണ്. 'കവികളോടും ഗായകന്മാരോടും അവരുടെ രചനകളില് നല്ല പാത്രങ്ങളെമാത്രം ചിത്രീകരിപ്പാനും മറ്റൊന്നുംതന്നെ എഴുതാതിരിപ്പാനും പ്രത്യേകം നിറ്ദ്ദേശിക്കേണ്ടതാണ്. മാത്രമല്ല അപ്രകാരമുള്ള നിറ്ദ്ദേശങ്ങള് മറ്റെല്ലാ കലാകാരന്മാറ് ക്കും നല്കുകയും ചീത്തപ്പാത്രങ്ങളെ ചിത്രീകരിക്കുന്നതില്നിന്ന് അവരെ വിരമിപ്പിക്കുകയും ചെയ്യേണ്ടതാണ്. സമൂഹത്തിലെ അച്ചടക്കരാഹിത്യം, നീചസ്വഭാവം, ചിത്രം കൊത്തുപണി ശില്പവിദ്യ തുടങ്ങിയവയില്ക്കാണുന്ന വൈരൂപ്യം മുതലായവയെ അങ്ങനെ ഇല്ലായ്മ ചെയ്യാം. അതിനു കലാകാരന്മാറ്ക്ക് സാധിക്കുകയില്ലെങ്കില് അവരുടെ കലാപ്രവറ്ത്തനങ്ങളെ നിരോധിക്കുകതന്നെ വേണം. അപ്രകാരം നമ്മുടെ ഭാവിരക്ഷകറ്ത്താക്കള് ദുഷിച്ചവരായിത്തീരാതെകഴിയ്ക്കാം. നിരവധി കലാകാരന്മാറ് ദിനംപ്രതി അല്പാല്പമായി ചെയ്തുവരുന്ന അനാരോഗ്യകരമായ പ്രവറ്ത്തനങ്ങളേയും അവിവേകത്തോടുകൂടി ചെയ്യുന്ന ഗൗരവതരമായ മാനസികത്തെറ്റുകളേയും നിരോധിക്കുകതന്നെവേണം. നമ്മുടെ കലാകാരന്മാറ്ക്കും തൊഴില്ക്കാറ്ക്കും സൗന്ദര്യത്തിന്റ്റെ യഥാറ്ത്ഥ രൂപത്തെ ആവിഷ്ക്കരിക്കുവാന് കഴിവുണ്ടാകട്ടെ. അങ്ങനെ ഒരു നല്ല അന്തരീക്ഷത്തില് ജീവിക്കുന്ന നമ്മുടെ യുവാക്കള് അഭിവൃദ്ധിപ്പെടണം. അവറ് കാണുന്നതും കേള്ക്കുന്നതുമായ എല്ലാ കലാപ്രവറ്ത്തനങ്ങളും അവരെ നന്നാക്കിത്തീറ്ക്കുന്നതിന്നു മാത്രമേ പ്രോത്സാഹജനകമായിക്കൂടൂ. സുഖാവഹമായ കുളിറ്കാറ്റ് ശരീരത്തിനും മനസ്സിനും ഉന്മേഷം പകരുന്നതുപോലെയാണിത്. അപ്രകാരം യുക്തിബോധത്തേയും യാഥാറ്ത്ഥ്യബോധത്തേയും അത് അവരില് സൃഷ്ടിക്കുകയും അവരെ പുതിയ ആളുകളായി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു.'  

[പ്ലേറ്റോ- റിപ്പബ്ലിക്ക് ഭാഗം 3. 'വിദ്യാഭാസത്തിന്റ്റെ ആരംഭിക ഘട്ടം.']

യഥാറ്ത്ഥ സൌന്ദര്യത്തിന്റ്റെ ദറ്ശനത്താല് ദീപ്തമാക്കപ്പെടുന്ന മനുഷ്യ മനസ്സു് സൗന്ദര്യത്തെ സമൂഹമദ്ധ്യത്തില് തെരയുകയും, അതിനെയവിടെ കാണാതെവരുന്നപക്ഷം അതിനെ മറച്ചുപിടിച്ച് ഇരുള്പരത്തുന്ന വൈരുദ്ധ്യങ്ങളോട് വിരോധഭാവേന വറ്ത്തിക്കുകയും ചെയ്യുന്നു. ഒരു ദറ്ശനം സ്വായത്തമാക്കിക്കഴിഞ്ഞ പരിവറ്ത്തനദാഹികളായ വിശ്വാസികള് വിഷയാസക്തിയ്ക്കെതിരെ പൊരുതുകയും കലയിലെയും സാഹിത്യത്തിലെയും രാഷ്ട്രീയത്തിലെയും അന്ധകാരത്തിന്റ്റെ ഉള്ളില്നിന്നുതന്നെ വിപ്ലവങ്ങള് വികസിപ്പിച്ചെടുക്കുകയും ചെയ്തുകൊണ്ട് പ്രവറ്ത്ത നത്തിന്റ്റെ പറ്വ്വതോന്നതിയിലേയ്ക്കു കുതിയ്ക്കുന്നു. ദറ്ശനദരിദ്രരാകട്ടെ അന്ധകാരത്തെത്തന്നെ ആവിഷ്ക്കരിക്കുകയും ദുഷ്ടിനു നിത്യത കല്പ്പിക്കുകയും ചെയ്തുകൊണ്ട് അരാജകത്വത്തിന്റ്റെ ആഴത്തിലേയ്ക്കു തലകുത്തി വീഴുന്നു. ആദരണീയവും അനുകരണീയവുമായ ഭാവമാതൃകകള് കലയിലൂടെയും സാഹിത്യത്തിലൂടെയും രാഷ്ട്രീയത്തിലൂടെയും പ്രോജ്ജ്വലവും പ്രകാശമാനവുമാക്കപ്പെടുമ്പോഴാണ് പരിഷ്ക്കരണ ത്തിലൂടെയും പരിവറ്ത്തനത്തിലൂടെയും പ്രസ്തുത സമൂഹം പുരോഗമിക്കുന്നത്. തമസ്സിന്റ്റെയും ദറ്ശനത്തിന്റ്റെയും നൂറ്റാണ്ടുകള് നീളുന്ന പരസ്പര സംഘറ്ഷത്തില്നിന്നും വല്ലപ്പോഴുമൊരിക്കല് മിന്നല്പ്പിണരുകള് ഉയിരെടുക്കുകയും മനുഷ്യമനസ്സിനു വഴികാട്ടുകയും ചെയ്യാറുണ്ട്. നാരായണ ഗുരു, കുമാരനാശാന്, കെ.പി.ജി.നമ്പൂതിരി മാസ്ടറ് തുടങ്ങിയ അദ്ധ്യാപക ശ്രേഷ്ഠറ് അക്ഷരത്തിന്റ്റെ കൊള്ളിമീന് വെളിച്ചത്തില് ഈ അന്ധകാരത്തിനകത്തെ വൈരുദ്ധ്യങ്ങളെ ചുടലപ്പറമ്പിലെ തീയിലെന്നപോലെ നമുക്ക് ദൃശ്യമാക്കിത്തന്നു. വിഷയാസക്തിയ്ക്കെതിരെ പടപൊരുതിയ ഈ വിശ്വാസികള് കാമോല്സുകതയുടെ കനത്ത ഭിത്തികള് ഭേദിച്ച് മനുഷ്യസൗന്ദര്യത്തെയും സ്വത്വത്തെയും പുറത്തു കൊണ്ടുവരുകയും, സ്വച്ഛവും ആദറ്ശ സുന്ദരവുമായ ഒരു ജീവിതം നയിക്കുന്നതിന് ഈ സമൂഹത്തിന്റ്റെയുള്ളില്ത്തന്നെ നിലവിലുള്ള സാദ്ധ്യതകളെ വ്യക്തമായി വിശദീകരിക്കുകയും ചെയ്തു. പ്രഖ്യാതങ്ങളായ നിരവധി പ്രക്ഷോഭസമരങ്ങള് അതിനെത്തുടറ്ന്ന് കേരളക്കരയെ പ്രകമ്പനം കൊള്ളിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുവെന്നതും, മാറുമറച്ചുകൊണ്ട് പൊതുവഴിയെ നടക്കാനും പള്ളിക്കൂടത്തില് പോകാനും കുടികിടപ്പുഭൂമിയിലെ അദ്ധ്വാനഫലം അനുഭവിയ്ക്കാനും മിച്ചഭൂമിയുടെ ഏറ്റെടുക്കലും പൊതുവിതരണവും ആവശ്യപ്പെടാനു മൊക്കെയുള്ള അവകാശങ്ങള്ക്കു നിയമപരിരക്ഷ നല്കുന്ന നയങ്ങള് നടപ്പിലാക്കാന് നമ്മുടെ ഗവ ണ്‍മെന്റ്റുകള് നിറ്ബ്ബന്ധിതമായിത്തീറ്ന്നുവെന്നതും ചരിത്രവസ്തുതകളാണ്. കലാപരവും സാഹിത്യപരവും രാഷ്ട്രീയവുമായ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യക്തിയിലുള്ള മൃഗമോ മനുഷ്യനോ ഉണറ്ന്നെഴുന്നേല്ക്കുന്നത്. കഥാപാത്രങ്ങള് ജീവിതത്തിലെ ദുഷ്ടിനോടു സാത്മ്യം പ്രാപിച്ച തരത്തില് ആയിരിക്കുമ്പോള് വൈരൂപ്യത്തിന്റ്റെ നിരന്തരസ്പറ്ശനത്താല് അവമതിക്കപ്പെടുകയും വൈരുദ്ധ്യത്തിന്റ്റെ ഭോഗലോലുപതയില് നീന്തിത്തുടിക്കയും ചെയ്തുകൊണ്ട്, ദുഷ്ട് ലോകനിയതമാണെന്ന മിഥ്യാധാരണയില്പ്പെട്ട്, അക്രമത്തിന്റ്റെയും അരാജകത്വത്തിന്റ്റെയും അഗാധഗറ്ത്തത്തിലേയ്ക്ക് മനുഷ്യമനസ്സു് ആപതിയ്ക്കുന്നു. സാഹചര്യത്തിന്റ്റെ സ്വാധീനത വളറ്ന്നുവരുന്ന മനസ്സുകളെ അത്രയേറെ ബാധിക്കുന്നു. രാഗവും ലയവും മനസ്സിലേയ്ക്കു ചൂഴ്ന്നിറങ്ങി അതിന്റ്റെതായ ഒരു മുദ്ര അവിടെ പതിപ്പിക്കുന്നു. തന്നിമിത്തമാണ് സമൂഹത്തില് വ്യാപരിപ്പിക്കപ്പെടുന്ന കാവ്യങ്ങളേയും സംഗീതത്തേയും ഇത്ര കറ്ശ്ശനമായ രീതിയില് പരിശോധിക്കേണ്ടി വരുന്നത്. അധികമായ ശബ്ദം അരക്ഷിതത്വത്തിലേയ്ക്കും അരാജകത്വത്തിലേയ്ക്കും വ്യക്തിയേയും സമൂഹത്തേയും വഴിതെറ്റിക്കുന്നു. അധികം ശബ്ദവും അരക്ഷിതത്വബോധവുമാണ് നമ്മുടെ സമൂഹത്തില് ദൃശ്യമായിരിക്കുന്ന ധാറ്മ്മികാപഭ്രംശത്തിനു നിദാനമെന്ന് വിശ്രുത ഇന്ത്യന് ശാസ്ത്രജ്ഞന് ഡോ. സുദറ്ശന് തിരുവനന്തപുരത്ത് അഭിപ്രായപ്പെടുകയുണ്ടായി. പുരാതന കാലത്തെ അദ്ധ്യാപക ശ്രേഷ്ഠനായിരുന്ന പ്ലേറ്റോവും ആധുനിക കാലത്തെ ശാസ്ത്രപ്രതിഭയായ സുദറ്ശനും ഒരേപോലെ യോജിപ്പിലെത്തിയിരിക്കുന്ന വസ്തുത സ്വന്തം കണ്‍ഠവും ശ്വാസകോശവും പരമാവധി അനുവദിക്കുന്നത്ര ഉച്ചത്തില് ശബ്ദമുണ്ടാക്കുവാനുള്ള സ്വാതന്ത്ര്യമേ മനുഷ്യനു നല്കപ്പെട്ടിട്ടുള്ളൂ എന്നതാണ്. കൃത്രിമവും അസ്വാഭാവികവുമായ ശബ്ദങ്ങള് പക്ഷികള്, മൃഗങ്ങള്, മനുഷ്യറ് എന്നീ ജൈവാവിഷ്ക്കരണങ്ങളില് വിന്യസിക്കപ്പെട്ടിട്ടുള്ള ഉണ്മയെ നേരിട്ടു് ആദേശംചെയ്യുകയും ജൈവധറ്മ്മതിന്റ്റെ കാര്യനിറ്വ്വാഹകരായ നൈസറ്ഗ്ഗികസിദ്ധികളുടെ പ്രവറ്ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. കോഴിയുടെ ശരീരത്തില്നിന്നും കൂടുതല് കൂടുതല് മുട്ടകള് പുറത്തു ചാടിക്കാന് പോലും യന്ത്രസംഗീതം പര്യാപ്തമാണെന്നു തെളിയിക്കപ്പെട്ടിരിക്കുകയാണ്. ശബ്ദം വിഷമാണ്. അത് വിഷയാസക്തി വളറ്ത്തുന്നു. നമ്മുടെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന വിശ്വാസത്തകറ്ച്ചയുടെ ആഴം ശബ്ദദുരന്തത്തിന്റ്റെ വ്യാപ്തിയ്ക്കുള്ളില് കൃത്യമായും അളന്നുകുറിക്കാം.നമ്മുടെ ദേശീയമൃഗമായി പട്ടി പ്രഖ്യാപിക്കപ്പെടുകയും നിറ്ത്താതെ പട്ടി കുരച്ചുകൊണ്ടിരിക്കുന്നത് നമ്മുടെ ദേശീയശബ്ദവും ശാപവുമായി മാറുകയും ചെയ്യപ്പെടുന്നതിനും മൂന്നുദശാബ്ദംമുമ്പു് എഴുതപ്പെട്ടത്.

Tuesday, 13 August 2013

019. ശബ്ദം ശരീരം സമൂഹം. തിരികെ വിളിക്കുക എന്ന കവിതയുടെ മുഖവുര. ഭാഗം1.

ശബ്ദം ശരീരം സമൂഹം

തിരികെ വിളിക്കുക എന്ന കവിതയുടെ മുഖവുര. ഭാഗം1. ടെലിവിഷന് വ്യാപകമാവുന്നതിനുമുമ്പ് 1984ല് എഴുതപ്പെട്ടത്. ഉച്ചഭാഷിണി നിരോധനത്തിന്റ്റെ നൈതികത സ്ഥാപിക്കപ്പെടുന്നതില് നിറ്ണ്ണായക പങ്കു വഹിച്ചു. 

പി. എസ്സ്. രമേഷ് ചന്ദ്ര

ശബ്ദക്രമീകൃത സംവിധാനങ്ങളുടെ ഒരു സവിശേഷ സമുച്ചയമത്രെ മനുഷ്യശരീരം. കല്ല്‌ മുതല് പുല്ലുവരെയും പുല്ലുമുതല് പുഴുവരെയുമുള്ള അസംഖ്യകോടി ചരാചരവസ്തുക്കളുടെ അതിസൂക്ഷ്മകണങ്ങളുടെ അന്തിമ വിശകലനത്തില് അനാഛാദിതമാവുന്ന അതിദ്രുത പദാറ്ത്ഥചലനത്തിന്ടെയും പുറകില് ആ പദാറ്ത്ഥരേണുക്കളുടെ അസ്തിത്ത്വത്തിന്ടെതന്നെ കാരണമായും പദാറ്ത്ഥത്തിന് ഒരു ഉറച്ച അടിത്തറയായും ഭവിച്ചുകൊണ്ട് ശബ്ദം വിളയാടുന്നുവെന്നതത്രേ ഭാരതമതം. ശരീരപദാറ്ത്ഥത്തിന്റ്റെ അടിസ്ഥാനചേരുവയാണ് ശബ്ദമെന്നു വെളിപ്പെട്ടതോടെ ശബ്ദപ്രയോഗാധിഷ്ഠിതവും സമഗ്രവുമായ ഒരു ശരീരപരിരക്ഷാപദ്ധതിയും തനതായ ഒരു പ്രകൃതിചികിത്സാശാസ്‌ത്രവും രൂപപ്പെട്ടുവന്നു. വയറ്റു വേദനയുണ്ടാകുന്നതിനെ ഒരു രാസപരമായ തകരാറായിക്കണ്ടുകൊണ്ട് രാസൗഷധങ്ങള് നല്കി അതിനെ പരിഹരിക്കുന്ന പോലെയും, കൈയ്യോ കാലോ ഒടിയുമ്പോള് രസായന ചികിത്സയ്ക്കൊരുങ്ങാതെ കായികമായി തടവുകതന്നെ ചെയ്ത് അതിനെ സ്വസ്ഥമാക്കുന്നപോലെയും, ചുഴലി, അപസ്മാരം, ഭ്രാന്ത് മുതലായ ശിരോരോഗങ്ങളെ മുതല് ചുമ, വിറയല്, ശബ്ദശ്രവണാതുരത എന്നീ ഞരമ്പുരോഗങ്ങളെവരെ ശരീരത്തിന്ടെ ശബ്ദക്രമീകരണങ്ങള്ക്കു വന്നുചേരുന്ന ദിശാവ്യതിയാനങ്ങളോ ആവേഗസംഘറ്ഷങ്ങളോ മാത്രമായിക്കണ്ടുകൊണ്ട് അവയുടെ ചികിത്സയ്ക്കനുയോജ്യമായ ശബ്ദക്രമീകരണസൂത്രങ്ങളെ മന്ത്രരൂപത്തില് പുരാതന ഭാരതീയറ് ആവിഷ്ക്കരിച്ചിട്ടുള്ളത് ഇന്ത്യന് സംസ്ക്കാരത്തിന്റ്റെതന്നെ മുഖമുദ്രയാണ്.  

ശരീരപദാറ്ത്ഥത്തിന്റ്റെ സ്വാഭാവികക്രമീകരണം ശബ്ദരീത്യാ ഇപ്രകാരം സംരക്ഷിയ്ക്കപ്പെടാമെന്നതുപോലെ ശബ്ദംകൊണ്ടുതന്നെ ആ ക്രമീകരണത്തിന്റ്റെ സ്വാഭാവികത തകറ്ക്കപ്പെടുകയുമാകാം. ക്രമീകൃതവും സ്വാഭാവികവും ഏകദിശാലക്ഷിയുമായ ഒരു ശബ്ദതരംഗവ്യൂഹം ഒരു കാന്തമെന്നപോലെ മനുഷ്യപദാറ്ത്ഥത്തെ ക്രമീകരിച്ചു സമഭാവപ്പെടുത്തുകയും അച്ചടക്കം, സ്ഥിരത, കറ്മ്മോല്സുകത എന്നീ വിശിഷ്ടഗുണങ്ങളെ ഉളവാക്കുകയും ചെയ്യുന്നു. വൈവിദ്ധ്യപൂറ്ണ്ണവും അസ്വാഭാവികവും യന്ത്രജന്യവുമായ ഒരു ശബ്ദവ്യൂഹമാവട്ടെ ജൈവധൂളികളുടെ നാച്ചുറല് അലൈന്മെന്റ്റിനെ അപ്പാടെ തകറ്ത്തു തരിപ്പണമാക്കുകയും ശരീരത്തിനുള്ളില് അതിരൂക്ഷമായ പ്രതികരണങ്ങള് ഉയറ്ത്തിവിടുകയും ചെയ്യുന്നു. 


ശസ്ത്രക്രിയാ വേളകളില് ഡോക്ടറ്മാരുടെ അശ്രദ്ധയോ കൈപ്പിഴയോ മൂലം ശരീരത്തിനുള്ളില്ത്തന്നെ നിക്ഷേപിക്കപ്പെട്ടുപോകുന്ന തുണി [കോട്ടണ്‍ മോപ്പ്] മുതലായ ബാഹ്യവസ്തുക്കളെ പുറന്തള്ളുവാനായി അത്യധികം ആയാസപ്പെടുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുന്ന മനുഷ്യശരീരം തുടറ്ച്ചയായി എടുത്തെറിയപ്പെടുകയും ഞെട്ടി വിറയ്ക്കുകയും ബീഭത്സമായ ചുഴലി [ഫിറ്റ്സ്]കളില്പ്പെട്ട് മാസങ്ങളോളം നട്ടംതിരിയുകയും ചെയ്തശേഷം ഒടുവില് ദയനീയമായി മരണപ്പെടുകയാണ്. പേപ്പട്ടിവിഷബാധയും ടെറ്റനസ്ജന്നിയും പോലെ കഠോരവും അതിലുമേറെ ആഴ്ച്ചകള് നിലനില്ക്കുന്നതുമായ ഈ ഭീകരാവസ്ഥ പെരിറ്റോണിറ്റിസ് എന്ന പദത്താല് സൂചിപ്പിക്കപ്പെടുന്നു. പെട്ടിപ്പാട്ടുകളുടെ അസ്വാഭാവിക ശബ്ദപ്രവാഹത്തില്പ്പെട്ടുഴലുമ്പോഴും ഈത്തരം രൂക്ഷപ്രതികരണങ്ങള് തന്നെയാണ് മനുഷ്യശരീരം പ്രകടിപ്പിക്കുന്നത്. ഹൃദയമിടിപ്പിന്റ്റെ വേഗതയും രക്തചംക്രമണത്തിന്റ്റെ ഊക്കും വറ്ദ്ധിക്കുകയും ഏകാഗ്രതയ്ക്കും കാര്യഗ്രഹണശേഷിയ്ക്കും ഇടിവുസംഭവിക്കുകയും ചെയ്യുന്നു. വ്യക്തിയുടെ ബുദ്ധിപരവും വസ്തുപരവുമായ ബാലന്സുകള് തെറ്റുന്നു; ഉല്ക്കണ്ഠ, ക്ഷോഭം എന്നിവ ഉടലെടുക്കുന്നു. ഞരമ്പുരോഗങ്ങളാലോ ശിരോരോഗങ്ങളാലോ ആക്രമിക്കപ്പെട്ടിട്ടേയില്ലാത്ത ഏതൊരു ദൃഢശരീരത്തെയും യാന്ത്രികവും അസ്വാഭാവികവുമായ ശബ്ദവ്യൂഹങ്ങള് തകരാറിലാക്കുന്നു. അങ്ങനെയാണ് ആനയുടെ ചിന്നംവിളിയും കുയിലിന്റ്റെ മണിയൊച്ചയും ഒട്ടും അസഹ്യമാവാതിരി ക്കുമ്പോള്ത്തന്നെ വാഹങ്ങളുടെ എയറ്ഹോണും റേഡിയോയുടെ ഏറ്റവും പതിഞ്ഞ ശബ്ദവുംപോലും തീരെ അസഹ്യമായി അനുഭവപ്പെടുന്നത്.

'ഇടിമുഴക്കത്തിന്റ്റെയും കൊടുങ്കാറ്റിന്റ്റെയും തിരിയുന്ന ചക്രത്തിന് റ്റെയും ചുഴലിക്കാറ്റിന്റ്റെയും നായുടെ കുരയുടെയും ആട്ടിന്റ്റെ നിലവിളിയുടെയും' ഒരു സംയുക്ത സമ്മേളനത്തെക്കാള് ഉപദ്രവകരമാണ് ഒറ്റ മൈക്കിന്റ്റെ ഒച്ച! അതിനേക്കാള് മുറ്റിയ ഒരു നിത്യശല്യമത്രെ പേറ്ഷ്യയ്ക്കു പോയവറ് നാട്ടിലുള്ള രൂപപ്രേമികള്ക്ക് അയച്ചുകൊടുക്കുന്ന പാട്ടുപെട്ടികള്. ഇലക്ട്രോണിക്ക് സാങ്കേതിക വിദ്യയുടെ മുന്നില് നിസ്സഹായനും നിരായുധനുമായ മനുഷ്യന്റ്റെ മസ്തിഷ്കത്തിനുമേല് മലംചീറ്റിയെറിഞ്ഞുകൊണ്ട് ഈ പേറ്ഷ്യന് വീണകള് അവിരാമം പാടിക്കൊണ്ടേയിരിക്കുന്നു.വിഷയാസക്തന്മാറ് അവയുടെ പുറത്തുതന്നെ കഴിച്ചുകൂട്ടുന്നു. പുസ്തകങ്ങളും പത്ര മാസികകളും പാടേ ബഹിഷ്ക്കൃതമാവുന്നു. വായനശാലകളില് വാവലുകള് പായുന്നു. കാസെറ്റു കടയിലേയ്ക്കും വീഡിയോ പാറ്ലറി ലേയ്ക്കുമുള്ള സമ്പന്നന്റ്റെ വിരണ്ടുകയറ്റം സാധാരണക്കാരെ സംഭീതരാക്കുന്നു. ചലച്ചിത്രവും ചലച്ചിത്രേതരവുമായ യന്ത്രഗീതങ്ങലാല് സ്വാഭാവികശബ്ദങ്ങളെല്ലാംതന്നെ ആദേശംചെയ്യപ്പെടുകയും ജൈവസ്വത്വം അഗാധമായ ഗൃഹാതുരത്വത്തില് [ഹോം സിക്കുനെസ്സ്] ആമഗ്നമാവുകയും ചെയ്യുന്നു. സിനിമ, ടെലിവിഷന്, വീഡിയോകള് എന്നിവ അവയുടെ അടുത്തേയ്ക്കുചെല്ലുന്ന ആസ്വാദകരെമാത്രം ആലിംഗന പുളകിതരാക്കുമ്പോള് റേഡിയോ ടേപ്പ് റെക്കാറ്ഡറ് എന്നിവ അത്യധികം അകലെയിരിക്കുന്ന അരസികരെപ്പോലും ആക്രമിക്കുവാന് പര്യാപ്തമാണ്. സിനിമ പ്രേക്ഷകനെ മാത്രം പരിലാളിക്കുമ്പോള് അവയിലെ നുറുങ്ങുഗാനങ്ങളാവട്ടെ അസുരശ ക്തിയോടെ ആരെയും കീഴടക്കുന്നു. സിനിമയിലെ പ്രത്യേക മുഹൂറ് ത്തങ്ങള്ക്കുവേണ്ടി തയ്യാറ്ചെയ്തെടുക്കുന്ന ചലച്ചിത്രഗാനങ്ങള് അപൂറ്ണ്ണവും അമൂറ്ത്തവുമായ ആശയപ്രകാശനങ്ങള് മാത്രമാകയാല് തികച്ചും സ്വകാര്യവും രഹസ്യവുമായ ആസ്വാദനത്തിനു മാത്രമേ അവയെ പുന:പ്രക്ഷേപണം ചെയ്തുകൂടൂ. ഒട്ടുമുക്കാല് ഗാനങ്ങളും ഗൂഢവിനോദത്തിനു പോലും അനുവദിക്കപ്പെടാവുന്നവയല്ല. മ്ലേചു്ഛമായ ആ വരികളെ ഇവിടെ പരാമറ്ശിക്കുന്നത് ഉചിതമല്ല. പരസ്യമായി അവയെ പ്രക്ഷേപണം ചെയ്യുന്നത് തെരുവില് ജനമദ്ധ്യത്തില് പരസ്യമായി ഇണചേരുന്നതേക്കാള് അശ്ളീ ലപരവും അസഹ്യവുമായ ഒരു കുറ്റകൃത്യമാണ്. ഒരു മലയാള സിനിമാപ്പാട്ടെഴുത്തുകാരന്റ്റെ അച്ഛന്റ്റെ മുതുകില് ഇഡഢലി വിളയുകയാണത്രേ. വഴിനടന്നുപോകുന്ന അപരിചിതനോട് താരുണ്യവതിയായ മാതാവിന്റ്റെ തോളത്തിരുന്നുകൊണ്ട് ഒരു ഒന്നരവയസ്സുകാരി നീട്ടിപ്പാടുന്നത് 'നാണമാവുന്നൂ....മേനി നോവുന്നൂ....'എന്നാണ്. അനേകസഹസ്രം മനോഹര മലയാള പദങ്ങളില് വെച്ച് മറ്റൊരു ഞരമ്പുരോഗിയെ കോള്മയിറ് കൊള്ളിയ്ക്കുന്നത് 'ജമ്പറ്...നിക്കറ്...ബ്രാ...എന്നീ വാക്കുകളത്രേ! 

'അവരെ രോമാഞ്ചപ്പെടുത്തിയവയെക്കൊണ്ട് അവറ് സമൂഹത്തെ രോമാഞ്ചപ്പെടുത്തുന്നു' [They inspire the society with what they were inspired by] എന്ന് നോബല് സമ്മാനം ഏറ്റുവാങ്ങി ക്കൊണ്ട് വിശ്രുത സാഹിത്യകാരന് സോള് ബെല്ലോ സ്വീഡിഷ് അക്കാഡ മിയില് പ്രസംഗിച്ചത് ഇവിടെ പ്രത്യേകം സ്മരണാറ്ഹമാവുന്നുണ്ട്. കൗമാരവിഹ്വലതകള്ക്കും കാമോല്സുകതയ്ക്കും കാവ്യാവിഷ്ക്കരണം നല്കുന്ന കപടകവികളും അവയ്ക്കു ശബ്ദം പകരുന്ന മൂളിയലങ്കാരി കളും അവയുടെ നടനം കളിക്കുന്ന യുവകോമാളിമാരും കൂടിയാണ് ഇരുപതാം നൂറ്റാണ്ടിന്റ്റെ അവസാനം ഒരു സംസ്ഥാനത്തെ വഴിനടത്തി യതെന്നു പറഞ്ഞാല് പറയുന്നവന്റ്റെ നാക്കുനാറിപ്പോകും. അവരുടെ വാക്കും നോക്കും നടനവുമെല്ലാം മുറ്റിയ ഞരമ്പുരോഗികളുടെ ഗോഷ്ടി കളെയാണ് ഓറ്മ്മിപ്പിക്കുന്നത്. ചാകരപോലെ മദിരാശി നഗരിയില് അടിഞ്ഞുകയറിയ ഈ അഴുക്ക് വരണ്ടുണങ്ങിയ തമിഴ്നാടന് വിജന വിശാലതകളെ അതിവേഗം പിന്നിട്ട്, റേഡിയോയിലൂടെയും സിനിമയിലൂടെയും കാസെറ്റുകളായുമൊക്കെ ഓരോ കേരളഗൃഹത്തി ലേയ്ക്കും ഒഴുകിയെത്തുന്നു. ഗവണ്‍മെന്മെന്റ്റേതരമെന്നൊ ഗവണ്‍മെന്മെന്റ്റിന്റ്റേതെന്നോ ഉള്ള വ്യത്യാസമില്ലാതെ ഒട്ടെല്ലാ സാംസ്ക്കാരിക ഏജന്സികളും ഈ കാഷ്ഠത്തെത്തന്നെ വിതരണം നടത്തുന്നു. അധാറ് മ്മികവും ആരാജകപരവും അധ:പതിച്ചതുമായ വൈകാരികാവിഷ്ക്കരണങ്ങളെ ഉള്ളടക്കം ചെയ്തിട്ടുള്ള കാസെറ്റുകള് പ്രളയം പോലെയാണ് പെരുകിപ്പെരുകി വരുന്നത്. നീല നോവലുകളുടെയും മനശ്ശാസ്ത്രമാസ്റ്ററ്പീസുകളുടെയും മുടങ്ങാ വായനക്കാരികളായ കുമാരിമാരേയും അവരെയും നിരൂപിച്ചു നേരം പോക്കുന്ന പച്ചസ്സുന്ദരന്മാരേയും, സറ്ക്കാറ് സാറന്മാരേയും ചായക്കട വേലക്കാരന്മാരേയും, ശരി-അത്തിനു മറഞ്ഞു നില്ക്കുന്ന ബഹു ഭാര്യാത്വവീരന്മാരേയും, എന്തിന്ന്, 'ഇന്ത്യന് വിപ്ലവത്തിന്റ്റെ യുവത്വത്തെ'ത്തന്നെയും ഇക്കിളിപ്പെടുത്താനും ഇളക്കിമറിക്കാനുംപോന്ന വൈകാരികപ്രചോദനം ഓരോ കാസ്സെറ്റിലും ഒളിച്ചുവെച്ചിട്ടുണ്ട്. ഒരു സ്വിച്ചൊന്നമറ്ത്തുമ്പോള് ഇക്കിളിയും രോമാഞ്ചവും ഒഴുകിയിറങ്ങുകയായി. രൂപപ്രേമികളില് അത് അപാരമായ ആനന്ദമാണ് ജനിപ്പിക്കുന്നത്. ഉന്മാദസദൃശമായ ഈ സംഗീതശ്രവണാതുരത [Music Mania] യുടെ കാരണം ആധുനികമനശ്ശാസ്ത്രം വിശകലനം ചെയ്തിട്ടുണ്ട്. വിദേശ വസ്തുപ്രേമ [Xeno Mania] ത്തിന്റ്റെ ഒരു വളരെയടുത്ത ബന്ധുവും വിഷയാസക്തി [Licentiousness] യുടെ വിളഞ്ഞ ദൂതനുമാണ് മ്യൂസിക്ക് മാനിയ. അന്തരീക്ഷ വായുവിലൂടെ കമ്പനം ചെയ്തു പ്രവഹിക്കുന്ന സംഗീതത്തിന്റ്റെ തുടറ്ച്ചയായ ശബ്ദതരംഗങ്ങള് രക്തപ്രവാഹത്തില് സൃഷ്ടിക്കുന്ന അനുരണനം [Resonance] രക്തത്തിന്റ്റെ ഊറ്ജ്ജ വിതാനങ്ങളില് വ്യത്യാസമുളവാക്കിക്കൊണ്ട് ഇക്കിളിയായി വിടരുമ്പോള് ടേപ്പ് റെക്കാറ്ഡറിന്റ്റെ മുമ്പില് ശ്വാസം പിടിച്ചിരിക്കുന്ന രൂപപ്രേമി ഇക്കിളികൊണ്ടു പുളയുന്നു. പണ്ട് വലിയ വലിയ പാട്ടുകാരന്മാറ് ഉണ്ടായിരുന്നതുപോലെ ഇപ്പോള് വലിയ വലിയ പാട്ടു വെപ്പുകാരന്മാറ് വളറ്ന്നു വന്നിരിക്കുന്നു. പലറ്ക്കും ശബ്ദക്കാസ്സെറ്റുകള് തങ്ങളുടെ ഭാര്യമാരേക്കാളും പ്രിയങ്കരങ്ങളാണ്. അങ്ങനെയാണ് 'കാസ്സെറ്റിന്റ്റെ കാമുകന്മാറ്' ആവിറ്ഭവിക്കുന്നത്. പെട്ടിക്കണക്കിനു കാസ്സെറ്റുകളേയും മാറത്തു ചേറ്ത്തുപിടിച്ചുകൊണ്ട് പൊതുനിരത്തിലൂടെ നടന്നു നീങ്ങുന്ന സമ്പന്നന്റ്റെയും ദരിദ്രവാസി യുടെയും ആഭാസചിത്രങ്ങള് ഇപ്പോള് എവിടെയും ഒരു സുലഭ ദൃശ്യമാണ്. ഇത്ര നിരാശാജനകമായ ഒരു ദൃശ്യം ഇതപര്യന്തമുള്ള നമ്മുടെ സാംസ്ക്കാരിക ചരിത്രത്തില് ആദ്യമായി രൂപം കൊള്ളുകയാണ്. മലയാള ഭാഷയും മലയാള സംസ്ക്കാരവും മലയാള നാടുതന്നെയും മുടിയാന് നേരത്ത് ആവിറ്ഭവിച്ച ഒരു പേറ്ഷ്യന് വീണാ പ്രവാഹത്തോടുകൂടി എഴുത്തും വായനയും അറിയാത്ത ഒട്ടെല്ലാ അല് പ്പന്മാരും ഒന്നോ അതില്ക്കൂടുതലോ ടേപ്പ് റെക്കോറ്ഡറുകളുടെ ഉടമസ്ഥന്മാരായി മാറിയിട്ടുണ്ട്. അങ്ങനെ കഠോര കേരളം ഉടലെടുത്തു. 

പതിനാറാം നൂറ്റാണ്ടിലെ ഇറ്റലിയിലെ ഫ്ലോറന്സു നഗരത്തില് എകാധികാരിവാഴ്ച്ചയ്ക്കു മുന്നോടിയായി സമൂഹത്തില് ഉത്സവം ഒരു ലഹരിയായി വളറ്ത്തിയെടുത്ത കലാപ്രോല്സാഹകനും ജീനിയസ്സുമായ സറ്.ലൊറന്സോ നിഗൂഢരോഗങ്ങള്ക്കടി പ്പെട്ടു മരിക്കുകയായിരുന്നു. അദ്ദേഹത്തെ അനുസ്മരിപ്പിക്കുന്ന ഒരു മുഖം അടുത്തകാലത്തെ വാറ്ത്താ മാദ്ധ്യമങ്ങളില് പ്രത്യക്ഷപ്പെട്ടു. ഉത്സവതൃഷ്ണ തുളുമ്പിനില്ക്കുന്ന തന്റ്റെ പുതിയ കാസ്സെറ്റുമായി ഒരു പാട്ടുഫാക്ടറിമുതലാളി മാറ്ക്കറ്റിലേയ്ക്കു കടക്കുകയായിരുന്നു. കുട്ടികള്ക്കുവേണ്ടിയുള്ള ഒരു പ്രത്യേക കാസ്സെറ്റിലൂടെ അദ്ദേഹം കുട്ടികളോടു പറയുന്നത് 'കിഴക്കേ മാന'മെന്നതിനു പകരം 'കെയക്കേ മാന'മെന്നേ പറയാന് പാടുള്ളുവെന്നാണ്! ചന്ദനക്കച്ചവടക്കാറ് മുതല് ചായക്കടവേലക്കാറ് വരെയുള്ള സമസ്ത അദ്ധ്വാനികളുടെയും വേലക്കൂലി ഈ പാട്ടുഫാക്ടറികളിലേയ്ക്കു പ്രവഹിക്കുന്നു. സറ്ക്കാരിന്റ്റെ ഇന്ഫ്രാ സ്ട്രക്ച്ചറ് സൌകര്യങ്ങള് ശുഷ്ക്കാന്തിയോടെ ചൂഷണം ചെയ്തുകൊണ്ടും ജനമനസ്സുകളില് വിഷയാസക്തിയുടെ വിത്തുകള് പാകിക്കൊണ്ടും ഭാവസുന്ദരങ്ങളായ പുരാതനപ്രമേയങ്ങളെപ്പോലും അപകീറ്ത്തിപ്പെടുത്തിക്കൊണ്ടും പാപപങ്കിലമായ ഈ പ്രവണത സമൂഹത്തിന്റ്റെ പുരോഗമനപരമായ ഇച്ഛാശക്തിയെ തകിടം മറിച്ചു കഴിഞ്ഞു. ഒരു ന്യൂനപക്ഷം വിശ്വാസികള് രാഷ്ട്രനിറ്മ്മാണത്തിന്റ്റെ പ്രശ്നങ്ങളില്പ്പെട്ടു വലയുമ്പോള് ഒരു ഭൂരിപക്ഷം വിഷയാസക്തറ് ടേപ്പ് റെക്കാറ്ഡറിനെ വെപ്പാട്ടി യാക്കി വെച്ചുകൊണ്ട് വിലസുന്നു. നാണം കെട്ട നിരവധി പാട്ടുകള് പാടിയിട്ടുള്ള ഗായകന്മാറ്ക്ക് ഗവണ്‍മെന്റ്റു തന്നെ അവാറ്ഡുകള് നല്കി ആദരിക്കുന്നു. 

ഇപ്രകാരം നമ്മുടെ സംഗീത സംസ്ക്കാരത്തെ ഒരുവശത്തു വിഷയാസക്തി കാറ്ന്നുതിന്നപ്പോള് മറുവശത്ത് അതിനെ വ്യാപാരികള് വേട്ടയാടുകയായിരുന്നു. ഒരുവശത്തു വിരസജീവികള് തങ്ങളുടെ ശുഷ്ക്കജീവിതത്തിനു സദാ യന്ത്രസംഗീതംകൊണ്ടു പശ്ചാത്തലമൊരുക്കിയപ്പോള് മറുവശത്തു വഴിയാത്രക്കാരെ ആകറ്ഷിച്ചു വരുത്താനായി വ്യാപാരികള് അതിനെ പരസ്യമായി മാനഭംഗം ചെയ്യുന്നതില് ഏറ്പ്പെട്ടു. വഴിനടന്നു പോകുന്നവരെ ആകറ്ഷിക്കുവാനൊരു കച്ചവടസൂത്രമെന്നനിലയ്ക്ക് യന്ത്രസംഗീതത്തെ പ്രയോജനപ്പെടുത്തുന്നതില് വിരുതന്മാറ് കേരളത്തിലെ ചായക്കട മുതലാളിമാരത്രെ. സൈക്കിള് നന്നാക്കുന്നവനും സ്വറ്ണ്ണമുരുക്കുന്നവനും സൗന്ദര്യം വില്ക്കുന്നവനുമൊക്കെ ഇക്കാര്യത്തില് പുറകോട്ടാണെന്ന് ഇതുകൊണ്ട് അറ്ത്ഥമാക്കേണ്ടതില്ല. എങ്കിലും, എണ്ണപ്പ ലഹാരങ്ങള് കണ്ടമാനം കഴിക്കുന്നതുമൂലം അധികരിച്ചുവരുന്ന കൊഴുപ്പിനും അസംതൃപ്തിയ്ക്കും വിഷയാസക്തിയ്ക്കും ഒരു ആശ്വാസനടപടിയെന്ന നിലയ്ക്കുകൂടിയാണ് ചായക്കടക്കാറ് ടേപ്പ് റെക്കാറ്ഡറെന്ന ക്ഷുദ്ര ജീവിയുമായി അനവരതം സംഗമിക്കുന്നതെന്നതിനാല് സംഗീത സുരതത്തില് അവറ് തന്നെയാണ് മുമ്പന്മാറ്. കേരളത്തിലെവിടെയുമുള്ള ചായക്കട മുതലാളിമാറ് അവരുടെ പാട്ടുപെട്ടികളുടെ പുറത്തുനിന്ന് താഴത്തിറങ്ങുകയേ ചെയ്യാതെ കഴിഞ്ഞു പോരുകയാണ്. തിരുവനന്തപുരം നഗരത്തിലെ പ്രസിദ്ധമായ യൂണിവേഴ്സിറ്റി ലൈബ്രറിയില് പുസ്തകമെടുക്കാനെത്തുന്നവരുടെ സൗകര്യാറ്ത്ഥം നടത്തിവന്നിരുന്ന ഒരു ക്യാന്റ്റീനിലെ വേലക്കാരന്മാറ് കണ്ടമാനം എണ്ണപ്പലഹാരങ്ങള് കഴിച്ചു് ടേപ്പ് റെക്കാറ്ഡറിന്റ്റെ പുറത്തുനിന്നിറ ങ്ങാതായതിനെത്തുടറ്ന്ന് പ്രസ്തുത ലൈബ്രറിയുടെ പ്രവറ്ത്തനംതന്നെ സ്തംഭനത്തിലേയ്ക്കു നീങ്ങുന്ന സ്ഥിതി സംജാതമായി. നഴ്സറികള്, സ്ക്കൂളുകള്, ടൈപ്പ് റൈറ്റിംഗ് ഇന്സ്ടിറ്റ്യൂട്ടുകള്, ഓഫീസുകള്, ആശു പത്രികള് എന്നിങ്ങനെ മുഴുവന് മാന്യസ്ഥാപനങ്ങളും പരസ്യമായ ഈ കാസ്സെറ്റുവേഴ്ച്ച്ചയ്ക്കു നടുവില് നടുക്കംപൂണ്ടു നില്ക്കുകയാണ്. മുന്പറഞ്ഞ മുതലാളിത്ത രോഗത്തെ ഈ ഭൂമുഖത്തുനിന്നുതന്നെ അപ്രത്യക്ഷമാക്കാന് മതിയായ ചെറുപ്പക്കാരെ അപ്പാടെ ഒപ്പിയെടുത്തു വെച്ചിരിക്കുന്ന രാഷ്ട്രീയപ്പാറ്ട്ടികളും സാംസ്ക്കാരിക സംഘടനകളും ശാസ്ത്രസമിതികളുമാകട്ടെ ചീട്ടുകളിച്ചും ഉത്സവലഹരി പിടിച്ചും ആശയ ശക്തിയും അഭിപ്രായ ഐക്യവും നഷ്ടപ്പെട്ട് പ്രതിസന്ധികളില്നിന്നും പ്രതിസന്ധികളിലേയ്ക്ക് മൂക്കുംകുത്തി വീഴുകയാണ്.

തിരികെ വിളിക്കുക എന്ന കവിതയുടെ മുഖവുര. ഭാഗം1. ടെലിവിഷന് വ്യാപകമാവുന്നതിനുമുമ്പ് 1984ല് എഴുതപ്പെട്ടത്. ഉച്ചഭാഷിണി നിരോധനത്തിന്റ്റെ നൈതികത സ്ഥാപിക്കപ്പെടുന്നതില് നിറ്ണ്ണായക പങ്കു വഹിച്ചു.
Saturday, 10 August 2013

018. പണം കായ്ക്കുന്ന കേന്ദ്ര മരം. ആസ്പത്രി ജാലകത്തിന് അനുബന്ധ കവിത.

പണം കായ്ക്കുന്ന കേന്ദ്ര മരം. 
   
വരുന്ന പണം മുഴുവനും എങ്ങോട്ടു പോകുന്നു? 
ആസ്പത്രി ജാലകത്തിന് ഒരു അനുബന്ധ കവിത

പി. എസ്സ്. രമേഷ് ചന്ദ്ര


പെന്ഷനായ് നില്ക്കുന്ന പോലീസ്സുകാരന്റ്റെ
പത്രസ്സമ്മേളനമൊഴിവെച്ച്
പലവറ്ഷം പിന്നിട്ട വറ്ഗ്ഗീസ്സു വധക്കേസ്സില്
പ്രൊസിക്യൂഷന്നാകാമെങ്കില്,

സറുവീസ്സില് നില്ക്കുന്ന ജീവനക്കാരന്റ്റെ
പുസ്തകമൊരു ദൃക്സാക്ഷിത്തെളിവായ്‌
സ്വീകരിച്ചുംകൊണ്ടു ഗറ്ഭിണി മരണത്തിനു
നഷ്ടപ്പരിഹാരവും നല്കാം.

കേരളമൊട്ടാകെ ഗറ്ഭിണി മരണങ്ങ-
ളുണ്ടായതു നാം പണ്ടു കണ്ടു,
ക്രൂരമാക്കൊലചെയ്ത ഘാതകറ്നിറ്ഭയം
ഡോക്ടറ്മാരായിന്നും വാഴ്വൂ.

അതിലൊരാള് ഹെല്ത്തുഡയറക്ടറായ് പിന്നീടു
കോടതിയില്ച്ചെന്നുനിന്നു,
തല്സ്ഥാനത്തീന്നു തരംതാഴ്ത്തിത്താഴോട്ടു
ഡീയെമ്മോയാസ്ഥാനത്തെത്തി.

'ആസ്പത്രി ജാലക'മെന്നൊരു പാട്ടിന്റ്റെ
പണിയില്ഞാന്മുഴുകുന്നൊരു കാലം,
പണമൊന്നുമെന്കൈയ്യിലെത്താതിരിക്കുവാന്
പണിപലതും 'ഡീയെമ്മോ' ചെയ്തു.

പതിനെട്ടു മാസമെനിയ്ക്കവറ് ശംബളം
തന്നില്ല, തളരാത്തോരെന്നെ
നിറ്ത്താതെ നിറ്ത്തിപ്പൊരിക്കുവാന് താഴത്തെ
ഡോക്ടറ്മാരോടു കല്പ്പിച്ചു.

ഡീയെമ്മോയാഫീസ്സില് ഞാന്ചെന്നു നില്ക്കുമ്പം
തലപൊക്കി നോക്കിയില്ലാരും;
പട്ടികവറ്ഗ്ഗ മരുന്നുഫയലിന്മേല്
തലപൂഴ്ത്തിയിരിക്കുന്നെല്ലാരും.

പട്ടികജാതിവറ്ഗ്ഗത്തിന്നു മരുന്നുകള്
വാങ്ങിച്ചു നല്കുവാന് സറ്ക്കാറ്,
കോടികള് രൂപകളേല്പ്പിക്കുന്നാസ്പത്രി-
യധികാരി വറ്ഗ്ഗത്തിന് കൈയ്യില്.

'വിതുര'യിലൊരാസ്പത്രിയതിലുള്ളൊരമ്പതു
ലക്ഷത്തിലാറാടി നില്പ്പൂ;
വൗച്ചറില്പ്പേരുള്ളോരാരും പഞ്ചായത്തിന്
വോട്ടറ്പ്പട്ടികയിലെങ്ങുമില്ല.

കേന്ദ്രഗവണ്‍മെന്റ്റിങ്ങേല്പ്പിയ്ക്കും കോടിക
ളിങ്ങനെപാഴായിപ്പോയാല്,
എന്തിന്നു മന്ത്രിമാരെന്തിന്നുവിജിലന്സി
തെന്തിന്നുനിയമസ്സഭസമിതി?


ആസ്പത്രി ജാലകത്തിന്റ്റെ ഗ്രന്ഥകാരന് അതിനൊരനുബന്ധമെഴുതിയിരുന്നു. അതിന്റ്റെ തുടക്കത്തില്നിന്നും. 


മൂന്നു്ദശാബ്ദം നീണ്ട സിവില്ജ്ജീവിതത്തില്ക്കണ്ട തിന്മകളും നന്മകളും ഒരു സുദീറ്ഘകാവ്യമായി തയ്യാറാക്കിയത് ഞങ്ങള് ഈ പംക്തിയില് പ്രസിദ്ധീകരിക്കുന്നതാണ്.

എഡിറ്ററ്
017. ആസ്പത്രി ജാലകം. ആസ്പത്രി ജാലകത്തിലെ അവസാനത്തെ കവിത.

ആസ്പത്രി ജാലകം   
ആസ്പത്രി ജാലകത്തിലെ അവസാനത്തെ കവിത  

പി എസ്സ് രമേഷ് ചന്ദ്ര  
  

കുറുപുഴനിന്നൊരു ശാന്തയെ പ്രസവത്തി-
നാസ്പത്രിയില്ക്കൊണ്ടു പോയി,
ആളില്ലാവീട്ടില്നിന്നലമുറ കേട്ടപ്പോ-
ളയല്പക്കക്കാരുടെയൗദാര്യം.

ഭറ്ത്താവു പേറ്ഷ്യയിലുദ്യോഗമെന്നുപറ-
ഞ്ഞപ്പംപലറ്നോട്ടമിട്ടു,
കൂട്ടിന്നൊരാളില്ല കൂടെയിരിക്കുവാന്
കൂനനാം മുത്തച്ഛന്മാത്രം.

ഈ.സീ.ജീ. യെക്സ്റേ,യെന്നെന്തിന്നു നിസ്സാരം
ഡ്രിപ്പു കൊടുക്കുവാന് കുപ്പി,
ഓടിവന്നോരോരോ ഇംഗ്ലീഷു വാക്കുകള്
നഴ്സുപെങ്കൊച്ചുവന്നോതും.

ഒരാളിന്നു പൈസ കൊടുത്താല് മതിയെന്ന-
തെന്നെന്നുമോരറ്മ്മകണ്ടീടും,
മറ്റൊരാളിന്നു പൈസ്സ ദിനസ്സരി കൊണ്ടു
കൊടുത്തുകൊണ്ടേയിരിക്കേണം.

ഇതാണന്നു വ്യത്യാസം നഗരത്തില് രണ്ടു
ഗൈനക്കോളജിസ്റ്റുകള് തമ്മില്,
അന്നോടിച്ചുവിട്ടവറ് മറ്റുള്ളോരെ സ്പെഷ്യലി-
സ്റ്റോവറ്ക്ക്രൗഡിംഗെന്ന പേരില്.

കുഞ്ഞിന്റ്റെ ശ്വാസകോശതിന്ടെയുള്ളിലേ-
യ്ക്കാദ്യത്തെ വായുപ്രവാഹം,
കടന്നുകയറുന്ന സീല്ക്കാരമാണുക-
രച്ചിലായ് നമ്മള്കേള്ക്കുന്നു.

ആന്തര-ബാഹ്യ സമ്മറ്ദ്ദനത്തത്ത്വമ -
നുസ്സരിച്ചാദ്യം മുതല്ക്കേ
കുഞ്ഞു കരഞ്ഞില്ലയെങ്കില്ത്തലകീഴായ്-
ത്തൂക്കിക്കറക്കിടും നമ്മള്.

ആസ്പത്രിയ്ക്കെതിറ്മുറിയിലതു നേരത്തേ കാലത്തേ
കൊണ്ടുക്കൊടുത്തിട്ടില്ലെങ്കില്,
ഇതൊന്നും നടക്കില്ലീച്ചൊന്നതുപോലെത-
ന്നൊന്നും നടന്നില്ലയന്നും.

വീട്ടില്മടങ്ങിയ രോഗിയതാ ഹെഡ്ഡു
ലൈറ്റിട്ട കാറില് വരുന്നു,
റോക്കറ്റുവേഗത്തില് ഡോക്ടറ്മാറ് കൂടെച്ചെ-
ന്നുയരെയൊരാസ്പത്രിയിലാക്കുന്നു.

പീപ്പീയെസ്സോപ്രേഷന് കഴിഞ്ഞിട്ടിന്നോളവുമി-
ല്ലിങ്ങനെയുണ്ടോ തുള്ളിച്ചാട്ടം?
എന്തുണ്ടുകാരണ,മെന്തല്ലകാരണ,
മെന്നുതിരഞ്ഞവറ് ഗ്രന്ഥം മുഴുവന്.

മാന്ത്രികമാമൊരദൃശ്യകരംവന്നു
തൂക്കിയെറിഞ്ഞതുപോലെ,
രോഗി കിടക്കയില്നിന്നുമുയര്ന്നു
പറന്നു നിലത്തു വീഴുന്നു.

പൊള്ളുന്ന ജന്നിയില് പിച്ചും പറഞ്ഞു
പുലമ്പി മറിഞ്ഞു വീഴുന്നു,
കണ്ണുനീര്തിങ്ങുമാക്കണ്ണില്നിന്നോമന-
ക്കുഞ്ഞിന്റ്റെ രൂപവും മാഞ്ഞു.

മാസംമൂന്നായപ്പം മുലയൂട്ടാന്കഴിയാതെ
കുഞ്ഞിന്ടെ ജീവന്മറഞ്ഞു,
പിന്നെയുമരവറ്ഷമവിട്ടം തിരുന്നാളി-
ലലമുറയിട്ടവള് കിടന്നു.

ഒടുവിലാ ദീനദുരിതത്തിനറുതിയായ്
മരണം കടന്നു വന്നെത്തി;
ഒരുദിനം പോകണം, പോകണമിരുളിന്റ്റെ
പുറകിലാപ്പൊന് വെളിച്ചത്തില്.

ആസ്പത്രി മരണത്തിനു പോസ്ട്‌മോറ്ട്ടമില്ലെങ്കിലും
കാരണമതു കണ്ടെത്താനായി,
അവിടത്തെ ഡോക്ടറ്മ്മാരതുചെയ്യുന്നതിവിരള-
മപൂറ്വ്വമൊരു പഠനക്കേസ്സായി.

വയറിന്റ്റെയുമുള്ളില് പെരിറ്റോണിസ് പാടയുടെയു-
മുള്ളില്നിന്നത പൊങ്ങിവരുന്നു
രക്തം പുരണ്ട തുണിക്കെ,ട്ടതു കണ്ടവറ് സക-
ലരുമൊരുപോല് സ്തംഭിച്ചു നിന്നു

ക്രൂരമാമറുകൊലകളനേകമുണ്ടവയെല്ലാ-
മൊന്നൊന്നായ് ഞാനിവിടെഴുതീടാം,
കരയല്ലേയൊരുവരുമിവിടതുവരെയുമിയാസ്പത്രി
ജാലകം ഞാനാടച്ചീടാം.
Foto Courtesy: Deror Avi, Jerusalem. Wikimedia Commons.

ആസ്പത്രി ജാലകം കവിത 5.  
ആസ്പത്രി ജാലകം എന്ന ഗ്രന്ഥം ഇവിടെ അവസാനിക്കുന്നു.
Friday, 9 August 2013

016. നിശ്ശബ്ദ ദേശം. ആസ്പത്രി ജാലകം കവിത.

നിശ്ശബ്ദ ദേശം.

പി. എസ്സ്. രമേഷ് ചന്ദ്ര

ഒരിടത്തൊരു ബസ്സപകട
മതിന്റ്റെയിരകളെല്ലാം,
പലവഴിവന്നു ചേറ്ന്നിടുന്നതി
കരുണമാണാരംഗം.

അതിലൊരുമ്മയതാകിടക്കുന്നൊ-
രനങ്ങാമയ്യത്തുപോലെ, 
ആരോക്കെച്ചെന്നുവിളിച്ചിട്ടുമായമ്മ-
യ്ക്കാളനക്കമില്ലതെല്ലും.

ആവുംമട്ടിലാ ലേഡിഡോക്ടറ്ചെ-
ന്നാശ്വസിപ്പിയ്ക്കാന് നോക്കി: 
"തള്ളേയെണീക്കണ,മെന്തിതു? ഞങ്ങള്ക്കു
ലഞ്ചുകഴിക്കുവാന്പോണം."

ഗുരുവിനെയത്യന്തം ഭക്തിയും പിന്നെ-
പ്പിതാവിനെപ്പേടിയുംകൊണ്ട്, 
ഒരുനല്ലഡോക്ടരായ്ത്തീറ്ന്നൊരാള് ചെന്നാ-
ച്ചെവിയിലൊച്ചവച്ചോതി:

"ഉമ്മ, നിങ്ങളെണീറ്റിരിക്കണ-
മിങ്ങനെ കിടക്കാതെ
നമ്മ വീട്ടിലടുക്കളയല്ലി,തൊ-
രാശുപത്രിവരാന്ത."

എന്തൊരത്ഭുതമുമ്മ പെട്ടെന്നെ-
ണീറ്റുനില്ക്കുന്നുനേരെ, 
അങ്ങുവീട്ടിലെക്കൊച്ചുമക്കടെ-
യൊച്ചകേട്ടതുപോലെ!

മരണത്തിനും ജീവിതത്തിനു-
മിടയിലെനൂല്പ്പാലം, 
കോമയില്നമ്മളാഴ്ന്നുചെല്ലുന്ന-
താനിശ്ശബ്ദമാംദേശം.

ജീവിതത്തിന്ടെ വെയില്നിലാവുകള്
നുകരുവാന് തിരിച്ചെത്താം,
മരണത്തിന്ടെ മടിയിലേയ്ക്കു
മടങ്ങിപ്പോകയുമാകാം.

മരണത്തിനുമുമ്പാദിസമുദ്രത്തിന്
തീരത്തു നില്ക്കുമാത്മാവ്,
ദീറ്ഘനിദ്രയില് ദ്രാവകശയ്യയില്
ജീവന്റ്റെയാരവം കേള്ക്കും.

ചിരപരിചിത സ്വരപതംഗങ്ങള്
ചിറകുരുമ്മുന്നപോലെ, 
സൂക്ഷ്മപ്രജ്ഞയില്പ്പറന്നുചെന്നവ
വിളിച്ചുണര്ത്തുന്നു വീണ്ടും.


ആസ്പത്രി ജാലകം കവിത 4.

   

015. കടപ്പുറത്തെ ആശുപത്രി. ആസ്പത്രി ജാലകം കവിത.

കടപ്പുറത്തെ ആശുപത്രി
പി. എസ്സ്. രമേഷ് ചന്ദ്ര
 
ഡോക്ടറെന്നൊരു നാമംകേട്ടാ-
ലുടനെയോടിയെത്തും 
ഓര്മ്മകളില് ഡോക്ടറ് ഡേവിഡ് 
ലിവിംഗ്സ്റ്റണ്‍തന്റ്റെ നാമം.

ഫ്ളോറന്സ് നൈറ്റിംഗേലെന്നുള്ളൊരു
നാമംകേട്ടീടുമ്പോള് 
നാംനമ്മുടെ പ്രിയസോദരിയുടെ 
സ്നേഹസ്സാന്ത്വനമോറ്ക്കും. 

ഏ.ജേ.ക്രോണിനീ ദുറ്ഗ്ഗത്തിന്റ്റെ
ആത്മാവിന്റ്റെയിരുട്ടില് 
ദീപംകാട്ടാനായൊരുചെറുകൈ-
ത്തിരികത്തിച്ചുവെച്ചു.

നഗ്നപ്പാദഡോക്ടറ് നടക്കും 
നന്മയെഴുംകുഗ്രാമം 
ഒഴുകിവരുന്നൊരു ചൈനീസ് രാഗം 
-ബെത്ഥൂണെയുടെ നാദം.

ആതുരശുശ്രൂഷാരംഗത്തെയ-
നറ്ഘമുഹൂര്ത്തമനേകം,
അവയിലെയല്ഭുതവിസ്മയമല്ലിവി-
ടിപ്പോഴത്തെവിഷയം. 

*        *        *        *                       
കടപ്പുറത്തുചെന്നാശുപത്രി-
യൊരാള്തുറന്നതുപണ്ടേ,
കഥകളായ്നമ്മള്പാടീടാറുണ്ട് 
കലാലയങ്ങള്ക്കുള്ളില്.

ഒമ്പതുകൊല്ലംകൊണ്ടൊരുവന് പതി-
നെട്ടുപരീക്ഷകളെഴുതി,
പാസ്സാകാതെകടല്ത്തീരത്തീ 
ഭാഗ്യപരീക്ഷയ്ക്കെത്തി.

അഗസ്ത്യപറ്വ്വതമുടികള്ക്കിടയിലെ 
പ്രൈവറ്റെസ്റ്റേറ്റൊന്നില്,
ഡോക്ടറ്സ്ടിക്കറ്പതിച്ചൊരു കാറിലൊ-
രോരോ വധുക്കളുമായി,

വാറ്റിയനാടന്മദ്യവുമൊരു മുഴു 
മ്ലാവിന്മാംസവുമായി,
ഡാന്സുംപാട്ടുമായ്ക്കൂടാറുണ്ടൊരു 
ഡോക്ടറ്ബ്ബാലകസംഘം. 

വെള്ളകീറുമ്പംമേല് മേളില് 
ചന്തിരന് പൊന്തിടുന്നോളം 
കടപ്പുറത്തൊരു മനുഷ്യരുമില്ല,വറ് 
തിരപ്പുറത്താണെല്ലാം.

ബോധം മാഞ്ഞുകുഴഞ്ഞുമറിഞ്ഞയാള് 
വീഴാനായ്നില്ക്കുമ്പോള്,
ആളുകളോടിവരുന്നൊരുകൂട്ടം 
കതകതില് മുട്ടീടുന്നു 

മൂന്നാമത്തൊരുമുട്ടിനു ബലമായ്-
ക്കതകുതുറന്നവറ് കയറി,
"മൂന്നരനാഴികയകലെയൊരരയ-
ക്കുടിലില്ക്കൂടെ വരേണം."

ബോധം തെല്ലുമതില്ലെന്നിവനെ-
ന്നെങ്ങിനെയിവരൊടു ചൊല്ലും,
പങ്കായങ്ങള്പിടിക്കും കൈയ്യുകള് 
നിരനിരമുന്നില്നില്ക്കേ?

ഒട്ടുമെനിയ്ക്കു നടക്കാന് വയ്യെ-
ന്നൊരുവിധമവരൊടു ചൊല്കെ,
പോക്കിയെടുത്തവറ് കൈമാറിക്കൊ-
ണ്ടൊരുചെറുകുടിലില് വെച്ചു.

ധൃതിയിലയാള് കോട്ടിന്റ്റെ പോക്ക-
റ്റിന്റ്റെയുള്ളില് നിന്നും,
സ്റ്റെത്തുപുറത്തുവലിയ്ക്കുമ്പോഴെ-
ന്തെന്തതുപാഞ്ഞതില്നിന്നും?

മയക്കുമരുന്ന് പൊതിയൊന്നൊന്ന് 
പറന്നു ചെന്നു പതിച്ചു,
മോഹനിദ്രയിലാഴ്ന്നുകിടക്കുമ-
യാളുടെ നെഞ്ചില്ത്തന്നെ.

സ്റ്റെത്തുടനതിനുടെ മീതേവെ,ച്ചതി-
കൌശലമോടകുമാരന്,
സ്റ്റെത്തിനൊടൊപ്പമതും കുപ്പായ-
ക്കീശയിലാക്കീ ഭദ്രം. 

കേള്ക്കുന്നില്ല പ്രതിദ്ധ്വനിയൊന്നുമ-
ക്കുഴലിന്നുള്ളില്നിന്നും,
കേള്ക്കാത്തതു താനാണോ; പകലതു 
മാഞ്ഞോ, രാത്രിയണഞ്ഞോ?

ആളിതു തീറ്ന്നുകിടക്കുകയാണെ-
ന്നെങ്ങാനിവരൊടു ചൊന്നാല്,
ആളിതു വീണ്ടുമെണീറ്റെന് നേരേ
വന്നാലോ പിന്നെങ്ങാന്?

ആളിതു വീണ്ടുമെണീറ്റുനടക്കു-
മെന്നങ്ങിവരൊടു ചൊന്നാല്,
ആളിതെണീറ്റില്ലെങ്കില് പങ്കാ-
യങ്കൊണ്ടടി കട്ടായം.

ചിന്തിച്ചവനൊരു മാത്ര, വിലക്ഷണ-
മവനുടെ ലീലകളെല്ലാം 
ഇന്നവസാനമാ;യമ്മയുടെ-
മുലപ്പാലമൃതം വ്യറ്ത്ഥം. 

ഉടനെയൊരുത്തര,മതു വിദ്യാറ്ത്ഥി-
സ്സഹജം, രക്ഷാകവചം:
"ആളിതുപോലെ കിടക്കട്ടേ,യണ-
യട്ടേ പുലരിവെളിച്ചം.

നിങ്ങള് നാലഞ്ചാളുകള് മാത്രം 
പുലരിയിലാവഴി പോരൂ,"
അവരതുപോലെ നാലഞ്ചാ,ളാ-
ക്കഥതീറ്ന്നെന്നറിയിച്ചു.

"ഞാനപ്പോഴെ പറഞ്ഞി,ല്ലാളതു
തീറ്ന്നുകിടക്കുന്നെന്ന്!
പെണ്ണുങ്ങള്ക്കിനി ബോധക്കേടു-
ണ്ടാക്കണ്ടന്നും കരുതി!!"

കോമയില് മുങ്ങി മയങ്ങുമയാളിനു 
മിന്നലുപോലെ സഹായം,
ചെയ്തിരുന്നെങ്കിലയാളുംകൂടെയീ-
ക്കൈയ്യടിയൊടു ചേറ്ന്നേനെ.


ആസ്പത്രി ജാലകം കവിത 3.


 

  


014. ഏകാന്ത വെളിച്ചം. ആസ്പത്രി ജാലകം കവിത.

ഏകാന്ത വെളിച്ചം

പി.എസ്സ്.രമേഷ് ചന്ദ്ര  

ഒന്ന്

ആശുപത്രിയില് പണ്ടു
രോഗിയായ്ക്കഴിയുംപോള്
ആദ്യമായഴിമതി-
ക്കഥകളറിഞ്ഞു ഞാന്.

ചീട്ടെഴുതിച്ചു ചെന്ന്
കനത്ത കവറൊന്ന്
കുഴലു നോക്കുന്നാള്ക്കു
സമ്മാനം കൊടുക്കണം.

ഇരുട്ടു മുറിയ്ക്കുള്ളില്
മരുന്നു പൊതിയുന്ന
മനുഷ്യ മൃഗങ്ങള്ക്കും
വല്ലതും കൊടുക്കണം.

കട്ടിലു കിട്ടണേലും
കാശുതാന് കൊടുക്കണം
പുതയ്ക്കാന് പുതപ്പെങ്കില്
കാശിനാല് പുതയ്ക്കണം.

മുട്ടയും പാലും കിട്ടാന്
കൈക്കൂലി കൊടുക്കണം
മരുന്നും പുറത്തൂന്നു
വാങ്ങിച്ചു കൊടുക്കണം.

പട്ടിണിക്കാരും ഞാനും,
പുറത്തു നടത്തേണ്ടും
രക്തപരിശ്ശോധനാ 
രഹസ്യമറിഞ്ഞില്ല.

സമ്പന്നറ് സരസന്മാറ് 
കാറില് വന്നിറങ്ങുമ്പോള്
ഉത്സുകരുദ്യോഗസഥറ്
ഓടിച്ചെന്നെതിരേറ്റു.

ദരിദ്രദുറ്മ്മുഖങ്ങള് 
പനിച്ചുപരുങ്ങുമ്പോള് 
വിഷണ്ണം വഷളന്മാറ്
പുറത്തു പായിക്കുന്നു.

ഡോക്ടറാമൊരാളുടെ 
കനിവിന്കടല്ക്കാറ്റും 
കണ്‍കളില്ത്തിരതല്ലും 
കരുണാസാഗരവും,

ദീനാനുകമ്പശോഭ 
വിളങ്ങും വദനവും 
സാന്ത്വനസ്സമം, മന്ത്ര 
ഘോഷവും മരുന്നുതാന്.

രണ്ട് 

ആശുപത്രിയില്പ്പിന്നെ 
ജോലിയായ്ക്കഴിയുംപോള് 
ആദ്യമായഴിമതി-
യ്ക്കകത്തു കടന്നുഞാന്.

പെട്ടിയും ബാഗും തൂക്കി 
കൊച്ചൊരു കെട്ടിടത്തില് 
പത്തുമണിയ്ക്കു ചെന്നു 
കൈയ്യൊപ്പു പതിയ്ക്കുന്നു.

മംഗളം, മനോരമ,
സുനന്ദ, സുകന്ന്യക-
ത്താളുകള് മറിയുന്നു,
സായാഹ്നമണയുന്നു.

ഡോക്ടറാമൊരു കൃശ-
ഗാത്രിതന് ധനാശയില്
നാടിന്ടെ ഭയഭക്തി 
തകറ്ന്നു നിലംപൊത്തി.

ആസ്പത്രിക്കെട്ടിടത്തില് 
ജീറ്ണ്ണിച്ച കട്ടിലിന്ടെ
അറ്റകുറ്റങ്ങള് തീറ്ത്തൂ,
ദറ്ഘാസ്സു ക്ഷണിയ്ക്കാതെ.

ചൂണ്ടിഞാന് ചോദ്യംചെയ്തു 
ശരിയും ശരികേടും;
പരമ രഹസ്യങ്ങള് 
പുറത്തു പ്രചാരമായ്.

ബന്ധുവാമൊരാളെ,ത്തന്
ബെനാമിയാക്കി നിറ്ത്തി 
മേലധികാരിചെയ്ത 
പണികള് പരാതിയായ്.

തെരുവില് പ്രതിഷേധം,
വമ്പിച്ച പ്രകടനം,
അഴിമതിയെച്ചൂണ്ടി-
ക്കാട്ടിയതെതിറ്ക്കുവാന്.

പൗരന്മാറ് പ്രമുഖന്മാറ്
പാറ്ലമെന്റ്റ് പ്രതിനിധി
പലറ്തന്ശ്രമം, ശീഘ്രം
എനിയ്ക്കു സ്ഥലംമാറ്റം.

നിഴലില് നീങ്ങീടുന്ന 
നിഴലു ചോദിയ്ക്കുന്നു:
നീതിയ്ക്കായ്‌ നിലകൊള്വോറ്
ജാഗ്രത പുലര്ത്തേണ്ടേ?


ആസ്പത്രി ജാലകം കവിത 2.

  

013. റാഗിംഗ്. ആസ്പത്രി ജാലകം കവിത.

റാഗിംഗ്
പി.എസ്സ്.രമേഷ് ചന്ദ്ര

ഒന്ന്

മെഡിക്കല്ക്കോളേജ് ഹോസ്റ്റലിന്ടെ
പടികടന്നു ചെന്നാല്
നിരത്തിവെച്ച പാദുകങ്ങള്
തുടച്ചു തുടച്ചു പോണം.

ഇരുമ്പുതൊട്ടി തലയില്ക്കമഴ്ത്തി-
യോട്ടമോടിടേണം
അതിനകത്താ മുഖക്കണ്ണാടി-
യുടഞ്ഞുചിതറുന്നോളം.

വിമന്സുഹോസ്റ്റല് നടയില്നിങ്ങ-
ളന്തിചെന്നു നിന്നാല്
മുകളില്ബ്ഭീമന് ഗിബ്ബണ്‍ കുരങ്ങ്‌
കൂകുന്നതു കേള്ക്കാം.

ഏതു പെണ്ണിതെതുപെണ്ണാ-
ഫ്രിക്കമണ്ണില്നിന്നും
തിരുവനന്തപുരത്തു വൈദ്യ
പഠനത്തിനു വന്നു?

ഊളനും കുടുംബവുമു-
ണ്ടോണ്ടിരുന്ന നേരം
പൂര്ണ്ണചന്ദ്രശോഭയൊന്നു
പൊങ്ങിവന്നിടുന്നു.

എങ്ങനെയവരെങ്ങനെസ്സ-
ഹിയ്ക്കുമാസ്സുരംഗം?
വാലിന്മേലെണീറ്റുനിന്നവറ്
നീട്ടിക്കൂവിപ്പോയി.

പാതിരാത്രി പന്നഗങ്ങ-
ളിണകളെത്തിരഞ്ഞു,
മാക്രിസംഗീതത്തില്മുങ്ങി
കുമാരപുരത്തേല.

പലനിലയൊരു മന്ദിരത്തിന്
ജനലിലൂടെ നീളെ
പലപലപല പെണ്കൊടിയുടെ
നിലവിളികള് കേള്ക്കാം.

അവിടെയാദ്യവറ്ഷ വിദ്യാറ്-
ത്ഥിനികള്തന്നുടെ നേരേ
അമിതമായാഭാസവൃത്തി
കാട്ടിടുന്നൊരു കൂട്ടര്.

വയല് വരമ്പില് തത്തയൊത്തു
പത്തു മടവ ചാടി
പ്രസരിപ്പാറ്ന്ന പെണ്ണു പങ്കയില്
തൂങ്ങി നിന്നീടുന്നു.

റാഗിംഗിപ്പോള് ഞരമ്പുരോഗികള്
നടത്തുമക്രമം മാത്രം,
റാഗിംഗിന്ടെ പഴയകാല
മാതൃകയുല്ക്കൃഷ്ടം.

രണ്ട്

പോസ്റ്റുമോറ്ട്ടം മുറിയില്ക്കിടക്കു-
മൊരുശ്ശവശ്ശരീരം,
അതിന്ടെ ചുണ്ടിലെരിയും സിഗറ-
റ്റെടുത്തു വന്നിടേണം.


ധീരതയ്ക്കു സഹപ്രവറ്ത്തക-
സ്സമ്മാനമായി
വൈദ്യശാസ്ത്ര ബൈബിളാം
മെറ്റീരിയാ മെഡിക്ക.

നിഴലില് മുങ്ങി കവിത പോലെ
കരിങ്കല് മന്ദിരം കാണാം,
ഒഴുകിയെത്തിയ കാറ്റിനുള്ളിലും
മൃതമനുഷ്യ നിശ്വാസം.

അന്നുരാത്രിയൊരാദ്യവര്ഷ
വിദ്യാറ്ത്ഥിയേകന്
തണുത്തുറഞൊരാ മുറിതന് വാതില്ക്കല്
നടന്നു ചെല്ലുന്നു നേരെ.

വിറയ്ക്കും കരങ്ങളമറ്ത്തിച്ചേറ്ത്തുവെ-
ച്ചടഞ്ഞ വാതില് തുറന്നൂ,
അകത്തെ ദൃശ്യമെന്തകത്തെ ദൃശ്യമെ-
ന്തൊളിഞ്ഞു നോക്കിടുന്നുള്ളില്.

സംഭ്രമിക്കുന്ന ദൃശ്യമൊന്നവന്
കണ്ണുകൊണ്ടല്ലോ കണ്ടു,
ഒന്നല്ലൊമ്പതല്ലുണ്ടു മുപ്പതു
നഗ്നശരീരങ്ങള്.

അതിലൊരെണ്ണത്തിന് കരിഞ്ഞ ചുണ്ടത്ത-
തെരിയും സിഗററ്റല്ലേ,
കരസ്ഥമാക്കുന്നതെങ്ങനെ ചെന്നതു
ശവങ്ങള്ക്കിടയ്ക്കു നിന്നും?


എങ്ങനെയുമൊരു ചുവടുമുന്നോ-
ട്ടെടുത്തുവെച്ചവന് നീങ്ങി,
എന്തെന്തെന്തിതാ സിഗരറ്ററ്റത്തെ
ചുവന്ന ബിന്ദുവൊന്നാളി!

കൈ വിറയ്ക്കുന്നു, കാല് വിറയ്ക്കുന്നു,
മുട്ടു തട്ടുന്ന താളം,
ശവങ്ങള്ക്കിടയ്ക്കിന്നുടന്നെഴുന്നേറ്റാ
മുതിറ്ന്ന വിദ്യാറ്ത്ഥി താങ്ങി.


ആസ്പത്രി ജാലകം കവിത 1.
012. ആസ്പ്പത്രി ജാലകത്തിന് ഒരു മുഖവുര. അറിവു് പൊതുസ്വത്താണ്.

ആസ്പ്പത്രി ജാലകത്തിന് ഒരു മുഖവുര. അറിവു് പൊതു സ്വത്താണ്.

പി.എസ്സ്.രമേഷ് ചന്ദ്ര.

ഓപ്പറേഷനു മുമ്പു് ബോധം കെടുത്താനായി അനസ്തേഷ്യ എന്ന മയക്കുമരുന്ന് പ്രയോഗിക്കുന്ന സമ്പ്രദായമാണ് ഇംഗ്ലീഷ് ചികിത്സാക്രമത്തില് നിലവിലിരിക്കുന്നത്. ശസ്ത്രം മാംസത്തിലാഴ്ന്നിറങ്ങുമ്പോഴുള്ള തീവ്രവേദന സഹിക്കാനാവാതെ രോഗി മരിച്ചുപോകാതിരിക്കാനും മാംസതിന്ടെ ചെറുത്തുനില്പ്പുപ്രേരണകളെ പരമാവധി മയപ്പെടുത്താനുമാണ് മയക്കുവാതകം പ്രയോഗിക്കുന്നത്. ജൈവശരീരത്തിന്ടെ ഒരു അത്ഭുതഗുണവിശേഷമായ ബോധത്തെയാണ് ഇങ്ങനെ അല്പനേരത്തേയ്ക്കു് അറസ്റ്റ്ചെയ്ത് കിടത്തുന്നത്. ബോധം മങ്ങിക്കിടക്കുംപോള് കൃത്രിമ റെസ്പിറേറ്ററിലൂടെ ശരീരത്തിനകത്തു ചെല്ലുന്ന പ്രാണവായു [ഓക്സിജന്] മാലിന്യം കലര്ന്നതായിരുന്നാലും അതിന്ടെ അളവു് കുറഞ്ഞിരുന്നാലും അതു് നിന്നുപോയാലും രോഗി പിന്നെ ബോധാവസ്ഥയിലേയ്ക്കു മടങ്ങിവരുന്നില്ല. ഊറ്ജ്ജക്ഷയത്തിന്ടെ അങ്ങേയറ്റംവരെച്ചെന്നശേഷം മൂറ്ച്ഛ അല്ലെങ്കില് കോമ എന്ന പ്രത്യേക അവസ്ഥയിലേയ്ക്ക് അയാള് വീഴുന്നു. മരണത്തിനും ജീവിതത്തിനും മദ്ധ്യേയുള്ള നൂല്പ്പാലത്തിലാണ് അയാള്. മരണത്തിലേയ്ക്കു തന്നെ ആഴ്ന്നു പോവുകയോ ജീവിതത്തിലേയ്ക്കു മടങ്ങി വരുകയോ ചെയ്യാം.

കോമാ മനുഷ്യര്.

ശസ്ത്രക്രിയകള് വ്യാപകമായതോടെ അനസ്തേഷ്യ സ്പെഷ്യലിസ്റ്റുകള്തന്നെ ഉടലെടുത്തു. അതിവികസിത രാജ്യങ്ങളിലെ അത്യുന്നത ആശുപത്രികളിലെ രഹസ്യവാറ്ഡുകളും പരീക്ഷണശാലകളുമുടനീളം ഇന്ന് ഇങ്ങനെ ബോധാവസ്ഥയിലേയ്ക്കു മടങ്ങി വരാനാവാതെ കോമയിലായിപ്പോയ പതിനായിരക്കണക്കിന് നിശ്ചലരും നിസ്സഹായരുമായ മനുഷ്യജീവികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇന്ററന്സീവ് കെയറ് യൂണിറ്റുകളില് അതീവ ശ്രദ്ധയോടെ അനവധി വറ്ഷങ്ങള് ചരിയ്ക്കപ്പെടെണ്ടുന്ന ഈ അസംഖ്യം മനുഷ്യശരീരങ്ങള് ആ രാഷ്ട്രങ്ങളില് മാനുഷികവും നിയമപരവുമായ ഒരു വലിയ പ്രശ്നമായിത്തുടരുകയാണ്.

ഒരു പ്രസിദ്ധ ആശുപത്രിയില് ഒരു പ്രത്യേക നമ്പ്ര് ഓപ്പറേഷന് തീയേറ്ററിന്ടെ സീലിംഗിനകത്തെ ഓക്സിജന് പൈപ്പും വാല്.വും അധികൃതരുടെ അറിവോടെ കൃത്രിമമായി നിയന്ത്രിച്ച് ദൃഢകായരായ രോഗികളെ പ്പോലും കോമയിലാക്കി പ്രത്യേക കോമാ ഹോസ്പിറ്റലിലോട്ടു മാറ്റിയിട്ട് അവിടെവെച്ച് അവരുടെ നിശ്ചലശരീരത്തിലെ വിലപിടിപ്പുള്ള അവയവങ്ങള് മുറിച്ചുമാറ്റി വിദേശത്തേയ്ക്കു കയറ്റുമതി ചെയ്യു ന്നുണ്ടെന്നുള്ള വിവരം പുറത്തു കൊണ്ടുവരാനായി ഡോക്ടറ് സൂസന് വീലറെന്ന മെഡിക്കല് വിദ്യാറ്ത്ഥിനി നടത്തുന്ന സംഭ്രമജനകമായ ഒന്നരദിവസത്തെ പരിശ്രമങ്ങള് 'കോമ'യെന്ന വിശ്രുതനോവലില് ഡോക്ടറ് റോബിന് കുക്ക് അനാവരണം ചെയ്തിട്ടുണ്ട്.


ലോംഗ് മാറ്ച്ചും ഡോ.നോറ്മ്മന് ബെഥൂണെയും.

കോമാ മനുഷ്യരുടെ ആവിറ്ഭാവത്തോടെ മയക്കു വാതക പ്രയോഗം പോലെ വിപരീത ഫലങ്ങള് ഉളവാക്കാത്ത മറ്റെന്തെങ്കിലും തരം ബോധം കെടുത്തല് രീതി ലോകത്തെവിടെയെങ്കിലും നിലവിലുണ്ടോ എന്ന അന്വേഷണം സജീവമായി. അനസ്തേഷിയായുടെ ആവശ്യകതയെത്തന്നെ ചൈനാക്കാറ് അത്ഭുതകരമായി അതിജീവിച്ചിരിക്കയാണെന്ന വിവരം ക്രമേണ പുറംലോകത്തേയ്ക്കു വ്യാപിച്ചു തുടങ്ങി. അവിടെയ വറ് അക്യു പങ്ചറ് ഉപയോഗിച്ചു് ബോധം കെടുത്തിയിട്ട്‌ അലോപ്പതി രീതിയില് കത്തി പ്രയോഗിക്കുകയാണ് ചെയ്യുന്നതത്രെ. അലോപ്പതിയവറ്ക്കു് വിദേശിയും അക്യു പങ്ചറ് സ്വദേശിയുമായ ചികിത്സാ ക്രമങ്ങളാണ്. അവറ് രണ്ടിനെയും അങ്ങേയറ്റം പ്രായോഗികമായി സമന്വയപ്പെടുത്തി എണ്പതു കോടി ജനങ്ങള്ക്കുള്ള ഒരു ആരോഗ്യ പ്രസ്ഥാനം പടുത്തുയറ്ത്തിയിരിക്കുന്നു. വിഭവങ്ങളുടെ ഉല്പ്പാദന ത്തിലും വിതരണത്തിലും ഏറെക്കുറെ നീതി നിഷ്ഠമായ ഒരു സമത്വ സമ്പ്രദായം പടുത്തുയറ്ത്തിയ ഈ ചൈനാക്കാറ് ആധുനികവും പുരാതനവുമായ ചികിത്സാ സമ്പ്രദായങ്ങളുടെ അന്യൂനമായ സമന്വയത്തിലൂടെ ഒരു ജനകീയാരോഗ്യ സംഹിതയ്ക്കും അടിത്തറ പാകിയെന്നത് ലോകത്തിന്ടെ ആദരവുണറ്ത്തിയ ഒരു പുതിയ അറിവായിരുന്നു. വാസ്തവത്തില് മഹത്തായ ചൈനീസ് വിപ്ലവത്തിന്ടെ കേന്ദ്രപ്രവറ്ത്തനമായിരുന്ന ആറായിരം മൈല് നീണ്ട ലോംഗ് മാറ്ച്ചില്ത്തന്നെ നഗ്നപ്പാദ ഡോക്ടര്മ്മാരെന്ന ആശയം ഒരു സജീവ ചര്ച്ചാ വിഷയമെന്നതിനുപരി ഒരു നഗ്നയാഥാര്ത്ഥ്യം തന്നെയായിത്തീറ്ന്നിരുന്നു. സഖാവ്. പായ് ചുന് എന്ന് കള്ളപ്പേര് സ്വീകരിച്ച് മാറ്ച്ചിലുടനീളം പങ്കെടുത്ത് വൈദ്യസേവനം ചെയ്ത വിദേശിയായ ഡോക്ടര് നോറ്മ്മന് ബെഥൂണെ [Dr. Norman Bethune] യുദ്ധ മുന്നണികളില്പ്പോലും ആയിരക്കണക്കിന് അത്തരക്കാരെ കണ്ടുമുട്ടുകയുണ്ടായി. കൂമിന്താംഗ് സേനയോടും ജപ്പാനോടും പൊരുതി മുറിവേറ്റു വീഴുന്ന ചൈനീസ് വിമോചനപ്പോരാളിയ്ക്ക് യുദ്ധമുന്നണിയില് ആക്രമണ മേഘലയില് ത്തന്നെ ചോര എത്തിച്ചു കൊടുക്കാന് ബെഥൂണെ തന്ടെ രക്തക്കുപ്പികളും ട്യൂബുമായി മുന്നണികളില് നിന്നു് മുന്നണികളിലേയ്ക്കു സഞ്ചരിച്ചു. ഒടുവില്, മുറിവേറ്റുവീഴുന്ന റെഡ്ഗാറ്ഡിന് അരമണിക്കൂറിനകം തന്നെ പുതിയ രക്തം നല്കാനുള്ള സംവിധാനം ബെഥൂണെ റെഡ് ആറ്മിയ്ക്കുവേണ്ടി ആവിഷ്ക്കരിച്ച് നടപ്പിലാക്കി. ബെഥൂണെയുടെ മൊബൈല് ബ്ലഡ് ബാങ്ക് സംവിധാനങ്ങളെ മാവോ ആദരപൂറ്വ്വം പ്രശംസിക്കുകയുണ്ടായി. ചിലേടങ്ങളില് ആദ്യ വെടിയുണ്ടകള്ക്കു നടുവിലാണ് അവസാന ഓപ്പറേഷനും നടത്തി ആ ഭിഷഗ്വരന് രക്ഷപ്പെട്ടത്.

യാത്രയ്ക്കിടയില് ഒരിടത്ത് താത്ക്കാലിക ഓപ്പറേഷന് തീയേറ്ററാക്കിയ ബുദ്ധ മത ക്ഷേത്രത്തിനകത്ത് മുറിവേറ്റ പോരാളിയുടെ കാല് പ്രാകൃതമായി വലിയ കത്തി കൊണ്ട് മുറിച്ചു മാറ്റുന്ന ചൈനീസ് ഡോക്ടറെക്കണ്ട് ബെഥൂണെ ക്ഷോഭിച്ചിളകി അടുത്ത ക്യാമ്പിലേയ്ക്കു പൊയ്ക്കളഞ്ഞു. അയാള് ഒരു ക്ഷുരകനായിരുന്നെന്നും കലാപം വന്നപ്പോള് ഒരു ഡോക്ടറായിത്തീറ്ന്ന് കമ്മ്യൂണിസ്ട് പാറ്ട്ടിയേയും രാജ്യത്തേയും സേവിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും വഴിമദ്ധ്യേ ഒരു സഖാവു് അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി. വാസ്തവത്തില്, സഖാവു്. പായ് ചുന് വരുന്നുണ്ടെന്നറിഞ്ഞ് അദ്ദേഹത്തില്നിന്നും പലതും പഠിക്കാനായി വളരെ സന്തോഷപൂറ്വ്വം നില്ക്കയായിരുന്നത്രെ ആ മനുഷ്യന്. ഒരു പുതിയ ഉള്ക്കാഴ്ച്ച ലഭിച്ച ബെഥൂണെ മടങ്ങിച്ചെന്ന് ആ മനുഷ്യനെയും കൂട്ടുകയും തന്ടെ യാത്രയിലുടനീളം കൊണ്ടുനടന്ന് വൈദഗ്ദ്ധ്യം പകരുകയും ചെയ്തു. സറ്ജ്ജറിയില് അതിനിപുണ മായിരുന്ന ആ കൈവിരലുകളുടെ അതിദ്രുത ചലനങ്ങളെ സുസൂക്ഷ്മം പിന്തുടര്ന്ന ആ നഗ്നപ്പാദഡോക്ടറാണ് ബെഥൂണെയ്ക്കും വിപ്ലവത്തിന്ടെ വിജയത്തിനും ശേഷം ജനകീയ ചൈനയുടെ ആരോഗ്യനയം ആവിഷ്ക്കരി ച്ചത്.

ഒരു ജനകീയ ഗവണ്‍മെന്റ്റിന്റ്റെ ആരോഗ്യനയം.

സമഗ്ര പരിവര്ത്തനത്തിലൂന്നുന്ന ഏത് വിപ്ലവപ്പാറ്ട്ടിയും ഗവണ്‍മെന്റ്റും രണ്ടേ രണ്ടു് കാര്യങ്ങളില് ശ്രദ്ധിച്ചാല്മതി പൊതുജനാരോഗ്യത്തിലും പൊതുജനവിദ്യാഭ്യാസത്തിലും. നമ്മുടെ ശരീരത്തിന് വരാവുന്ന രോഗങ്ങളും അവയ്ക്കുള്ള നിവാരണ മാറ്ഗ്ഗങ്ങളും കെട്ടിട നിര്മ്മാണത്തിന്ടെ ടെക്ക്നിക്കുകളും നിയമത്തിന്ടെ കുതന്ത്രവുമെല്ലാം ഇനിയും ഒരു രഹസ്യമായിത്തുടരുവാന് പാടുള്ളതല്ല. സമസ്ത ജനങ്ങളെയും അതില് വിദ്യാഭ്യാസം ചെയ്യിക്കണം. പൊതുജനങ്ങളില് അത് പ്രയോഗിക്കാന് ഉദ്ദേശിക്കുന്നവറ്ക്കു മാത്രം വിദഗ്ദ്ധപരിശീലനവും ലൈസന്സും ഗവണ്‍മെന്റ്റ് നല്കിയാല്മതി. നഗ്നപ്പാദ ഭിഷഗ്വരന്മാരെ മോടേണ്‍ സറ്ജ്ജറി പഠിപ്പിക്കുന്നതിന് ഒരു ഗവണ്‍മെന്റ്റ് നല്കേണ്ട മുന്ഗണനയുടെ അനുഭവപാഠങ്ങളാല് സമ്പന്നമാണ് ആധുനിക ജനകീയ ചൈനയുടെ ചരിത്രം.

നഗ്നപ്പാദ ഡോക്ടറന്മാര്.

എഴുപത് കോടി ജനങ്ങളുള്ള ഭാരതത്തിന്ടെ പൊതുജനാരോഗ്യ പ്രശ്ന ങ്ങള് പരിഹരിക്കാന് എണ്പത് കോടി ജനങ്ങളുള്ള ചൈനീസ് റിപ്പബ്ലിക്കിന്ടെ അനുഭവപാഠങ്ങളെയാണോ ആശ്രയിക്കേണ്ടത്, അതോ ജനമേയില്ലാത്ത പടിഞ്ഞാറന് രാജ്യങ്ങളുടെ ചികിത്സാക്രമങ്ങളെയാണോ എന്ന ചോദ്യത്തിനകത്തുതന്നെ അതിന്ടെ യുക്തിസഹമായ ഉത്തരവും അടങ്ങിയിരിക്കുന്നു. ഔഷധലഭ്യത ഏറിയതും പരക്കെ അറിവുള്ളതും പരമ്പരാഗതവുമായ ചികിത്സാസമ്പ്രദായങ്ങള്ക്കു് ആധുനിക ശാസ് ത്ര-സാങ്കേതികവിദ്യകൂടി നല്കുകമാത്രമാണു് ഭാരതത്തിനിന്നാവശ്യം. ആയുറ്വ്വേദം കൊടികുത്തിവാണ ഭാരതത്തിലൊരിടത്തും മെഡിക്കല് സ്റ്റോറുകള് ഉണ്ടായിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. കാനനങ്ങളും കുന്നുകളും നാട്ടിന്പുറങ്ങളും ഔഷധങ്ങളുടെ അക്ഷയഖനികളായി നിലകൊണ്ടു. അത്തരമൊരവസ്ഥയില് ഒരു ഇടനിലക്കാരനും അയാളുടെ ചൂഷണവും തീറ്ത്തും അസാദ്ധ്യമായിരുന്നു. കപ്പലുയാത്രയുടെയും സഞ്ചാരത്തിന്ടെയും സാദ്ധ്യതയോടെ ശ്രിംഗാരകാവ്യലഹരി പൂണ്ടുനിന്ന കൊട്ടാരക്കെട്ടുകളുടെ നിലവറകള്ക്കുള്ളില്നിന്നും ശസ്ത്രക്രിയാ രഹസ്യങ്ങളടങ്ങുന്ന നമ്മുടെ സംസ്കൃതഗ്രന്ഥങ്ങള് പാതിരിമാരിലൂടെ ജറ്മ്മനിയിലേയ്ക്കും മറ്റും പ്രവഹിച്ചു. അങ്ങനെയവര് ഹോമിയോ മരുന്നും വിമാനവുമൊക്കെ യുണ്ടാക്കുകയും നമ്മെ അമ്പരപ്പിക്കുകയും അവയെ നമുക്കു് വില് ക്കുകയും ചെയ്തു. അങ്ങനെയൊക്കെയുള്ള രാജകീയ ഉദാസീനതകളുടെ ഫലമായിട്ടാണ് ആയുറ്വ്വേദം പില്ക്കാലത്ത് ആലോപ്പതിയാല് ആദേശം ചെയ്യപ്പെട്ടത്.

എല്ലാവരും സ്പെഷ്യലിസ്റ്റുകള്.

ആയുറ്വ്വേദത്തിനും മറ്റ് പുരാതന ചികിത്സാക്രമങ്ങള്ക്കും എത്രയും വേഗം കൃത്രിമ ഡയാലിസിസ് യന്ത്രങ്ങളും മഷിനോട്ടത്തിനു പകരം എക്സ്-റേയും മോഡേണ്‍ സറ്ജ്ജറിയുടെ മികച്ച സാങ്കേതികവിദ്യകളും നല്കി പുഷ്ക്കലമാക്കി പ്രചാരത്തില് വരുത്തുകയെന്നുള്ളത് ഇവിടെ ഉള്ളതോ ഉണ്ടാവാന് പോകുന്നതോ ആയ ഏത് ഗവണ്‍മെന്റ്റിന്റ്റെയും ചുമതലയായിരിക്കും. സ്ക്കൂള്പ്പരീക്ഷ കഴിഞ്ഞുവരുന്ന ആറ്ക്കും മെഡിസിനും എഞ്ചിനീയറിങ്ങും ലായും പഠിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണം.

എല്ലാ ജനങ്ങളെയും സ്പെഷ്യലിസ്ടുകളായി ഉയറ്ത്തി സ്പെഷ്യലിസ്റ്റി ണ്ടെ കൈക്കൂലി ഇല്ലാതാക്കുകയെന്നത് എത്ര മഹത്തായ ആശയമാണ്! അങ്ങനെ അറിവു് സാറ്വ്വത്രികമാവുന്നതോടെ അറിവുള്ളവന്ടെ കൈക്കൂലി സമൂഹത്തില് ഇല്ലാതാവുന്നു. അഴിമതിയും കൈക്കൂലിയും സറ്ക്കാര് കാര്യങ്ങളല്ല, സറ്ക്കാറ് വിരുദ്ധങ്ങളാണ്. ഉന്നത സാങ്കേതിക വിദ്യകളുടെ സറ്വ്വവ്യാപനത്തിലൂടെ കൈക്കൂലിയേയും അറിവിന്ടെ കുത്തകകളേയും സ്തംഭിപ്പിക്കാന് ഗവണ്‍മെന്റ്റ് എന്തുചെയ്യുന്നുവെന്നത് പൊതുജനങ്ങള് വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

അറിവു് പൊതുസ്വത്ത്.

അറിവു് പൊതുസ്വത്താണ്. സറ്ജ്ജറിയിലെ അറിവു് ആയുറ്വ്വേദക്കാറ് ക്കും അലോപ്പതിക്കാറ്ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. എല്ലാവരും എല്ലാം പഠിക്കട്ടെ; എന്തെങ്കിലും നഷ്ടപ്പെടാനുള്ളത് ഈ രാജ്യത്തെ ചൂഷകന്മ്മാറ്ക്കു മാത്രമാണ്. പാമ്പുവിഷത്തിനു ചികിത്സിക്കുന്ന ആയുറ്വ്വേദസ്ഥാപനത്തിന് കൃത്രിമ ഡയാലിസിസ് യന്ത്രം നല്കുന്നതില് എന്താണ് തെറ്റ്? ആ വിഷംതീണ്ടിയ ചോര മുറിവായിലൂടെ ചുണ്ടുകൊണ്ട് ഈമ്പിവലിച്ചെടുക്കുന്നതിനു പകരം ആ വൈദ്യനെ അല്പം ആധുനിക സറ്ജ്ജറി അഭ്യസിപ്പിക്കുന്നത് അരുതെന്ന് ഇവിടെ ആരാണ് പറയുന്നത്? ആയുറ്വ്വേദത്തിനു മാത്രമല്ല, ലോകത്തിന്ടെ മുന്നില് നിവറ്ന്നു നില്ക്കാനുള്ള വൈജ്ഞാനിക പിന് ബലമുള്ള മറ്റ് സകല ഭാരതീയ പൌരാണിക ചികിത്സാക്രമങ്ങള്ക്കും അലോപ്പതിയുടെ മികച്ച ആധുനിക സൌകര്യങ്ങള് സമ്മാനിച്ച് വ്യാപകമാക്കണമെന്ന് ഉച്ചത്തില് വിളിച്ചുപറയാന് ഭാരതീയര് ഒന്നടങ്കം ഇച്ഛിക്കുന്നു. ബഹുരാഷ്ട്ര മരുന്നുകമ്പനികളുടെയും എത്തിക്ക്സില്ലാത്ത ഭിഷഗ്വര സംഘടന കളുടെയും സമരത്തിന് തന്തമാരെയിറക്കുന്ന കേരളത്തിലെ മെഡിക്കോസിന്ടെ ചീപ്പ് സമരമുറകളുടെയും വ്യാപാര ക്കോട്ടകളെ കടപുഴക്കിയെറിഞ്ഞുകൊണ്ട് ആ ശബ്ദം ഇന്നല്ലെങ്കില് നാളെ ഉഗ്രമായി മുഴങ്ങും.  By Ardfern. Dublin, Ireland.
 
ആസ്പത്രി ജാലകത്തിന്ടെ ആഘാതം.

1983-84 കാലഘട്ടത്തില് 'ആസ്പത്രി ജാലകം' എന്ന പുസ്തകത്തിന്ടെ മുഖവുരയായി എഴുതപ്പെട്ടതാണ് 'അറിവു് പൊതു സ്വത്താണ്' എന്ന ഈ ലേഖനം. ഈ മുഖവുര്യ്ക്കു ശേഷം ആസ്പത്രി ജാലകത്തിലെ അഞ്ച് കവിതകളും അടുത്ത ലക്കങ്ങളിലായി ഇവിടെ വായിക്കാം. ഈ കവിതകള് പ്രസിദ്ധീകരിക്കുന്നതിന് കേരളത്തിലെ ഏകദേശം മുഴുവന് പത്രമാസികകളും വിസമ്മതിച്ചു. പ്രമുഖ പബ്ലിഷിംഗ് ഹൗസുകള് പുസ്തകമാക്കാന് മടിച്ചു. ഒരു ആശുപത്രിയിലെത്തി ജന്നലിലൂടെ അകത്തേയ്ക്കു നോക്കുന്നവനും അകത്ത് ജോലി ചെയ്തുകൊണ്ടു് പുറത്തേയ്ക്ക് നോക്കുന്നവനും കാണുന്ന വ്യത്യസ്തമായ കാഴ്ച്ചകളും കാഴ്ച്ചപ്പാടുകളുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതില്പ്പറഞ്ഞിരിക്കുന്ന ഓരോ സംഭവവും നടന്നതാണ്-സാങ്കല്പികമല്ല. ഇതിലെ ഓരോ കുറ്റവാളിയെയും പ്രമുഖ ഉദ്യോഗസ്ഥന്മാരും ഉന്നത രാഷ്ട്രീയനേതാക്കന്മാരും സംരക്ഷിച്ചില്ലായിരുന്നുവെങ്കില് പലരും ഇപ്പോഴും ജയിലില്ക്കിടക്കുകയായിരുന്നേനെ. നിങ്ങള് സംശയിക്കുന്നപോലെത്തന്നെ, ഇന്റ്റേണല് നോളെജ് ഇല്ലാതെ ഇതെഴുതുക സാദ്ധ്യമല്ല. ഞങ്ങളിയാള്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നു. നിങ്ങളുടെയും ഇന്റ്ററ്നാഷണല് പിന്തുണ കേരളത്തിലെ ആരോഗ്യമേഘലയിലെ മനുഷ്യാവകാശലംഘനങ്ങളെ പുറത്തുകൊണ്ടുവരുന്നതില് അഭ്യര്ത്ഥിക്കുന്നു. ഇതെഴുതിയയാള്ക്ക് മുപ്പത്തിമൂന്നു് വറ്ഷത്തെ മുഴുവന് ആനുകൂല്യങ്ങളും മുഴുക്കെ പ്രൊമോഷനുകളും കേരള സംസ്ഥാന ആരോഗ്യ വകുപ്പു് നിഷേധിച്ചു. 'നിയമമൊന്നും പ്രശ്നമല്ല, നമ്മട അണ്ണച്ചിയെപ്പറയുന്നോ?' ഇതാണു് സംസ്ഥാന നയം. ഈ മനുഷ്യാവകാശ പ്രശ്നത്തില് ഇടപെടാന് സംസ്ഥാന മനുഷ്യാവകാശക്കമ്മിഷന്, ദേശീയ മനുഷ്യാവകാശക്കമ്മിഷന്, ലോകായുക്ത എന്നിവ വിസമ്മതിച്ചു. കേരളത്തിലെ ആരോഗ്യ മേഘലയിലെ വിവിധ മനുഷ്യാവകാശ ലംഘനങ്ങള് അന്വേഷി ക്കപ്പെട്ടിരുന്നെങ്കില്, ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്, സംസ്ഥാന ജയിലുകള് നിറഞ്ഞു കവിയുമായിരുന്നു. പക്ഷെ അന്താരാഷ്ട്ര പ്രതിരോധത്തിണ്ടെ ഫലമായി ഇന്റ്ററ്നാഷണല് മോണിറ്ററി ഫണ്ടും ലോകാരോഗ്യ സംഘടനയും മൂവായിരം ദശലക്ഷത്തിലേറെ ഡോളറിന്ടെ സഹായം കേരള ആരോഗ്യത്തിന് വര്ഷങ്ങളായി തടഞ്ഞുവെച്ചിരിക്കുകയാണ്. കേരളാ ആരോഗ്യ വകുപ്പു് ഗര്ഭിണിമരണങ്ങളും ശിശുമരണങ്ങളും അവസാനിപ്പിച്ചിട്ട് ലോകജനതയുടെ പൈസ വാങ്ങിച്ചാല്മതിയെന്നതാണ് അവരുടെ നിലപാടു്. കേരളത്തിലെ ഉന്നതാധികാരിവറ്ഗ്ഗം പൊതുജനങ്ങളെ ഒളിച്ചുവെയ്ക്കുന്നത് അവര് ഇന്റ്ററ്നെറ്റിലൂടെ ലോകം മുഴുവന് വായിച്ചറിഞ്ഞ് നടപടിയെടുത്തശേഷം പത്രത്തിലൂടെ വായിക്കുന്നു.


എഡിറ്ററ്
സഹ്യാദ്രി മലയാളം.
 Thursday, 8 August 2013

011. തിരിച്ചു വരുന്ന കുയില്, ചിരിക്കുന്ന ജൂഡാസ്.

തിരിച്ചു വരുന്ന കുയില്, ചിരിക്കുന്ന ജൂഡാസ്. 
പി.എസ്സ്.രമേഷ് ചന്ദ്ര 

തിരിച്ചു വരുന്ന കുയിലിന്ടെ മുഖവുര
അല്പം ചരിത്രം

സായുധ കലാപങ്ങളും സത്യഗ്രഹങ്ങളും ലോകമെങ്ങും പല രാജ്യങ്ങളിലെയും ദേശീയ വിമോചന പ്രസ്ഥാനങ്ങളെ വമ്പിച്ച രീതിയില് സ്വാധീനിയ്ക്കുകയും വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. സത്യാഗ്രഹത്തില്നിന്നും സായുധകലാപത്തിലേയ്ക്കും സായുധകലാപത്തില്നിന്നും സത്യാഗ്രഹത്തിലേയ്ക്കുമുള്ള വ്യതിയാനങ്ങള് ഇന്ത്യന് സ്വാതന്ത്ര്യ സമരത്തിന്ടെയും സവിശേഷതയായിരുന്നു. 'മുന്നിലുള്ള പ്രശ്നങ്ങളോട് തുല്യത പാലിയ്ക്കുന്നതിലാണ് ധൈര്യം കുടികൊള്ളുന്നത്'. ഗാന്ധി നക്സലൈറ്റ് ആവുമ്പോഴും നക്സലൈറ്റ് ഗാന്ധിയാവുമ്പൊഴും പ്രശ്നങ്ങള് പരിഹരിയ്ക്കപ്പെടുന്നില്ല. സമൂഹത്തിന്ടെ തന്നെ സമരമുറ മാറുന്നതാണ് സമൂലപരിവര്ത്തനങ്ങള്ക്ക് ആധാരം. സത്യഗ്രഹതിന്ടെ സൃഷ്ടികര്ത്താവായ ബാരിസ്റ്റര് എം.കെ.ഗാന്ധി അര്ദ്ധ രാത്രി നടന്ന ഇന്ട്യന് അധികാരക്കൈ മാറ്റത്തിനു ശേഷം ദക്ഷിണ ആഫ്രിക്കയിലേയ്ക്കു തന്ടെ സമരായുധവുമായി തിരികെപ്പോയില്ല. സത്യഗ്രഹതില്നിന്നു സായുധ സമരത്തിലേയ്ക്കാണ് ആഫ്രിക്കന്മനസ്സു് വികസിച്ചത്.

ആഫ്രിക്കന് ഭൂഖണ്ഡത്തിലെ കറുപ്പിന്ടെ കരുത്തിയന്ന കലാപങ്ങള് അനേകം ജനാധിപത്യ റിപ്പബ്ലിക്കുകളുടെ ഉദയത്തില് കലാശിച്ചു. വര്ഗ്ഗോല്പ്പത്തി, വര്ണ്ണ വ്യവസ്ഥ, വന്യ സാമൂഹ്യാവസ്ഥ, വിദേശി വാഴ്ച്ച എന്നിവയിലെല്ലാം ഇന്ത്യയോട് ഏറ്റവും സാധര്മ്മ്യം പുലര്ത്തുന്ന ആഫ്രിക്കയിലെ ഈ ജനകീയ വിജയങ്ങള്ക്ക് സായുധ വിപ്ലവത്തിന്ടെ തന്നെ ബഹുജന പ്രക്ഷോഭ മാര്ഗ്ഗം, ഗറില്ലാ സമര മുറകള് എന്നീ രണ്ട് മുഖങ്ങളും ഒരേപോലെ സ്വീകരിയ്ക്കപ്പെട്ടിരുന്നു. അംഗോള റിപ്പബ്ലിക്കിന്ടെ സ്ഥാപക പ്രസിഡണ്ടും കവിയുമായിരുന്ന ഡോ.അഗസ്റ്റിനോ നെറ്റോ, മൊസാംബിക്ക് റിപ്പബ്ലിക്കിന്ടെ സ്ഥാപക പ്രസിഡണ്ടും കവിയുമായിരുന്ന, സി ഐ എ സഹായത്തോടെ ദക്ഷിണ ആഫ്രിക്കയിലെ വര്ണ്ണവെറിയന് ഭരണകൂടം നടത്തിയ വിമാന അട്ടിമറിയില് 1986 ഒക്ടോബറില് തകര്ന്നു വീണ സഖാവ് സമോരാ മാഷേല്, അദ്ദേഹത്തിന്ടെ പത്നിയും ഗറില്ലാ സേനാനിയും കവയിത്രിയുമായിരുന്ന, സായുധ സമരത്തില് അകാല മൃത്യു വരിച്ച സഖാവ് ജൊസീനാ മാഷേല് എന്നിവര് ആഫ്രിക്കന് വിപ്ലവ വിഹായസ്സില് പ്രഭ ചൊരിഞ്ഞ് നക്ഷത്രങ്ങളായി വിരാജിക്കുന്നു. 'ജനനമെന്ന സംഭവത്തെക്കാള് മഹത്തായതാണ് ജനനകാരണ'മെന്നത് അത്യഗാധമായ അര്ത്ഥമുള്ള ഒരു ആഫ്രിക്കന് സൂക്തമായി മാറിയിട്ടുണ്ട്.

സായുധ ഗറില്ലാ സമരമുറകളുടെ ഉജ്ജ്വല വിജയത്തിന്ടെ ലക്ഷണമൊത്ത ഉദാഹരണം ക്യൂബന് വിപ്ലവമാണ്. അമേരിക്കന് വന്കരയില്നിന്നും കല്ലെടുത്തെറിഞ്ഞാല്ക്കൊള്ളുന്ന ദൂരത്തില് നിന്ന് ആ വന്കരയിലെ മര്ദ്ദക ഭരണകൂടത്തെ വെല്ലുവിളിച്ച ചേരിചേരാ നേതൃരാജ്യമാണ് കൊച്ചു ദ്വീപായ ക്യൂബ. ലോകമെങ്ങും മര്ദ്ദിതരുടെ പടയണികളുടെ മുന്നില് ഉയര്ത്ത പ്പെടുന്ന ചിത്രമാണ് ക്യൂബയുടെ സ്വാതന്ത്ര്യ നായകനായിരുന്ന ചെ ഗുവേരയുടെത്. [ക്യൂബന് ഭാഷയില് 'ചെ' എന്നതിനര്ത്ഥം 'പ്രിയപ്പെട്ടവന്'] ജീവിത സായാഹ്നത്തില് ഗാന്ധിയെക്കൈയ്യൊ ഴിഞ്ഞ മഹത്വം മുപ്പതു വയസ്സില്ത്തന്നെ ഗുവേരയെ പുല്കി. തന്ടെ ഉറ്റതോഴനായ ഫിദല് കാസ്ട്രോയോടൊപ്പം ഗറില്ലാ യുദ്ധ മുറയില് ക്യൂബയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത് കാസ്ട്രോയെ പ്രസിഡണ്ടായി അവരോധിച്ചതിനുശേഷം രാഷ്ട്ര പിതാവാകുവാന് നില്ക്കാതെ പരിശീലനം സിദ്ധിച്ച തന്ടെ ഒളിപ്പോരാളികളോടൊപ്പം ചെ ഗുവേര പൊരുതുന്ന ബൊളീവിയന് ജനതയ്ക്ക് നേതൃത്വം നല്കുവാനായി പോയി. ബൊളീവിയന് കാടുകളില് വെച്ചു പിടിക്കപ്പെട്ട ആ ക്യൂബന് വിപ്ലവകാരിയെ വെടിവെച്ചു കൊല്ലുമ്പോള് ശത്രു സൈനിക നിരയിലെ എല്ലാ തോക്കുകള്ക്കും ഉന്നം പിഴച്ചുവത്രെ!

സത്യഗ്രഹ സമരങ്ങളില് സമര ശേഷി തന്നെ ഹോമിച്ചതിന്ടെ അനുഭവം പഠി ക്കുവാന് അയര് ലണ്ടി ലേയ്ക്കു ശ്രദ്ധിച്ചാല് മതി. സൂര്യനസ്തമിയ്ക്കാത്ത സാമ്രാജ്യതിന്ടെ പോയകാല പ്രൌഡി നിലനിര്ത്താനായി, യാത്രക്കാര് വളരെ വിരളമായിട്ടും കനത്ത സാമ്പത്തിക നഷ്ടം സഹിച്ചുകൊണ്ട് ആഭ്യന്തര     സറ്വീസുകള്ക്കുപോലും ചെലവേറിയ കോണ്‍കോഡ്‌ വിമാനങ്ങളുപയോഗിക്കുന്ന ബ്രിട്ടന്ടെ ചൂഷണഭൂമിയാണ്‌ അയര്ലണ്ട്. ബ്രിട്ടീഷ് തടവറകളില് മനുഷ്യോചിതമായ സൗകര്യങ്ങളേര്പ്പെടുത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് 1981ല് അയര്ലണ്ടിന്ടെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്ത്തിക്കുന്ന ഐറിഷ് റിപ്പബ്ലിക്കന് അര്മി സായുധ കലാപങ്ങള് മാറ്റിവെച്ച് തടവറകളില് സത്യഗ്രഹത്തിലേയ്ക്കു നീങ്ങി. മെയിസ് തടവറയില് വിപ്ലവകാരികളുടെ നേതാവും കവിയുമായ ബോബി സാന്ഡേഴ്സണ്‍ എന്ന ഇരുപത്തേഴുകാരന് നിരാഹാര സമരം ആരംഭിച്ചു. സത്യഗ്രഹത്തില് ആയിരിക്കുമ്പോള്ത്തന്നെ ഉത്തര അയര്ലണ്ടിലെ സൗത്ത് ടൈറോണ്‍ പ്രവിശ്യയില് നിന്നും ഐറിഷ് പാര്ലമെന്ടിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സത്യപ്രതിജ്ഞ ചെയ്യാന് അനുവദിക്കപ്പെട്ടില്ല. മകനെ തടവറയില് സത്യഗ്രഹത്തില്നിന്ന് പിന്തിരിപ്പിക്കണമെന്ന് അമ്മ റോസലിന് സാന്ഡ്സിനോട് ജോണ്‍ പോള് രണ്ടാമന് മാറ്പ്പാപ്പ അഭ്യര്ത്ഥിച്ചു നോക്കിയെങ്കിലും ആ വീരമാതാവ് അതിനു വഴങ്ങിയില്ല. തടവറകളില് കൂടുതല് സൗകര്യങ്ങളേര്പ്പെടുത്താനാകട്ടെ മാറ്പ്പാപ്പ ബ്രിട്ടനെ നിറ്ബ്ബന്ദ്ധിച്ചുമില്ല. സത്യഗ്രഹതിന്ടെ അമ്പത്തഞ്ചാം ദിവസം ശരീരത്തിലെ തൊലി ഉരിഞ്ഞുപോകാതിരിക്കാന് സത്യഗ്രഹിയെ വെള്ളം നിറച്ച ബാഗുകളിലേയ്ക്കു മാറ്റി. അറുപത്തഞ്ചാമത്തെ ദിവസം [1981 മേയ് 5] സത്യഗ്രഹി അന്ത്യശ്വാസം വലിച്ചു. തുടര്ന്നു സമരമേറ്റെടുത്ത ഇരുപത്തഞ്ചുകാരന് ഫ്രാന് സിസ് ഹ്യൂസ് മെയിസും വീണ്ടും മറ്റേഴുപേരും ആ റിലേ സത്യഗ്രഹത്തില് ഒരേ തടവറയില് മരിച്ചു വീണു. ഐറിഷ് റിപ്പബ്ലിക്കനാര്മിയിപ്പോള് ഒളിപ്പോരിലേയ്ക്കു നീങ്ങിയിരിക്കുകയാണ്.

പ്രതിബദ്ധത പ്രസംഗിക്കുന്നവര്ക്ക് ഉള്പ്പെടലിന്ടെ ഉജ്ജ്വലത പ്രകാശിപ്പിച്ചു കൊടുക്കുന്ന ഉത്തമ ഉദാഹരണമാണ് ബോബിയുടേത്. ബോബി സാന്ഡ്സ് എന്ന കലാപ കവിയുടെ ദുരന്തം വാക്കുകളുടെ തടവില്ക്കഴിയുന്ന കവികള്ക്കും കലാപകാരികള്ക്കും ഉഗ്രമായ ഒരു താക്കീതാണ്.In Search Of Silver Stars

P.S.Remesh Chandran

She looked at
She touched at
She called called in vain,
He won't look
He won't laugh
Ha had gone with pain.

She bowed at
She kissed at
His lovely lovely face,
She stretched it
She pulled it
His curly curly curls.

She looked up
At all face
To see them red with rage,
But how could
A soul barred
That fly far way from cage?

The sunrise
And sunset
As usual played outside,
So thirsty
A laughter
The twinkling stars displayed.

And violence
That sweeps out
At all times like a tide,
Has not one 
But thousand
Colours in lap it hide.

Of one charm
One console
And one has yet been veiled,
And one balm
Of one stroke
Will pull that silence out.

And life blood
Like long rills
-In bowels of mind it fill,
And out flood
And foam spills
O'er bowers of Ireland still.

Oh Belfast,
Be thou fast,
Be not a feast by fast!
In ashes
Flames splashes
In search of silver stars.

   

തിരിച്ചു വരുന്ന കുയില്, ചിരിക്കുന്ന ജൂഡാസ്.

പി.എസ്സ്.രമേഷ് ചന്ദ്ര

1. തിരിച്ചു വരുന്ന കുയില്.

കാലത്തിന് തേരില് നിന്നും
കുഴലൂത്തുയര്ന്നപ്പോ-
ളോര്ത്തുപോയ്, മണിസ്വനം
ബോബി സാന്ഡ്സോ? വര്ഷങ്ങള്

ഇരുപത്തേഴല്ലിരു-
ന്നൂറു നൂറ്റാണ്ടിന് ഭാവം
ചൂടിയാക്കുയില് ദൂരെ
ദൂരെയായ്പ്പറന്നു പോയ്‌.

തേങ്ങിയില്ലൊരിക്കലും,
വിതുമ്പും ചുണ്ടാല് നിന്ടെ
തോഴരാം സഖാക്കള് നിന്
മൂകമാം ചുണ്ടില്ച്ചുംബി-

ച്ചോരിയ്ക്കല്പ്പോലും യാത്ര
ചൊല്ലിയില്ലവര്, മൂകം
കൊടുങ്കാറ്റുറങ്ങീടും
ചെപ്പുകള് തുറന്നുകൊ-

ണ്ടണയാസ്സൂര്യന് കോടി-
ക്കരങ്ങള് നീട്ടിപ്പിഴി-
ഞ്ഞുണക്കും കരിയില-
കാടുകള് തേടിപ്പോയി.

ആളൊഴിഞ്ഞെങ്ങും നിത്യം
പറക്കും കോണ്‍കോഡിന് പൂ-
ഞ്ചിറകില്ക്കൊഴിഞ്ഞൊരാ
വസന്തം തേടിത്തേടി,

കുയില്ക്കൂടുകള്തകറ്-
ത്തെറിഞ്ഞും കിളിക്കഴു-
ത്തറുത്തും രസിയ്ക്കുമീ-
യണയാസ്സൂര്യന്, മേലേ

മാനതിന്മടിയില് നി-
ന്നൊഴുകിയെത്തും കൊച്ചു-
രാക്കുയില് രാഗം കേട്ടി-
ന്നെന്തിനേ നടുങ്ങുന്നു?

വാനവും മറച്ചുകൊ-
ണ്ടുയരും കാറ്മ്മേഖക്കൂ-
ട്ടങ്ങളില് വിദ്യുത്ശരം
പോലെയാക്കുയില്, പുത്തന്

ഊറ്ജ്ജധാരയായ്, തപ്ത
ബാഷ്പവും ചെന്തീമഴ
യാക്കുവാന് പറ,ഞ്ഞെന്തേ
തിരികെപ്പറക്കുന്നു?

സംഘഗാനങ്ങള് പാടും
ശ്യാമമേഘങ്ങള് കൊടു-
ങ്കാറ്റുമായ്ക്കൈകോറ്ത്തെന്തേ-
യോതിടുന്നതേ മന്ത്രം:

"സത്യമായ്, സത്യം കാക്കും
ജ്വാലയായ്, വെളിച്ചമാ-
യഗ്നിയായൊഴുകട്ടെ-
യക്ഷരമനറ്ഗ്ഗളം.

അസ്ഥിവേരുകള് തോണ്ടി-
യമറ്ഷം പറിച്ചെറി-
ഞ്ഞുറങ്ങാന് പഠിപ്പിക്കാ-
നെഴുതാതിരിക്കുക.

അറിവാകുന്നൂ ദൈവം,
അജ്ഞത ചെകുത്താനും;
നേറ്ക്കുനേരവരുടെ
പടയോട്ടം ജീവിതം."

2. ചിരിക്കുന്ന ജൂഡാസ്.

ജൂഡാസ്സു ചിരിക്കുന്നു,
സി. ഐ. എ. ചിരിക്കുന്നു,
ശ്വാസത്തിന് പെരുമ്പറ
മുഴക്കം മുടങ്ങുന്നു.

"ശരപഞ്ജരങ്ങളില്
പിടയും കരള് കരി-
ഞ്ഞുയരും കൊടുങ്കാറ്റില്
ഞങ്ങള് പുല്ക്കാടാണത്രെ!"

അമറ്ഷം വിഷാദമായ്
മാറ്റുവാനെല്ലാം സഹി-
ച്ചീടുവാന് വിലങ്ങുകള്
ക്രിസ്തുപോല് സ്വയം ചൂടി

ആത്മപീഡനത്തിന്ടെ
കാട്ടുപാതകള് തോറു-
മാനന്ദം തേടാന് മൂന്നാം
ലോകരാജ്യങ്ങള് പഠി-

ച്ചീടുവാന് പരീശന്മാറ്-
ക്കായുധം ബൈബിള്! ജൂഡാസ്സ്
ഇളകിച്ചിരിക്കുന്നു
നെടുങ്കന് ളോഹയ്ക്കുള്ളില്.

റോക്ക് ഫെല്ലറ് നീട്ടും കൈയ്യായ്,
യുണിസെഫ് ഗോതമ്പായി,
ഡെലിഗേഷനായ്, സ്ടുടന്-
ടെക്സ്‌ചേഞ്ച്ചായ്, ബ്രെയിന് ഡ്രെയിനായ്,

അസ്ഥി വാരങ്ങള് തോറും
ചിരിക്കുന്നു സി.ഐ.എ;
ബലിപീടങ്ങള് ചരി-
ത്രത്തിന്ടെയത്താണികള്.


പ്രസിദ്ധീകരണ രചനാ ചരിത്രം.

തിരുവനന്തപുരത്തുള്ള നിയമസഭാ സാമാജികരുടെ ഹോസ്റ്റലിലെ രണ്ട് മുറികളില് ഞാന് പോകുമായിരുന്നു. ഒന്ന് പുതിയ, എന്നാല് നാല് നിലമാത്രം അന്ന് ഉണ്ടായിരുന്ന മന്ദിരത്തിലെ ഒരു മുറിയിലും പിന്നൊന്ന് പുരാതനമായ ഓടിട്ട ഒരു ഒറ്റനിലക്കെട്ടിടത്തിലെ അനെക്സ് 10 എന്ന മുറിയിലും. ഈ മുറിയില് പാറ്ട്ടി ജില്ലാ സെക്രെട്ടറി ശ്രീ കാട്ടായിക്കോണം വി. ശ്രീധറാണ് കഴിഞ്ഞിരുന്നത്- കുത്തക പ്പാട്ടം പോലെ. അവിടെവെച്ച് ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തില്, ദി ഹിന്ദുവിലോ ഇന്ത്യന് എക്സ്പ്രസ്സിലോ ആണ് ബോബി സാന്ഡ്സിന്ടെ രക്തസാക്ഷിത്വ വാറ്ത്ത ആദ്യമായി വായിക്കുന്നത്. അവിടെയുണ്ടായിരുന്ന, തോരണം ഉണ്ടാക്കാനുപയോഗിക്കുന്ന, ഉള്ളിത്തൊലി പോലത്തെ റോസ് കടലാസില് അപ്പോള്ത്തന്നെ അതിന്ടെ പ്രസക്ത ഭാഗം കുറിച്ചെടുത്തു. ഈ രചനയുടെ ആദ്യരൂപമായ ഇംഗ്ലീഷിലുള്ള 'ഇന് സേറ്ച്ച്‌ ഓഫ് സില്വറ് സ്റ്റാഴ്സ്' അപ്പോള് അവിടെവെച്ചാണ് ഉണ്ടായത്, അനെക്സ് 10 ല് 1981 ല്. അത് ഇവിടെ അതേപടി ചേറ്ത്തിട്ടുണ്ട്. ഒരാഴ്ച്ചയ്ക്കുള്ളില് 'തിരിച്ചു വരുന്ന കുയില്, ചിരിക്കുന്ന ജൂഡാസ്സും' രചിക്കപ്പെട്ടു, അവിടെവെച്ചല്ലാതെ. അയറ്ലണ്ടില് നടന്നുവരുന്ന സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ശ്രദ്ധിക്കാനിടയായതും ഇതിലൂടെയാണ്. എനിയ്ക്ക് സ്വന്തമായി പാടി ആസ്വദിയ്ക്കാന് വേണ്ടിയാണ് എന്ടെ എല്ലാ ഗാനങ്ങളും രൂപം കൊള്ളുന്നതെങ്കിലും, പ്രസിദ്ധീകരണ യോഗ്യമെന്നു തോന്നിയതിനാല് ദേശാഭിമാനി വാരിക, ചിന്ത വാരിക എന്നിവയ്ക്ക് അയച്ചു കൊടുത്തു. അവ അതേ വേഗതയില് മടങ്ങി വന്നു. ഒരു റിജെക്ഷന് സ്ലിപ്പില് ശ്രീ.വി.എസ്സ്. അച്ച്യുതാനന്ദന്ടെ പച്ച മഷിയിലുള്ള ഒപ്പാണ് ഉണ്ടായിരുന്നത്. കലാ കൗമുദി വാരികയില് നല്കിയത് അന്വേഷിച്ചപ്പോള്, അതിന്ടെ ഒരു സബ് എഡിറ്ററ്- അന്നത്തെ സബ് എഡിറ്ററ്, പക്ഷേ പിന്നീടു് ചീഫ് എഡിറ്ററായി- മേശയുടെ വിരിപ്പിനടിയില് നിന്നും എടുത്തു കാണിച്ചിട്ട്, 'ഇത് ഇവിടെ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടെ'ന്ന് പറഞ്ഞു. പിന്നൊരിക്കല് ഫോണ്‍ ചെയ്തു ചോദിച്ചപ്പോള് 'അത് ഇവിടെ ഭദ്രമായി കുഴിച്ചിട്ടിട്ടുണ്ടെ'ന്നു പറഞ്ഞു. കുഴിച്ചിട്ടിട്ടുണ്ടെങ്കില് പൊടിക്കണമല്ലോ, വളക്കൂറുള്ള മണ്ണാണെങ്കില്, എന്നു ഞാനും കരുതി പിന്നീടങ്ങോട്ടു പോയില്ല. അവിടെപ്പറ്റിയത് എന്തെന്നാല് ചീഫ് എഡിറ്ററെ നേരിട്ട് കാണുന്നതിനു പകരം സ്വന്തം നാട്ടുകാരനായ സബ്ബ് എഡിറ്ററെ കണ്ടു. തിരിച്ചു വരുന്ന കുയില്,ചിരിക്കുന്ന ജൂഡാസ് മാതൃഭൂമി വാരികയില് നിന്നും ഒരിക്കല് മടങ്ങി വന്നു എന്നാനെന്ടെ ഓര്മ്മ. മലയാള മണ്ണ് വാരികയാണ് ഇതില് ആദ്യമായി അച്ചടിമഷി പുരട്ടിയത്. ഇംഗ്ലീഷ് രൂപത്തിന് കേരളത്തില് യാതൊരു പ്രസക്തിയും പ്രസിദ്ധീകരണ സാദ്ധ്യതയും അക്കാലത്ത് ഉണ്ടായിരുന്നില്ല. 1999 ഫെബ്രുവരി 10 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില് ശ്രീ. സുകുമാറിന് ആദ്യപ്രതി നല്കി ശ്രീ. ഗോപിനാഥ് മുതുകാട് പ്രകാശനം ചെയ്ത സഹ്യാദ്രി ബുക്ക്സ്സിന്ടെ 'കാലം ജാലക വാതിലില്' എന്ന പ്രസിദ്ധീകരണത്തിലാണ് ഈ രചന മുഖവുരയും മലയാളവും ഇംഗ്ലീഷും രൂപങ്ങളോടും കൂടെ അതിന്ടെ പൂറ്ണ്ണ രൂപത്തില് പുറത്തു വന്നത്.
Wednesday, 7 August 2013

010. കണ്ണില്ക്കണ്ണീരില്ലെങ്കില്, ആത്മാവിനു മഴവില്ലെവിടുന്ന്?

കണ്ണില്ക്കണ്ണീരില്ലെങ്കില്, ആത്മാവിനു മഴവില്ലെവിടുന്ന്?

പി. എസ്സ്.രമേഷ് ചന്ദ്ര


കണ്ണില്ക്കണ്ണീരില്ലെങ്കില്,
ആത്മാവിനു മഴവില്ലെവിടുന്ന്.

വയലിന്പോലെ പഠിക്കേണം,
സന്തോഷമതെവിടേം കണ്ടെത്താന്.

സകലരുമൊരുപോല് ചിന്തിച്ചാല്,
ചിന്തിച്ചില്ലൊരുവരുമവിടധികം.

സത്യംചൊല്ലണമെപ്പൊഴും,
പക്ഷേയുടനവിടംവിട്ടോണം.

മുറിവുകളെഴുതുക മണലിന്മേല്,
കാരുണ്യംമ്മാര്ബിള്ക്കുളിര്മ്മയിലും.

ചുവരുകള്കെട്ടിയ ഹൃദയത്തില്,
നരകത്തിന് തടവറ നില്ക്കുന്നു.

വാലാട്ടിടുമൊരു ശ്വാവിന്ടെ
വാലിന്മേല് ഹൃദയമിരിക്കുന്നു.

ധീരമൊരുത്തന് നിലകൊണ്ടാല്,
മറ്റുള്ളോരുടെനട്ടെല്ലുകള് നിവരുന്നു.

കുതിരപോല്ജ്ജീവിതമോടിയ്ക്കാം,
അല്ലെങ്കിലതു നിങ്ങളെ യോടിയ്ക്കും.

പണമതു മനുജനെ മാറ്റുന്നു,
അതു പലരുടെ കൈകള് മറിയുമ്പോല്.

പഠനം ചെയ്യുക പഴമകളെ,
അതില്മുങ്ങിമയങ്ങിപ്പൊങ്ങാതെ.

വനിതയ്ക്കൊരു പ്രിയ മുറിയുണ്ട്,
പുരുഷന്നോ പ്രിയമോരിരിപ്പിടവും.

സമയമൊടൊത്ത നിശബ്ദതയോ,
അത്യുന്നത ഭാവാവിഷ്കരണം.

ആരെല്ലാമാരെന്നല്ല,
ആരെല്ലാമാരുടെതെന്നറിയേണം.

ചങ്ങാതികളുടെയെണ്ണത്തില്,
ഒരുവന്ടെ മൂല്യമറിഞ്ഞീടാം.

ഇരുകാലുകളും കൊണ്ടാരും- നിലയില്ലാ 
വെള്ളത്തിന്നാഴം നോക്കില്ല.

കലയുടെയവിടിടമുണ്ട്- ആത്മാ-
വിനുശ്വാസോച്ഛസം ചെയ്യാനായ്.

കോപമൊരു കൊടുങ്കാറ്റായ്- വന്നു 
മനസ്സിന്ടെ ദീപമണയ്ക്കുന്നു.

സമൂഹമൊരു കപ്പല് പോല്,
സകലരുമമരത്തിനൊരുങ്ങേണം.

ഉന്നത പായകളല്ലല്ലോ- കപ്പലിനെ- മുന്നോട്ടു 
നീക്കുന്നതു കാണാക്കാറ്റല്ലോ.

കണ്ടെത്താത്തൊരു ഭൂഖണ്ടം- നമ്മള്
സകലരുടെയുമുള്ളിലുമുണ്ടല്ലോ.

ദൈവമത്ത്യുന്നത സ്ഥാനത്ത്- സകലരേയും 
താഴോട്ടു നോക്കിക്കണ്ടീടാം.
Tuesday, 6 August 2013

009. കാലമാകും കടല്ക്കരയില് കടന്നുവന്നൊരു യാത്രികാ.

എട്ട്.
[അവസാന ഗാനം. മലമേടുകള് വനാരണ്യങ്ങളായി കടല്ത്തീരത്തു വന്നു ചേരുന്നു. ഈ ഗാനത്തോടെ ജലജപദ്മരാജി എന്ന ചലച്ചിത്രം അവസാനിക്കുന്നു]

 
കാലമാകും കടല്ക്കരയില് കടന്നുവന്നൊരു യാത്രികാ.

പി.എസ്സ്.രമേഷ് ചന്ദ്ര

കാലമാകും കടല്ക്കരയില്
കടന്നുവന്നൊരു യാത്രികാ...രാത്രിയും...യാത്രയായ്,
കരളിനുള്ളില് നീയെഴുതിയ
മധുരഭാവം കവിതയായ്...കവിതയായ്...കവിതയായ്. [കാലമാകും]

സാന്ദ്രനീലവനം മുന്നില് തളിര്ത്തു നില്ക്കുമ്പോല്
തളിരിടാത്ത വസന്തമൊന്നെന് മനസ്സില് നില്ക്കുന്നു,
കാലമാം തിരശ്ശീലതന്നില് നീ വീഴ്ത്തുന്ന............. (പാസ്)
കാലമാം തിരശ്ശീലതന്നില് നീ വീഴ്ത്തുന്ന
ചലനചിത്രം നടനചിത്രം നിശബ്ദമായി.  [കാലമാകും]

മധുവസന്തം മനസ്സിനുള്ളില് നിറഞ്ഞു നില്ക്കുമ്പോള്
മനമുലയ്ക്കും നിഴലുചിത്രം നീ പതിയ്ക്കുന്നു,
കാലമാം കടല്ക്കരയില് നിന്ടെ പാദമുദ്രകളില്...(പാസ്)
കാലമാം കടല്ക്കരയില് നിന്ടെ പാദമുദ്രകളില്
മനം പൂഴ്ത്തി മുഖം താഴ്ത്തി ഞാനിരിക്കുന്നു.      [കാലമാകും]


ആല്ബം: പുഴയൊഴുകീ ഈവഴി
ഗാനം     : കാലമാകും കടല്ക്കരയില് കടന്നുവന്നൊരു യാത്രികാ
രചന     : പി.എസ്സ്.രമേഷ് ചന്ദ്ര
സംഗീതം:
008. മരനിഴലില് ഒരുതിരിയവളു തെളിക്കും.

ഏഴ്
 
മരനിഴലില് ഒരുതിരിയവളുതെളിക്കും. 


പി.എസ്സ്.രമേഷ് ചന്ദ്ര 
 
മീന്മുട്ടി മലയുടെ കീഴിലൊഴുകും പുഴയുടെ മാറില് നിന്നും
കണ്ടെത്തീ ഞാനീ കവിതകളെല്ലാം.
ഒഴുകീടും, മലയുടെ മടിയിലെ ഗുഹ ഗഹ്വരമതില്നിന്നു കടന്നു
വന്നെത്തും നദിയുടെ ഗാനമിതെന്നും.

ഒഴുകല്ലേ വന്മല തഴുകിവന്നെത്തും തെക്കന് കാറ്റേ, നീയെന് 

സംഗീതപ്പൂഞ്ചിറകിന്മേല്പ്പോരൂ;
ഒഴുകല്ലേ കൊച്ചോളങ്ങളെ, നിങ്ങടെ മാറിലെച്ചൂടും കൊണ്ടെന്
സംഗീത വിരുന്നുകഴിഞ്ഞൊഴുകീടാം.

വന്നെത്തും മീനുകളെല്ലാം നില്ക്കും നൃത്തം ചെയ്തിടു മവിടെ
ഞാനെന്ടെ ഗാനമോഴുക്കിടുമെങ്കില്;
നിഴലിയ്ക്കും നീലജലത്തില് നീലിമയാര്ന്നാ മലയും മുകിലും
നിലതെറ്റി വീണാല് വെള്ളച്ചാട്ടം.

കാലത്തെഴുന്നേറ്റവിടെപ്പോകും കന്നാലിക്കൂട്ടങ്ങള്
മേയുന്ന മരതക വന്മലയോരം;
വൈഡൂര്യം മരതകമണികള്നിറഞ്ഞുകിടക്കുമപ്പുഴയുടെ നടുവില്

മുങ്ങിപ്പൊങ്ങുന്നൂ പൊന്മാന്കൂട്ടം.

വൈഡൂര്യം രത്നം പുഷ്യം രാഗം നീലിമ ഇന്ദ്രം നീലം നിഴലിയ്ക്കും നീലിമയാര്ന്ന തടാകം;
അവിടത്തെപ്പുഴവെള്ളത്തില് തോണിതുഴഞ്ഞത നീങ്ങീടുന്നൂ,

തൂവെള്ളത്താമരയരയന്നങ്ങള്.......

ആരെല്ലാമാരെല്ലാമെന്നെന്നുംചെന്നുകുളിച്ചും
തൊഴുതും 

പ്രാര്ത്ഥിക്കുമൊരമ്പലമവിടുണ്ടല്ലോ;
അവിടത്തെ മീനുകളെല്ലാം വരിവരിയായിനില്ക്കും നേരം
മരനിഴലില് ഒരുതിരിയവളുതെളിക്കും.
ആല്ബം : പുഴയൊഴുകീ ഈവഴി
ഗാനം      :
മരനിഴലില് ഒരുതിരിയവളുതെളിക്കും.  
രചന      : പി.എസ്സ്.രമേഷ് ചന്ദ്ര
സംഗീതം :
007. നിശ്ചലം ജലം കൊച്ചു കല്ലെറിഞ്ഞു നീ.

ആറ്.
  
നിശ്ചലം ജലം കൊച്ചു കല്ലെറിഞ്ഞു നീ.

പി.എസ്സ്.രമേഷ് ചന്ദ്ര

 
ഇതാ വന്നൂ ഞാന്
നിശീഥ രജനിയില്
നിലാവില് നിന്ടെ കവിത കേള്ക്കുവാന്
.

രജത ജാലകം
തുറന്നു തന്നതും
നിനക്കു വേണ്ടി മാത്രമായി ഞാന്
.

ഹരിത പരിസരം
പറന്നു പറവകള് 

പ്രകാശമാര്ന്ന പുഴയിലലകള് പോല്.
 

നൂറു താമര
നിറഞ്ഞ പൊയ്കയില്
ത്ഛഷങ്ങള് നീന്തി നിന്ടെ കണ്ണുപോല്
.

നിശ്ചലം ജലം
കൊച്ചു കല്ലെറിഞ്ഞു നീ
തരംഗ ജാല ഭംഗി കണ്ടിടാന്
.

നൂറു താരകള്
നിറഞ്ഞൊരമ്പരം
നിശ്ശബ്ദമായി നോക്കിനിന്നു നാം
.

കൊള്ളി മീനുകള്
കൊഴിഞ്ഞു വീഴവെ
വിടര്ന്ന കണ്ണുമായി നിന്നു നാം
.

കണ്ടതില്ല നാം
കാട്ടുകേഴകള്
നിഴലില് നമ്മെ നോക്കി നിന്നതും
.

പാഞ്ഞു പോയിടും
പാതിരാക്കിളി
കണ്ടു വയല് വരമ്പില് നമ്മളെ
.

മഞ്ഞു പെയ്തുവോ
മരങ്ങള് പെയ്തുവോ
പാരിജാത മലര് കൊഴിഞ്ഞുവോ
?

കാട്ടുപുഴകളും
കടന്നു മലകളും
കടന്നു കടലു കണ്ടു നിന്നു നാം
.
ആല്ബം : പുഴയൊഴുകീ ഈവഴി
ഗാനം      : നിശ്ചലം ജലം കൊച്ചു കല്ലെറിഞ്ഞു നീ.
രചന      : പി.എസ്സ്.രമേഷ് ചന്ദ്ര
സംഗീതം :