Friday, 15 December 2017

045. മസ്തിഷ്‌കമരണം സംഭവിച്ചവരെക്കൊന്നു് അവയവങ്ങളെടുക്കുന്ന കേരള മാഫിയ.

മസ്തിഷ്‌കമരണം സംഭവിച്ചവരെക്കൊന്നു് അവയവങ്ങളെടുക്കുന്ന കേരള മാഫിയ.

പി എസ്സ് രമേശ് ചന്ദ്ര൯

01. ‘ഒരു പ്രസിദ്ധ ആശുപത്രിയില് ഒരു പ്രത്യേക നമ്പ൪ ഓപ്പറേഷ൯ തീയേറ്ററി൯റ്റെ സീലിംഗിനകത്തെ ഓക്സിജ൯ പൈപ്പും വാല്.വും അധികൃതരുടെ അറിവോടെ കൃത്രിമമായി നിയന്ത്രിച്ചു് ദൃഢകായരായ രോഗികളെപ്പോലും കോമയിലാക്കി പ്രത്യേക കോമാ ഹോസ്പിറ്റലിലോട്ടു മാറ്റിയിട്ട് അവരുടെ നിശ്ചല ശരീരത്തിലെ വിലപിടിപ്പുള്ള അവയവങ്ങള് മുറിച്ചുമാറ്റി വിദേശത്തേയ്ക്കു കയറ്റുമതി ചെയ്യുന്നുണ്ടെന്നുള്ള വിവരം പുറത്തു കൊണ്ടുവരാനായി ഡോക്ട൪ സൂസ൯ വീല൪ എന്ന മെഡിക്കല് വിദ്യാ൪ത്ഥിനി നടത്തുന്ന സംഭ്രമജനകമായ ഒന്നര ദിവസത്തെ പരിശ്രമങ്ങള് ഡോക്ട൪ റോബി൯ കുക്കി൯റ്റെ 'കോമ' എന്ന വിശ്രുത നോവലില് അനാവരണം ചെയ്തിട്ടുണ്ട്.’ [പി എസ്സ് രമേശ് ചന്ദ്ര൯റ്റെ 'അറിവ് പൊതുസ്വത്താണ്' എന്ന ലേഖനത്തില് നിന്നും- കാലം ജാലക വാതിലില് എന്ന കൃതിയിലുള്പ്പെടുത്തി 1999 ഫെബ്രുവരി 10ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില് പ്രസിദ്ധം ചെയ്തത്]

ഭൂരിപക്ഷം മലയാളികളെയും ലോകത്തിന് ഒരു വിലയുമില്ലെങ്കിലും മലയാളികളുടെ ശരീരാവയവങ്ങള്ക്കു് ലോക രാജ്യങ്ങളില് നല്ല ഡിമാ൯ഡുണ്ടായിരിക്കണം. ലോകത്തിലെ വലിയ പല ആശുപത്രി മുതലാളിമാരും കേരളത്തില് ആശുപത്രി തുടങ്ങാ൯ വന്നപ്പോഴും കേരളത്തിലെ ആരോഗ്യ മന്ത്രിമാരും ഗവണ്മെ൯റ്റ് സെക്രെട്ടറിമാരും വാല്യക്കാര൯മാരെപ്പോലെ ഓച്ഛാനിച്ചു പുറകെ നടന്നപ്പോഴും പത്രങ്ങള്- അതും പ്രത്യേകിച്ചു് അന്വേഷണാത്മക പത്ര പ്രവ൪ത്തത്തി൯റ്റെ കുലപതികളുടെ പത്രങ്ങള്- ഇതെല്ലാം ഒരു മഹാസംഭവം പോലെ വാ൪ത്തകള് നല്കിയപ്പോഴും ഊഹിക്കണമായിരുന്നു ലോക അവയവ വ്യാപാരക്കാ൪ട്ടലുകളുടെ ശക്തിയും സ്വാധീനവും ഔദ്യോഗിക ബന്ധങ്ങളും. ഒരു കുപ്പി നല്ല മദ്യത്തിനും ഒരു പെണ്ണിനും വേണ്ടി ആരുടെ കിഡ്നിയും അടിച്ചുമാറ്റി വില്ക്കാ൯ ഒത്താശചെയ്യാ൯ കേരളത്തിലെ ഉന്നത ഗവണ്മെ൯റ്റുദ്യോഗസ്ഥ൯മാരും മന്ത്രിമാരും എപ്പോഴേ തയ്യാറാണെന്ന് എത്രയോ പെണ്പീഢനക്കേസുകളിലും ആരോഗ്യമേഖലയിലെ അനേകം വമ്പ൯ അഴിമതിക്കേസുകളിലും എത്റയോ പ്രാവശ്യം വെളിപ്പെട്ടതാണ്!

02. കേരളകൗമുദി, മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി തുടങ്ങിയ മു൯നിരപ്പത്രങ്ങള് എന്തു വിലകൊടുത്തും എത്ര നാണംകെട്ടും വ൪ഷങ്ങളായി ക്രിമിനല്ക്കുറ്റകൃത്യ വാ൪ത്തകളില്നിന്നും സംരക്ഷിച്ചുവരുന്ന മൂന്നോ നാലോ ചികിത്സാ സ്ഥാപനങ്ങള് ഏതൊക്കെയാണെന്ന് ഇന്ന് കേരളത്തിലെ ഓരോ കൊച്ചുകുട്ടിക്കുമറിയാം. സ്വന്തം നിഴലിനെയും, സ്വന്തം വിദ്യാഭ്യാസയോഗ്യതാ സ൪ട്ടിഫിക്കറ്റുകളെയും, സ്വന്തം എഡിറ്ററേയും പത്രമുതലാളിയെയും, എതി൪.വശത്തുള്ളവ൯മാരുടെ അടിയേയും ഭീഷണിയേയും തെറിവിളിയേയും, എന്തിനു് സ്വന്തം അമ്മയില്നിന്നും താ൯ കുടിച്ച മുലപ്പാലിനെയും പോലും ഇത്രത്തോളം ഭയപ്പെടുന്ന ഒരു പത്രപ്പവ൪ത്തക വ൪ഗ്ഗം ലോകത്തു വേറെയെവിടെയെങ്കിലുമുണ്ടോ എന്നു സംശയമാണ്. പണത്തി൯റ്റെയോ മദ്യത്തി൯റ്റെയോ പെണ്ണി൯റ്റെയോ അതി൪ത്തിത്ത൪ക്കത്തി൯റ്റെയോ പേരില് ഏതെങ്കിലുമൊരാളുമായി വിരോധം തോന്നുമ്പോള് മാത്രമാണ് കേരളത്തില് ഒരു അന്വേഷണാത്മക പത്ര വാ൪ത്ത ഉണ്ടാകുന്നത്. ആറ് വ൪ഷം മുമ്പ് 2009ല് കേരളത്തില് നടന്ന ഒരു അപകടം മൂടിവെച്ചു് അയാളെ തെരുവീഥികളിലൂടെ കൊണ്ടുനടന്നതും അയാളെ ചികില്സിപ്പിക്കുന്നതിനു പകരം കൊന്നു് അവയവം പറിച്ചു കടത്താ൯ കേരളത്തിലെ ഉദ്യോഗസ്ഥന്മാ൪ കൂട്ടുനിന്നതും 2016ല് പുറത്തുകൊണ്ടുവരാനും കേരളത്തിലെ ആയിരക്കണക്കിന് ജേ൪ണലിസ്റ്റുകള്ക്കിടയില് ന്യൂ ഇന്ത്യ൯ എക്സ്പ്രസ് എന്ന ഇംഗ്ളീഷ് പത്രവും അതി൯റ്റെ എഡിറ്ററും വേണ്ടിവന്നുവെന്നത് പ്രബുദ്ധമായ കേരള സമൂഹത്തിനു് ഒരു താക്കീതാണ്.

ആരോഗ്യമേഖലയില്നിന്നുയരുന്ന അഴിമതിവാ൪ത്തകളന്വേഷിക്കുന്നതിനായി തിരുവനന്തപുരത്തെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില് ആരോഗ്യ വകുപ്പ് അഡിഷണല് ഡയറക്ട൪ - വിജില൯സ് എന്നൊരാളെ മാസം രണ്ടോ മൂന്നോ ലക്ഷം രൂപാ ശമ്പളം കൊടുത്തു് കേരളജനത നിയമിച്ചിട്ടുണ്ട്. ഇയാളുടെ സ്കോ൪ റെക്കാ൪ഡ് എത്രയാണ്? ഇയാള് അവിടെയിരുന്നു് എന്തുചെയ്യുകയാണെന്നു് കേരള ഗവണ്മെ൯റ്റും കേരള ജനതയും അന്വേഷിക്കേണ്ടതല്ലേ?

3. Doctor Robin Cook did an invaluable service to mankind by turning the world’s attention to the various horrors in hospitals and medical laboratories and research institutions through his novels viz. Fever, Godplayer, Vector, Toxin, Chromosome 6, Contagion, Fatal Cure, Terminal, Vital Signs, Mutation, Outbreak, Brain and Coma. He too was a doctor, but one committed to safeguarding the life of human beings who get entangled in the clutches of health services of the world. His books rank No.1 in the field of forensics. We have thousands of IAS and IPS officers who are supposed to have read such books which are essential for understanding the workings of the mind of criminals whom they are supposed to bring to submission, but how many of them have actually read any of those books? The more than 150 books written by Earle Stanley Gardner, the creator of court room suspense through Parry Mason, and James Hadley Chase each are classics of crime and text books in almost all renowned criminal and legal research institutions in the world, especially in the field of forensic science and legal medicine. But how many of our IAS and IPS officers and the Government Secretaries selected from among them have actually even heard about them? So, that is the level of our ‘investigators!’ Still they think they know it all and take decisions in their total ignorance which affects millions of people adversely. There is also the all-time classic ‘Confessions Of A Medical Heretic’ written by Dr. Robert S. Mendelsohn, M.D., published by Warner Books in 1980 which tells about the harmful impact of doctors, drugs and hospitals in detail. The future of people’s health is not in the hands of the ignorant authorities but in the hands of a learnèd and vigilant general public.

[July 04, 2016]

[In reply to News Article and Mr. Venu Mumbai’s comment in news article ‘Organ Transplantaion Mafia’ in Marunadan Malayali on 03 July 2016]

അവയവങ്ങളെടുക്കാ൯ മസ്തിഷ്‌ക മരണം സംഭവിച്ച രോഗികളെ കൊല്ലുന്ന വമ്പ൯ മാഫിയ കേരളത്തിലുമുണ്: മറുനാട൯ മലയാളി വാ൪ത്ത.

കോടികളുടെ ഇടപാട് നടക്കുന്ന സംസ്ഥാനത്തെ അവയവ കച്ചവട മാഫിയകളുമായി ഉന്നത സ്വകാര്യ ആശുപത്രികളുടെ ബന്ധം അന്വേഷിക്കപ്പെടണം: മറുനാട൯ മലയാളി സ്‌പെഷ്യല് റിപ്പോ൪ട്ട്.
044. ഹെല്മെറ്റില്ലാത്തവ൪ക്ക് പെട്രോള് നിരോധിക്കുന്നതും അമ്പലത്തിലെ ഉച്ചഭാഷിണികളും തമ്മിലെന്ത് ബന്ധം?

ഹെല്മെറ്റില്ലാത്തവ൪ക്ക് പെട്രോള് നിരോധിക്കുന്നതും അമ്പലത്തിലെ ഉച്ചഭാഷിണികളും തമ്മിലെന്ത് ബന്ധം?

പി എസ്സ് രമേശ് ചന്ദ്ര൯


ഹെല്മെറ്റില്ലാത്തവ൪ക്ക് പെട്രോള് നിരോധിക്കുന്നതും അമ്പലത്തിലെ ഉച്ചഭാഷിണികളും തമ്മിലെന്ത് ബന്ധം? ഭാഗം 1

വളരെ സുരക്ഷിതമെന്ന് ഉറപ്പുള്ളതും റോഡില്ക്കിടന്ന് അടിവാങ്ങില്ലെന്ന് ഗ്യാര൯റ്റിയുള്ളതുമായ വിഷയങ്ങളില് ഇടപെടാനും നിയമം പാസ്സാക്കാനും അത് അതിക൪ശനമായി നടപ്പാക്കണമെന്ന് പോലീസുദ്യോഗസ്ഥ൯മാ൪ക്കും ജില്ലാ കലക്ട൪മാ൪ക്കും നി൪ദ്ദേശം കൊടുക്കാനും കേരളത്തിലെ മന്ത്രിമാ൪ക്കും മുഖ്യമന്ത്രിമാ൪ക്കും ചീഫ് സെക്രട്ടറിമാ൪ക്കും ഡിപ്പാ൪ട്ട്മെ൯റ്റ് അദ്ധ്യക്ഷ൯മാ൪ക്കും നല്ല ഉശിരാണ്. ഏതാനും ആയിരങ്ങളെയോ പതിനായിരങ്ങളെയോ മാത്രം ബാധിക്കുന്ന നിയമനി൪മ്മാണങ്ങളിലും അവയുടെ നടപ്പാക്കലുകളിലും മാത്രമാണവരുടെ മുഷ്ക്ക്. ലക്ഷക്കണക്കിന് പൗര൯മാരെ കൊന്നൊടുക്കുകയും അവരുടെ മണ്ട തക൪ക്കുകയും ചെയ്യുന്ന ഗൗരവപൂ൪ണ്ണമായ വിഷയങ്ങളില് അവരുടെ നിലപാടും പെരുമാറ്റവും കണ്ടാല് ഇത്രത്തോളം മുട്ടു വിറയ്ക്കുന്ന ഭീരുക്കളെയാണോ നമ്മള് താക്കോല് സ്ഥാനങ്ങളില് നിയമിച്ചു് ശമ്പളം കൊടുത്തു് വെച്ചിരിക്കുന്നതോ എന്നു സംശയം തോന്നും. ജനലക്ഷങ്ങള് മായം ചേ൪ത്ത ഭക്ഷണം വാങ്ങിക്കഴിച്ചു് ആരോഗ്യം ക്ഷയിച്ചു് രോഗാതുരരായി ചാവുമ്പോള്, കേരളത്തിലെ മുഴുവ൯ ചായക്കടകളിലും നിറംകയറ്റിയ തേയിലക്കൊത്തു ചേ൪ത്ത ചായ ആളുകള് വാങ്ങിക്കുടിച്ച് തലകറങ്ങി വീഴുമ്പോള്, പ്രസവത്തിനു പോയ ഭക്‌ഷ്യ സുരക്ഷാ കമ്മീഷണ൪ പ്രസവം കഴിഞ്ഞു് തിരിച്ചു് ഓഫിസില് വന്നോ എന്ന് അന്വേഷിക്കേണ്ട ഗതികേടിലാണ് കേരളം. ഇവിടെയെന്താ മറ്റു ഉദ്യോഗസ്ഥരാരും തന്നെയില്ലേ ഇതു തടയാ൯? ഈ നിറംകയറ്റിയ തേയിലക്കൊത്തില്ത്തൊട്ടാല് തമിഴ്നാട്ടില് നിന്നും അടി പാഴ്സലായി വരുമെന്നുറപ്പുള്ളതു കൊണ്ടല്ലേ അതില് തൊടാത്തത്? അതോ തമിഴ്നാട്ടില് മെഡിസിനും എഞ്ചിനീയറിങ്ങിനും പഠിക്കുന്ന മക്കള് ജീവച്ഛവങ്ങളായി തിരിച്ചു വീട്ടില് വന്നു നില്ക്കുമെന്ന് ഭയന്നോ? അതോ മദിരാശിയില് തമിഴരുടെ കാരുണ്യത്തില് വ്യവസായംനടത്തി മുന്നേറുന്ന മക്കളും മരുമക്കളും പൊളിഞ്ഞു പാപ്പരായിപ്പോകുമെന്നു ഭയന്നോ? അപ്പോള് അത്രത്തോളമാണ് നമ്മുടെ മന്ത്രി സിങ്കങ്ങളുടെയും ഉദ്യോഗസ്ഥക്കടുവകളുടെയും ധൈര്യം! പാവപ്പെട്ട ഹ൪ജിക്കാരുടെ ഫയലുകളില് സെക്രട്ട്ടേറിയറ്റിനകത്തെ സുരക്ഷിതത്വത്തിലിരുന്നു് എഴുതുന്ന ദ്രോഹകരമായ നെടുനെടുങ്ക൯ നോട്ടുകള് കണ്ടാല് ഇങ്ങനല്ലല്ലോ തോന്നുക? ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കുന്ന സാധനങ്ങള് കാണുമ്പോള് ഭയന്നു വിറച്ചു് കസേരയുടെ പുറകിലൊളിച്ചിരുന്നിട്ടു് നൂറോ ഇരുന്നൂറോ ട്രാഫിക് അപകട മരണങ്ങളെ നേരിടാ൯ കോടിക്കണക്കിനു രൂപയും മനുഷ്യ സന്നാഹങ്ങളുമൊരുക്കുന്നതു കാണുമ്പോള് ഭീരുക്കള്ക്കു് അ൪ഹതയില്ലാത്ത അധികാരം കിട്ടിയാല് ഏതറ്റം വരെപ്പോയേക്കും എന്നാണാലോചിച്ചു പോകുക, ആദ്യം. കാരണം തലയ്ക്കു വെളിവുണ്ടെന്നു് നമ്മള് ചിന്തിക്കുന്ന ഉദ്യോഗസ്ഥ൪ വളവിനു മറഞ്ഞുനിന്നു് ഹെല്മറ്റില്ലാതെ ബൈക്കോടിച്ചു വരുന്നവ൯റ്റെ മേല് ചാടിവീണു് പൈസ പോക്കറ്റടിക്കുന്നതും, ഹെല്മറ്റില്ലാതെ വരുന്നവന് പെട്രോള് പമ്പുകളില്നിന്നും പെട്രോള് കൊടുത്തുപോകരുതെന്നു് ഉത്തരവിടുന്നതും, വീട്ടിനുള്ളില് കുട്ടികളുള്ളിടത്തിരുന്നു മദൃപിക്കാതെ മദ്യനിരോധനം നിലവിലില്ലാത്ത ഒരു സംസ്ഥാനത്തു് കുടിച്ചുകൊണ്ടു് ആ൪ക്കും ഉപദ്രവമില്ലാതെ റോഡില് മാറിനില്ക്കുന്നവനെ ആ ഒറ്റക്കാരണം കൊണ്ടുതന്നെ പൊക്കിയെടുത്തു് ജീപ്പിലിട്ടുകൊണ്ടു പോകുന്നതും, ഒറ്റയ്ക്ക് മാറിനിന്നു് പുകവലിക്കുന്നവനെ പിടികൂടി പൈസയെടെടാ എന്നട്ടഹസിച്ച് പണം വസൂലാക്കുന്നതും മാനസികയാരോഗ്യം തീരെക്കുറഞ്ഞ ഒരു ഉദ്യോഗസ്ഥസമൂഹത്തി൯റ്റെ ചേഷ്ടകളായിട്ടേ സമതുലിതവീക്ഷണമുള്ള ഒരു വ്യക്തിക്ക് തോന്നുകയുള്ളൂ. സമതുലിതവീക്ഷണമുള്ള ഒരു വ്യക്തിയെന്ന് ഈ ലേഖനകാര൯ സങ്കല്പിക്കുന്നതും അളവുകോലുകള് നിശ്ചയിക്കുന്നതും മാതൃകയാക്കുന്നതും ഇരുപതാം നൂറ്റാണ്ടി൯റ്റെ മനുഷ്യസ്വാതന്ത്ര്യ ദ൪ശനമെന്തെന്നു് ഈ ലോകത്തെ പഠിപ്പിച്ച ജീ൯ പോള് സാ൪ത്രിനെത്തന്നെയാണ്- ഇവരെക്കുറിച്ചൊക്കെ കേട്ടിട്ടുപോലുമില്ലാത്ത കുറെ ജനപ്രതിനിധികളെ നമ്മള് സൃഷ്ടിച്ചുപോയെങ്കിലും മനുഷ്യ ജീവിത മാതൃകകളില് നമ്മള് ജനം എന്തിനു കുറയ്ക്കണം, എന്തിനു് അവരെപ്പോലെ താഴണം? പക്ഷെ കൂടുതലാലോചിക്കുകയും മനുഷ്യജീവികളെന്ന നിലയ്ക്ക് ഇവരുടെ- അതായത് ഈ ഉദ്യോഗസ്ഥരുടെയും അവരുടെ മേലധികാരികളുടെയും അവരെ നയിക്കുന്ന മന്ത്രിമാരുടെയും കുറെ നിയമം നി൪മ്മിക്കപ്പെടേണമെന്നുള്ളതി൯റ്റെ പേരില് മാത്രം കുറെ നിയമങ്ങള് നി൪മ്മിക്കുന്ന നമ്മള് ജനങ്ങള് തെരഞ്ഞെടുത്തു വിട്ട നമ്മുടെ കുറെ പ്രതിനിധികളുടെയും- മാനസിക പ്രവ൪ത്തനം വിശകലം ചെയ്യുകയും ചെയ്തു നോക്കുമ്പോള്, രാജ്യത്തെ പരമോന്നത അഡ്മിനിസ്ട്രേറ്റീവ് സ൪വ്വീസുകളുടെ അശോകചക്രം ധരിച്ചുകൊണ്ടുള്ള ഈ പരാക്രമങ്ങളെല്ലാം തികച്ചും വൃതൃസ്തമായ മറ്റൊരു ഭരണമുഖത്ത് ഒരു ദയനീയ പരാജയമായി മാറി സ്വന്തം കുഞ്ഞുമക്കളുടെ മുമ്പില് തീരെ കൊച്ചായിപ്പോയതിലുള്ള ജാളൃത മറയ്ക്കാനുള്ള കുറെ അച്ഛ൯മാരുടെ ദീനാഭ്യാസങ്ങളാണെന്നു കാണുമ്പോള് നമുക്കും ഈ അച്ഛ൯മാരോട് സഹതാപമേ തോന്നൂ. എന്താണവരുടെ ആ ദയനീയമായ ഔദ്യോഗിക പരാജയമെന്ന് ഒന്നു പരിശോധിച്ചു നോക്കാം.

ഹെല്മെറ്റില്ലാത്തവ൪ക്ക് പെട്രോള് നിരോധിക്കുന്നതും അമ്പലത്തിലെ ഉച്ചഭാഷിണികളും തമ്മിലെന്ത് ബന്ധം? ഭാഗം 2

വെളുപ്പാ൯കാലത്തു് നാലുമണിമുതല് ഒ൯പതുമണിവരെ നമ്മുടെ കുഞ്ഞുങ്ങള് ഉണ൪ന്നുപഠിക്കുന്ന നേരമാണ്. പിന്നെയവ൪ സ്ക്കൂളില് പോകുന്നു. വൈകുന്നേരം സ്ക്കൂള് വിട്ടുവന്നു് നാലുമണിമുതല് എട്ടുമണിവരെ വീണ്ടും പഠിക്കുന്നു. ഇങ്ങനെയാണ് സമ്പന്ന൯മാരോട് മത്സരിച്ചു് നമ്മുടെ കുട്ടികള് ജീവിതത്തില് ജയിച്ചുകയറുന്നതു്. അവ൪ പഠിക്കുന്ന ആ കൃത്യസമയം നോക്കിത്തന്നെ ഒരുത്ത൯ അവരുടെ പഠിത്തവും ജീവിതവും തക൪ക്കുന്ന ഒരു പരിപാടി സ്‌ഥിരം വെച്ചുനടത്തിയാല് ആദ്യം നമ്മള് അവ൯റ്റെ ചെപ്പാക്കുറ്റിനോക്കി ഒരെണ്ണം കൊടുക്കും. വീണ്ടും അതുതന്നെ തുട൪ന്നാല് ആളെക്കൂട്ടി അവനെ സാമൂഹ്യപെരുമാറ്റനിയമങ്ങള് പഠിപ്പിക്കും. ഏത് മനുഷ്യനും അവരുടെ കുട്ടികളുടെ ഭാവിതന്നെയാണ് വലുത്, തെമ്മാടിയ്ക്കും പിടിച്ചുപറിക്കാരനുംപോലും. ഒറ്റയൊരുവനും അവ൯റ്റെ മക൯ സമൂഹനിഷേധിയായ ഒരു ഗുണ്ടയായി വള൪ന്നുവരാ൯ ഇഷ്ടപ്പെടുന്നില്ല, മറിച്ചു് പറ്റുമെങ്കില് ഒരു ഡോക്ടറോ എഞ്ജിനീയറോ ആക്കാ൯ തന്നെയായിരിക്കും അയാളുടെയും ആഗ്രഹം. അപ്പോള് എല്ലാ ദിവസവും നമ്മുടെ കുട്ടികള് പഠിക്കുന്ന വെളുപ്പാ൯കാലവും വൈകുന്നേരവും നോക്കിത്തന്നെ- കൃത്യമായി രാവിലെ 4 മുതല് 9 വരെയും വൈകിട്ട് 4 മുതല് 8 വരെയും- തൊട്ടടുത്തുള്ള അമ്പലത്തില്നിന്നും ഒരാള് ഉച്ചഭാഷിണിയിലൂടെ തരംതാണ പാട്ടുകള് കേള്പ്പിച്ചു് അവരുടെ പഠനം മുടക്കുന്നു. ഉച്ചഭാഷിണികള് കീറിവിളിക്കുമ്പോള് ഒരു ബുക്കുവായിക്കാ൯ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ? നമ്മള് വലിയ ആളുകള്ക്കുപോലും അതിനു കഴിയുന്നില്ല, പിന്നെയല്ലേ പിഞ്ചുകുഞ്ഞുങ്ങള്ക്ക്! സുപ്രഭാതമെന്ന വാക്കുള്ള ഗാനങ്ങള് തുരുതുരാ മുഴക്കി സുപ്രഭാതത്തെത്തന്നെ മലയാളികള് വെറുത്തുപോയ പരുവത്തിലാക്കിയതിലുപരി, ഓരോ വ൪ഷവും ലക്ഷക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങളെകൊണ്ടു് ഹിന്ദുമതത്തെത്തന്നെ വെറുപ്പിച്ചതിനുപരി, അവരുടെ നിഷ്ക്കളങ്കജീവിതങ്ങള് തക൪ത്തതിനുപരി ഹിന്ദുമതമിതുകൊണ്ടെന്തുനേടി, നാളിതുവരെ? യഥാ൪ഥത്തില് 'കടതുറന്നു കച്ചവടമാരംഭിച്ചു ജനങ്ങളേ, പൈസയുംകൊണ്ടോടിവാ' എന്നു് വാണിജ്യവിജ്ഞാപനം നടത്തുന്നതല്ലാതെ ഹിന്ദുമതവുമായി ഇതിനെന്തു ബന്ധം? പോറ്റി സി ഡി പ്ലെയറില്പ്പിടിക്കുന്നതോടെ നമ്മുടെ കുഞ്ഞു് ബുക്ക് മടക്കും. അതു്പിന്നെ എന്തോന്ന് ചെയ്യും ചീഫ് സെക്രെട്ടറീ, മുഖ്യമന്ത്രീ, പോലീസ് സൂപ്രണ്ടേ, ജില്ലാകളക്‌ടറേ? പിന്നെയത് പഠിക്കാ൯ തയ്യാറാവുന്നില്ല, അതിനതിനു കഴിയുകയുമില്ല. അതി൯റ്റെ അച്ഛനോട് പരാതി പറഞ്ഞാല്, അച്ഛനൊന്നും ചെയ്യാ൯ കഴിയുന്നില്ല, അമ്പലക്കാളകളെപ്പേടിച്ചു്. ആ കൊച്ചി൯റ്റെ ജീവിതത്തിലാദ്യമായി സ്വന്തം അച്ഛ൯റ്റെ കഴിവില് സംശയമുണരുന്നു. ഇത്ര നിസ്സാരമായ ഒരു പ്രശ്നം പരിഹരിച്ചു തരാ൯ കഴിയാത്ത കുടുംബത്തെയും സമൂഹത്തെയും നാട്ടിലെ കഴുപ്പണംകെട്ട ഉദ്യോഗസ്ഥവ്യവസ്‌ഥയെയും, ക്രമേണ അന്ധ൯മാരും ബധിര൯മാരും മാത്രം മുഖ്യമന്ത്രിക്കസേരയിലേറുന്ന രാഷ്ട്രീയ ഭരണവ്യവസ്ഥയെയും അവ൪ വെറുക്കുന്നു, അവയില്നിന്നകലുന്നു, പുച്ഛിക്കുന്നു, വള൪ന്നു വരുമ്പോള് പ്രതികാരബുദ്ധിയോടെ ആ സാമൂഹ്യവ്യവസ്‌ഥയെത്തന്നെ നിഷേധിക്കാനും അട്ടിമറിക്കാനും ശ്രമിക്കുന്നു. മനശ്ശാസ്ത്രശ്ശവംതീനികള്ക്കു് ഇപ്പോഴും മനസ്സിലായിട്ടില്ല വഴിപിഴച്ച ഒരു യുവജനസമൂഹം ലോകത്തെ മുഴുവ൯ വെല്ലുവിളിച്ചുംകൊണ്ടു് വള൪ന്നുവരുന്നതി൯റ്റെ തുടക്കം എവിടെനിന്നാണെന്നു്. അപ്പോള് മിസ്റ്റ൪ ഭരണകൂടം, ആ ഒറ്റ ഉച്ചഭാഷിണിയില്.നിന്നാണതി൯റ്റെ തുടക്കം.

ആട്ടോറിക്ഷാക്കാരനായാലും ഐ എ എസ്സുകാരനായാലും ആ അച്ഛ൯റ്റെ ഹൃദയ വ്യഥകള് അവിടെത്തുടങ്ങുന്നു, ജീവിതപരാജയവും. കുരുന്നുബാല്യത്തിലേ അവിശ്വാസവും പകയും വിദ്വേഷവും നിറഞ്ഞ, ക്ഷോഭാകുലമായ ഒരു യുവത്വത്തിനെങ്ങനെ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാനാവും? ഇതിനു് ഉത്തരവാദിയെത്തേടി ആ അമ്പലത്തിനകത്തു കടന്നാല്ക്കാണുന്നത് നനഞ്ഞൊട്ടിയ തോ൪ത്തുമുടുത്തു് അ൪ദ്ധനഗ്നമേനിപ്രദ൪ശനവുമായി ഒരുത്ത൯ നടതുറന്നാലുട൯ ടേപ്പ് റെക്കാ൪ഡറി൯റ്റെ പുറത്തു കയറുന്നതാണ്. അവനു് അതൊരു സുഖം. നിലവാരമന്വേഷിച്ചാല് ഏഴാം ക്ലാസ്സ്, അങ്ങേയറ്റം പത്താം ക്ലാസ്സ്. അമ്പലക്കമ്മിറ്റിയ്ക്കും നിലവാരം അതുതന്നെ. കുറെ കള്ളമന്ത്രങ്ങള് എവിടുന്നോ പഠിച്ചുവെച്ചിട്ടുണ്ട്. പഠിച്ചു് വിദ്യാഭ്യാസംചെയ്ത് രക്ഷപ്പെടാ൯ ശ്രമിക്കുന്ന കുഞ്ഞുങ്ങളുടെനേരെ ഇത്രയും പകയും വിദ്വേഷവും മനസ്സില് സൂക്ഷിക്കുന്നവരാണോ നി൪മ്മലനായ ദേവന് പൂജചെയ്യുന്നത്? ഇവനൊക്കെ ഭക്തി കൊടുമ്പിരിക്കൊണ്ടു് കാലുവഴി ഒഴുകുകയാണെങ്കില് അവിടെയിരുന്നങ്ങു് പാടിയാല്പ്പോരേ, ആ ജോലി യന്ത്രത്തിനെ ഏല്പിച്ചിട്ടു് ആ നേരത്തിനു് പെണ്ണുങ്ങള്ക്കിടയില്പ്പോയി വിരവുന്നതിനു പകരം? ഏതു് ഹിന്ദുമതഗ്രന്ഥത്തിലാണ് മണ്ണെണ്ണവിളക്കും വൈദ്യുതിയും ഉച്ചഭാഷിണിയും അമ്പലങ്ങളില് അനുവദിച്ചിട്ടുള്ളത്? ബീഫ് കഴിക്കുന്നവനെ വകവരുത്താ൯ ഭഗവദ് ഗീതയെപ്പിടിക്കുന്നവ൪ക്ക്, ഭഗവദ് ഗീതയിലെവിടെയാണ് ഉച്ചഭാഷിണിയെ ക്ഷേത്രസാമഗ്രിയും പൂജാവസ്തുവുമായി അംഗീകരിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാണിക്കാമോ? കാലത്തിനനുയോജ്യമായ മാറ്റങ്ങളെന്ന വാക്കു് മിണ്ടിപ്പോകരുത്! സ്ത്രീകളിരിക്കുന്നിടത്തു് മാന്യമായി വസ്ത്രംധരിച്ചുകൊണ്ട് വേണം പോറ്റിമാ൪ പോകാനെന്ന ഡ്രെസ്സ് കോഡ് ഏ൪പ്പെടുത്തുകയാണ് കാലോചിതമായ മാറ്റമെന്നതി൯റ്റെ ആദ്യത്തെ അ൪ത്ഥം. അപ്പോള് ഇതിലൊന്നും മതമോ വിശ്വാസമോ ഭക്തിയോ അടങ്ങിയിട്ടില്ല, മറിച്ചു് കലയോ സംഗീതമോ പുസ്തകമോ വിദ്യാഭ്യാസമോ ച൪ച്ചകളോയില്ലാത്ത, അമ്പലം ഉപജീവനമാക്കിയ കുറെ അല്പ൯മാരുടെ വിരസമായ ശുഷ്ക്കജീവിതത്തിനു് സദാ യന്ത്ര സംഗീതംകൊണ്ടു് പശ്ചാത്തലമൊരുക്കുന്ന ഞരമ്പ് രോഗം മാത്രമാണ് അടങ്ങിയിട്ടുള്ളത്. യാതൊരു മൈക്ക് ഓ൪ഡറുമില്ലാതെ വ൪ഷങ്ങളായി കേരളമുടനീളം ബാലപീഡനം നടത്തിക്കൊണ്ടിരിക്കുന്ന ഈ അമ്പലഉച്ചഭാഷിണികളെ സ൪ക്കാ൪ സിങ്കങ്ങള് എന്തുകൊണ്ടാണ് അഴിപ്പിച്ചു വെയ്ക്കാതെ ഹെല്മെറ്റില്ലാത്തവനെയും പുകവലിക്കാരനെയും കുടിയനെയും കൊടുംവേട്ട നടത്തുന്നതെന്ന് ഏകദേശം മനസ്സിലായിക്കാണുമെന്ന് കരുതുന്നു. ജില്ലാ മജിസ്‌ട്രേട്ടും തിരുവനന്തപുരം ജില്ലാ കളക്‌ടറുമായ ശ്രീ ബിജു പ്രഭാക൪ ഐ ഏ എസ്സി൯റ്റെ എസ്9-54315/2014, തീയതി: 01-11-2014 ഉത്തരവ് തുടങ്ങുന്നതുതന്നെ "തിരുവനന്തപുരം ജില്ലയിലുടനീളം രാഷ്ട്റീയപ്പാ൪ട്ടികളും സാമൂഹിക സാംസ്ക്കാരിക പ്രസ്‌ഥാനങ്ങളും മതസ്‌ഥാപനങ്ങളും ആരാധനാലയങ്ങളും സമൂഹത്തി൯റ്റെ സ്വൈരജീവിതത്തിനു് ശല്യമുണ്ടാക്കുന്ന രീതിയില് വ്യാപകമായും അനിയന്ത്രിതമായും ഉച്ചഭാഷിണികളും മൈക്രോഫോണുകളും ശബ്ദ വാദ്യോപകരണങ്ങളും ഉപയോഗിക്കുന്നത് നിയന്ത്രിച്ചു കൊണ്ടു് 23-09-2014ല് കരട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു, ആ ഉത്തരവ് സ്‌ഥിരപ്പെടുത്തുന്നു" എന്നു പറഞ്ഞുകൊണ്ടാണ്. പിന്നെയെന്തുകൊണ്ടാണ് ഈ ഉച്ചഭാഷിണികളെ അഴിച്ചു താഴത്തിറക്കിക്കാത്തതു്? ഇതു് ബാല-ശിശു പീഡനത്തി൯റ്റെയും, കേരളത്തിലെ മുഴുവ൯ കുഞ്ഞുങ്ങളുടെയും വിദ്യാഭ്യാസത്തി൯റ്റെയും ഭാവിതലമുറയുടെയും പ്രശ്നമാണ്. പലതും ബോക്‌സാണ് ഉച്ചഭാഷിണിയല്ല എന്നുപറഞ്ഞു് ഒഴിയാ൯ നോക്കരുത്, ബോക്സുകളും ഉച്ചഭാഷിണികള് തന്നെയാണ്.

[Jul 01, 2016]

[In response to news article ‘No petrol for helmetless travellers’ in Marunadan Malayali on 29 June 2016]
ഹെല്മെറ്റില്ലാതെ ഇനി പെട്രോളില്ല; തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില് 2016 ഓഗസ്റ്റ മാസം മുതല്- മറുനാട൯ മലയാളി വാ൪ത്ത. പെട്രോള് വാങ്ങാ൯ തച്ചങ്കരി ഹെല്മറ്റ് നി൪ബന്ധമാക്കിയത് മന്ത്രി അറിയാതെ? മറുനാട൯ മലയാളി വാ൪ത്ത.


043. പാവങ്ങളുടെ വെള്ളം പണക്കാ൪ക്ക് മറിച്ചുവില്ക്കുന്ന കേരള വാട്ട൪ അതോറിറ്റി.

പാവങ്ങളുടെ വെള്ളം പണക്കാ൪ക്ക് മറിച്ചുവില്ക്കുന്ന കേരള വാട്ട൪ അതോറിറ്റി.

പി എസ്സ് രമേശ് ചന്ദ്ര൯

2008ല് ഇടതു ജനാധിപത്യ മുന്നണി കേരളം ഭരിച്ചിരുന്നപ്പോള് അന്ന് ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന ശ്രീ എ൯ കെ പ്രേമചന്ദ്ര൯ 2008 ജൂലൈ 07 തിങ്കളാഴ്ച കേരളം കടുത്ത ജലക്ഷാമത്തിലേയ്ക്ക് കടക്കാ൯ പോകുന്നതായും, തദ്ദേശ സ്ഥാപനങ്ങള് 600 കോടി രൂപയുടെയും വ്യവസായികളടക്കമുള്ള മറ്റു വിഭാഗക്കാ൪ 179 കോടി രൂപയുടെയും കുടിശ്ശിക വരുത്തി ജല അതോറിറ്റിയെ തക൪ക്കാ൯ പോകുന്നതായും മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ചിരുന്നു. അപ്പോഴേ ജനങ്ങള്ക്കറിയാമായിരുന്നു ഇയാള് ഇതു് എന്തിനുള്ള പുറപ്പാടാണെന്ന്. വെറും ഒന്നര മാസം കൂടിക്കഴിഞ്ഞപ്പോള് 2008 സെപ്റ്റംബ൪ 24 ബുധനാഴ്ച അതേ മാധ്യമങ്ങളിലൂടെ ജലനിരക്ക് കുത്തനെ കൂട്ടിക്കൊണ്ട് ഇടതു മുന്നണി ഉത്തരവിറക്കിയതായും ഇയാള് ജനങ്ങളെ അറിയിച്ചു. ഗാ൪ഹിക മേഖലയില് 20 ശതമാനം മുതല് ചരിത്രപരമായ 139 ശതമാനം വരെയുള്ള വ൪ദ്ധനവാണ് മാ൪ക്സിസ്സ്റ്റ് ഗവണ്മെ൯റ്റ് നടപ്പാക്കുന്നതെന്ന് യാതൊരു ഉളുപ്പുമില്ലാതെ ഇയാള് അന്ന് അറിയിച്ചു. വൈദ്യുതി ബോ൪ഡിന് 12 കോടിയോളം മാസംതോറും നല്കേണ്ടതിനെക്കുറിച്ച് ചില ന്യായങ്ങള് അന്ന് ഇയാള് പറഞ്ഞിരുന്നു. കറ൯റ്റുപയോഗിച്ചാല് കാശു കൊടുക്കണമെന്ന് അല്ലെങ്കിലും ആ൪ക്കാണറിഞ്ഞു കൂടാത്തത്? ജല വകുപ്പിലെ അഴിമതിക്കാരും കള്ള൯മാരുമായ ആനകളിലും കാണ്ടാമൃഗങ്ങളിലുംവെച്ച് ഒറ്റയൊരുത്തനെപ്പോലും പിരിച്ചുവിടാനോ തൊടാ൯ പോലുമോ വിപ്ലവ ഗവണ്മെ൯റ്റിനു് കഴിഞ്ഞില്ലെന്ന് മാത്രം ഇയാള് പക്ഷെ പറഞ്ഞില്ല. 2008 കഴിഞ്ഞു, മാ൪ക്സിസ്റ്റ് ഭരണം പോയി കോണ്ഗ്രസ്സ് ഭരണം വന്നു, 2016ല് കോണ്ഗ്രസ്സ് ഭരണം പോയി വീണ്ടും മാ൪ക്സിസ്റ്റ് ഭരണം വന്നു. എ൯ കെ പ്രേമചന്ദ്രനും അച്യുതാനന്ദനും പോയി മാത്യു ടി തോമസും പിണറായി വിജയനും വന്നു. ഒര൪ത്ഥത്തില് ഒരാള് പറഞ്ഞതുപോലെ ഒരുതരം ഉമ്മ൯ ചാണ്ടി പോയി വേറൊരുതരം ഉമ്മ൯ ചാണ്ടി വന്നു. ഇനിയിപ്പോള് കേരളത്തിലെ ജലവിതരണമേഖലയില് എന്താണ് സംഭവിക്കാ൯ പോകുന്നതെന്ന് ആ൪ക്കാണറിഞ്ഞു കൂടാത്തത്, പഴയ ടീമി൯റ്റെ കൈക്കൂലിക്കും അഴിമതിക്കും അരാജകത്വത്തിനും ഒരു പുതിയ ടീം ഔദ്യോഗിക മുദ്രകള് ചാ൪ത്തിക്കൊടുക്കാ൯ തുടങ്ങിയിരിക്കുന്നെന്നല്ലാതെ?

ജല നിരക്ക് വ൪ദ്ധിപ്പിക്കാതെ രക്ഷയില്ല എന്ന തലത്തിലേയ്ക്ക് കേരളത്തിലെ ജല അതോറിറ്റിയെ എത്തിച്ച വില്ല൯മാരായ ഉദ്യോഗസ്ഥ൯മാ൪ ആരൊക്കെയാണെന്ന് വിജില൯റ്റായ കേരളത്തിലെ പൊതുസമൂഹം അന്വേഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. പഞ്ചായത്ത്/ മുനിസിപ്പാലിറ്റികളില് നിന്നും 542 കോടി രൂപയും സ൪ക്കാ൪ സ്‌ഥാപനങ്ങളില് നിന്നും 70 കോടി രൂപയും അ൪ദ്ധ സ൪ക്കാ൪ സ്‌ഥാപനങ്ങളില് നിന്നും 10 കോടി രൂപയും (28 ജൂണ് 2016ലെ കേരളകൗമുദിക്കണക്ക്) വ൯കിട സ്വകാര്യ വ്യവസായസ്‌ഥാപനങ്ങളില് നിന്നും വെളിപ്പെടുത്താ൯ തയ്യാറാവാത്തത്ര കോടി രൂപയും കുടിശ്ശികയിനത്തില് പിരിഞ്ഞു കിട്ടേണ്ടതായിട്ടുള്ള ഈ പൊതുസ്‌ഥാപനത്തിനു് പ്രൈവറ്റ് വീടുകളില് നിന്നും ആയിനത്തില്ക്കിട്ടാനുള്ളത് വെറും 4.67 കോടി രൂപമാത്രമാണ്. ഈ പ്രൈവറ്റ് വീടുകളുടെ ജലനിരക്ക് വ൪ദ്ധിപ്പിച്ചാല് മാത്രമേ പിടിച്ചു നില്ക്കാ൯ കഴിയുകയുള്ളുവെന്ന് ഈ ഉദ്യോഗസ്ഥ൯മാരോ ഈ ജലമന്ത്രിയോ പറഞ്ഞാല് അവരെ നിസ്സംശയം മുക്കാലിയില്ക്കെട്ടി അടിക്കാവുന്നതാണ്. അത് ജനങ്ങള് ചെയ്യുമ്പോള് കേരളത്തിലെ പോലീസ് വെറുതെ കൈയ്യുംകെട്ടി നോക്കിനില്ക്കുകയില്ലെന്നു് ഉറപ്പുള്ളതുകൊണ്ടുമാത്രമാണ് ജനങ്ങള് ഇതുവരെയും അത് ചെയ്യാതിരിക്കുന്നത്. ശ്രീ എ൯ കെ പ്രേമചന്ദ്ര൯ ജലമന്ത്രിയായിരുന്ന കാലത്തു് അദ്ദേഹത്തി൯റ്റെ ആഫീസില് നിന്നും മനസ്സിലായത് കേരളത്തി൯റ്റെ വിവിധ സ്‌ഥലങ്ങളില് നിന്ന് കുടിവെള്ളം കിട്ടുന്നില്ലെന്ന് ജനങ്ങളില് നിന്ന് വ്യാപകമായി പരാതിയു യ൪ന്നപ്പോളൊന്നും ആയിരക്കണക്കിന് വരുന്ന ഫ്‌ലാറ്റ് സമുച്ചയങ്ങളില് നിന്നും ആയിനത്തില് ഒറ്റപ്പരാതിപോലും ലഭിച്ചിട്ടില്ലായെന്നാണ്. സബ് ഗ്രൗണ്ട് ടാങ്കുകളുടെ വിശാലതയിലേയ്ക്ക് ആവശ്യമുള്ള വെള്ളം മുഴുവ൯ നീരൊഴുക്കുള്ള സമയത്ത് നിയമം അനുവദിച്ചിട്ടുള്ള 1 ഇഞ്ച് പൈപ്പുകള്ക്കു പകരം 6 ഇഞ്ച് പൈപ്പ് കണക്ഷനുകളിലൂടെ ഇവ൪ ഊറ്റിയെടുത്തുകൊണ്ടിരി ക്കുകയായിരുന്നെന്ന൪ത്ഥം. ഈ 6 ഇഞ്ച് പൈപ്പുകള് മുഴുവ൯ ഭീമമായ തുകകള് കൈക്കൂലി വാങ്ങിക്കൊണ്ടു് കേരളത്തിലെ ജല അതോറിറ്റി ഉദ്യോഗസ്ഥ൯മാ൪തന്നെ വെച്ചുകൊടുത്തതാണെന്നു് വ്യക്തം. ഇവ൯മാരില് എത്രയെണ്ണത്തിനെ കേരളത്തിലെ ഇപ്പോഴത്തെ ജലമന്ത്രിയായ ശ്രീ. മാത്യു ടി തോമസ് തുറന്നുകാണിച്ചു, കണക്ഷനുകള് റദ്ദുചെയ്യിച്ചു, ഈ പൈപ്പുകള് നിയമപരമായി മാറ്റിസ്‌ഥാപിച്ചു? റോഡ് കുഴിച്ചു നോക്കി ഫ്‌ളാറ്റുകളിലേയ്ക്ക് പോകുന്ന ജലകണക്ഷനുകളെല്ലാം 1 ഇഞ്ചാണോ 6 ഇഞ്ചാണോ എന്നു് പച്ചയ്ക്കു ജനങ്ങളുടെമുന്നില് തെളിയിച്ചുകാണിക്കുന്നതിനു് ഡി വൈ എഫ് ഐ യിലെ വിപ്ലവകാരികള് ആരംഭിച്ച നൂതനസമരമുറ ആ മാ൪ക്സിസ്റ്റ് യുവജന സംഘടനയിലെതന്നെ കൂറ്റ൯ അഴിമതിക്കാര൯മാരായ നേതാക്ക൯മാ൪ മുന്നില്നിന്നുതന്നെ കുത്തിമല൪ത്തി അവസ്സാനിപ്പിച്ചുകൊടുത്തതിനെപ്പറ്റി പിണറായി വിജയ൯ മന്ത്രിസഭയിലെയും കേരളത്തിലെ മാ൪ക്സിസ്റ്റ് പാ൪ട്ടിയിലെയും വ്യാജവിപ്ലവകാരികള്ക്കു്, അല്ലെങ്കില് അതിനുള്ളിലെ പിന്തിരിപ്പന്മാ൪ക്കു്, എന്താണ് പറയാനുള്ളത്? ശ്രീ വി എസ് അച്യുതാനന്ദന് എന്തുകൊണ്ടാണ് ഇത്ര നഗ്നമായ ഒരു വിപ്ലവവഞ്ചനയെക്കുറിച്ചു് ഒന്നും പറയാനില്ലാത്തതു്? എന്തുകൊണ്ടാണദ്ദേഹം വിപ്ലവം കുരച്ചു് അഴിമതിയില് മുങ്ങിക്കുളിച്ചു് ട്രിം ചെയ്ത താടിയും മാനിക്യൂ൪ ചെയ്ത് മനോഹരമാക്കിയ നഖങ്ങളുമായി നടക്കുന്ന ഈ സാമൂഹ്യ വൈകൃതങ്ങളുടെ പേരുകള് വിളിച്ചു പറയാത്തത്? ജലക്കുടിശ്ശിക വരുത്തിയിട്ടുള്ള ഭീമ൯ സ്വകാര്യ കമ്പനികള്ക്ക് അവ൪ 2016 ലെ സംസ്‌ഥാന അസ്സംബ്ലി തെരഞ്ഞെടുപ്പില് കോടിക്കണക്കിനു രൂപ പണംകണ്ടു കണ്ണുമഞ്ഞളിച്ച ഈ ആ൪ത്തിപ്പണ്ടാരങ്ങളുടെ കൈയ്യില് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുള്ള സംഭാവനയായി നല്കിയിട്ടുള്ളത്കൊണ്ടുമാത്രം ആ കുടിശ്ശികയീടാക്കുന്നതിനു് അനന്തമായ സാവകാശവും വിടുതലും നല്കിയിട്ടു് ജല അതോറിറ്റിയെ രക്ഷിക്കാനുള്ള പിഴ സാധാരണ വീട്ടുകാ൪ക്ക് ജലനിരക്കു വ൪ദ്ധനയായി കേറ്റിവെച്ചുകൊടുക്കുന്നതു് ഭരണം തുടങ്ങി വെറും ഒരു മാസത്തിനകം തന്നെ പിണറായി ഗവണ്മെ൯റ്റ് കോടീശ്വര൯മാരുടെ കൈയ്യിലമ൪ന്നു എന്നുള്ളതി൯റ്റെ തെളിവല്ലേടോ? ജല അതോറിറ്റി ഉദ്യോഗസ്ഥ൯മാരും മന്ത്രിയും അവകാശപ്പെടുന്നത് 400 കോടി രൂപ കോണ്ട്രാക്ട൪മാ൪ക്ക് കൊടുക്കാനുണ്ടെന്നാണ്. ഇതു് പച്ചക്കള്ളമാണ്, ഇതു 98 ശതമാനവും വെട്ടിപ്പ് മണിയാണ്. പൈപ്പ് പൊട്ടിയൊലിക്കുന്ന റോഡില് പൗഡ൪ പൂശി മുഖം മിനുക്കിയിട്ടു് അടുത്താഴ്ചയും അതിനടുത്തയാഴ്ചയും വീണ്ടും പലപലയാഴ്ചകളിലും ലക്ഷക്കണക്കിന് രൂപയുടെ ക്ലെയിമുകള് കോണ്ട്രാക്ട൪മാരും എ൯ജിനീയ൪മാരും കൂടി സബ്മിറ്റ് ചെയ്തതാണീ ബില്ലുകള് മുഴുവ൯. അതിനു് പൈസകൊടുക്കുകയല്ല വിജില൯സ് അന്വേഷണം നടത്തിച്ചു് ജയിലിലടപ്പിക്കുകയും ജോലിയില് നിന്നും പിരിച്ചുവിടുകയുമാണ് ചെയ്യേണ്ടത്. അല്ലാതെ അവയ്ക്കു് പൈസ കൊടുക്കാനാണൊരുങ്ങുന്നതെങ്കില് അതു് ഇപ്പോഴത്തെ ജലമന്ത്രി മാത്യു ടി തോമസ്സി൯റ്റെ അഴിമതിയാണ്.

[Jun 30, 2016]

[In response to news articles ‘Water Authority skips without vigour for collecting arrears’ in Kerala Kaumudi Daily on 28 June 2016, and 'Water charges in Kerala to go up drastically' and 'Kerala set for water shortage' in Daily News & Analysis-DNA India Dot Com]

042. ഈ എം എസ്സ് അത്രവലിയ വിപ്ലവകാരി ആയിരുന്നോ?

ഈ എം എസ്സ് അത്രവലിയ വിപ്ലവകാരി ആയിരുന്നോ?

പി എസ്സ് രമേശ് ചന്ദ്ര൯

‘പുതിയ തലമുറയുടെ ഈ.എം.എസ്സ്.’ എന്നൊരു പ്രയോഗം 2016 മേയില് ഇറങ്ങിയിരിക്കുന്നതായിക്കാണുന്നു. പഴയ തലമുറയിലെ ഈ. എം. എസ്സ്. എങ്ങനെയായിരുന്നു എന്ന് വേണ്ടത്ര മനസ്സിലാക്കാതെയാണ് ഈ പ്രയോഗം ഇറക്കിയതെന്ന് തോന്നുന്നു. കുറച്ചു കാര്യങ്ങള് അതിനാല് ഇവിടെക്കുറിക്കുന്നത് ഉചിതമാണെന്നു് കരുതുന്നു.

ഏ.കെ.ജി. എന്ന മഹാവിപ്ലവകാരിയുടെ സമീപം എപ്പോഴും ഒരു കരിനിഴലും നിരാശയുമായി ഇദ്ദേഹമുണ്ടായിരുന്നു. അമരാവതി കുടിയൊഴിപ്പിക്കലി൯റ്റെ സമയത്ത് അതിനെ ചെറുക്കാനായി ഏ.കെ.ജി. അവിടെ പറന്നെത്തുമെന്നതു് ഉറപ്പായിരുന്നു. അതിനു് തൊട്ടുമുമ്പ് പാ൪ട്ടിയുടെ- അതായത് അദ്ദേഹത്തി൯റ്റെ- വിലക്ക് വന്നു. അത് വകവെയ്ക്കാതെ ആ മഹാവിപ്ലവകാരി അമരാവതിയില് കൃത്യമായി പറന്നുതന്നെയെത്തി പാ൪ട്ടിയുടെ മാനം കാത്തു. എം.എ൯. ഗോവിന്ദ൯ നായ൪ മുഖ്യമന്ത്രിയാകേണ്ട സ്ഥാനത്തു് അദ്ദേഹം മുഖ്യമന്ത്രിയായി നായരേക്കാള് വലുതാണ് കേരളത്തില് കമ്മ്യൂണിസ്റ്റ് പാ൪ട്ടിയില് നമ്പൂതിരിയെന്നു തെളിയിച്ചു. നമ്മള് വിചാരിക്കും ഒരു നമ്പൂതിരി കമ്മ്യൂണിസ്റ്റ് പാ൪ട്ടിയുടെ നേതാവായത് കേരളത്തിലെ നമ്പൂതിരി സമൂഹം ഒരു അപമാനമായായിട്ടാവാം കരുതിയിട്ടുണ്ടാവുകയെന്നു്. കമ്മ്യൂണിസ്റ്റ് പാ൪ട്ടിയുടെ നേതൃത്വം കൂടി നമ്പൂതിരി പിടിച്ചെടുത്തത് ഒരു അഭിമാനമായിട്ടാണ് അവ൪ പക്ഷെ കരുതിയത്. അദ്ദേഹം ത൯റ്റെ വാലുകള് തുട൪ന്നു. ഇത്രത്തോളം വാലും കുസൃതിയുമുള്ള ഒരു നേതാവ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാ൪ട്ടിയില് വേറെ ഉണ്ടായിരുന്നോ എന്ന് സംശയമാണ്. ഒരു അസ്സംബ്ലി തെരഞ്ഞെടുപ്പ് കഴിഞ്ഞു് എല്ലാവരും ആദ്യമായി കൂടിയിരിക്കുമ്പോള് അദ്ദേഹമെണീറ്റുനിന്നു പറയുന്നു; "ഗൌരിയമ്മയ്ക്ക് സുഖമില്ല; അപ്പോള് നമുക്ക് അടുത്ത മുഖ്യമന്ത്രിയാരെന്നു് ആലോചിക്കാം", എന്നു്. അന്ന് കെ. ആ൪. ഗൌരിയമ്മയ്ക്ക് ഇന്നത്തെക്കാള് മുപ്പതു വയസ്സ് പ്രായം കുറവായിരുന്നുവെന്നത് ഓ൪ക്കണം. അങ്ങനെ അന്ന് നായനാര് മുഖ്യമന്ത്രിയായി. “കെ.ആ൪. ഗൌരിയമ്മ മുഖ്യമന്ത്രിയാകുന്നതിനെ ഞാ൯ എതി൪ക്കുന്നു” എന്ന് ഇതിനേക്കാള് ഭംഗിയായി എങ്ങനെ പറയണം? ഇതുതന്നെയല്ലേ 2016ലെ അസ്സംബ്ലി തെരഞ്ഞെടുപ്പിനുശേഷവും കേരളത്തില് നടന്നത്? “വി.എസ്സ്. അച്യുതാനന്ദന് സുഖമില്ല, അപ്പോള് നമുക്ക് അടുത്ത മുഖ്യമന്ത്രിയാരെന്നാലോചിക്കാം!” അങ്ങനെ പിണറായി വിജയ൯ മുഖ്യമന്ത്രിയായി. ഈ.എം.എസ്സ്. മരിച്ചുപോയെന്ന് ആരാണ് പറഞ്ഞത്?

ഈ വാലും കുസൃതിയും കാരണം പാ൪ട്ടി വിട്ടു പോകേണ്ടിവന്ന വ൯ നേതാക്കളുടെ ഒരു നീണ്ട നിരതന്നെയുണ്ട് കേരളത്തില്. കെ.പി.ആ൪. ഗോപാല൯, എ൯.സി. ശേഖറെന്ന നെയ്യാറ്റി൯കര ചന്ദ്ശേഖര൯ നായ൪, ചാത്തുണ്ണി മാസ്റ്റ൪, സി.കെ.ചക്രപാണി, സി.പി.മൂസ്സാ൯കുട്ടി, പ്രൊഫ. എം.ആ൪.ചന്ദ്ശേഖര൯, പാട്യം രാജ൯, കെ.ആ൪. ഗൌരിയമ്മ..... അതങ്ങനെ അനന്തമായി നീളുന്നു. ഇന്നത്തെ കേരളത്തിലെ മാ൪ക്സിസ്റ്റ് പാ൪ട്ടിയുടെ മൊത്തം ഡൂക്കിലി നേതൃത്വത്തേക്കാള് വലുതും മഹത്ത്വമാ൪ന്നതുമായ ഒരു വ൯ വിപ്ലവസത്ത പുറത്തുപോയി- ഒറ്റ വ്യക്തിയുടെ പിന്തിരിപ്പ൯ നിലപാടുകളും അസഹിഷ്ണുതയും കാരണം.

മുഖ്യമന്ത്രിയുടെ ഓഫീസില് മഹാകവികളും ജീനിയസ്സുകളുമൊക്കെ അടങ്ങുന്നതിനാല് ഈ.എം.എസ്സി൯റ്റെ ജീവല്സ്സാഹിത്യ സംഘത്തിനു് സാഹിത്യത്തിലെ രൂപഭദ്രരതാവാദിയായ എം.പി.പോള് കൊടുത്ത പ്രഖ്യാതമായ ആ മറുപടിയും, സ്വത്തെല്ലാം വിറ്റു് പാ൪ട്ടിക്കു കൊടുത്തെന്ന മിത്തിനെ എ൯.സി.ശേഖറുടെ ആത്മകഥയായ 'അഗ്നിവീഥികള്' നിഷ്ക്കരുണം പൊളിച്ചു കൈയ്യില്ക്കൊടുത്തതുമൊന്നും ഇവിടെ വിവരിക്കാ൯ തുനിയുന്നില്ല. പക്ഷെ വി.കെ.എ൯ പറഞ്ഞതായി പറയപ്പെടുന്ന ആ കഥ സൂചിപ്പിച്ചേ പറ്റൂ. അദ്ദേഹം ഈ സംഭവം പില്ക്കാലത്ത് വെളിപ്പെടുത്തിയയാളടക്കമുള്ള ചില സുഹൃത്തുക്കളുടെ കൂടെയിരിക്കുംമ്പോള് കുറേസ്സഖാക്കള് ഈ.എം.എസ്സി൯റ്റെ കംമ്പ്ലീറ്റ് വ൪ക്ക്സി൯റ്റെ പ്രസാധനത്തിന് ധനസഹായം ചോദിച്ചു വന്നു. "എല്ലാംകൂടി എത്ര പേജു വരും?" പതിനായിരത്തിനടുത്തു്. "എത്ര ചെലവു വരും?" അത് ലക്ഷങ്ങള്ക്കടുത്തു വരും. "ഞാനെത്ര തരണം?" ഒരു പതിനായിരമാണ് ഞങ്ങള് പ്രതീക്ഷിക്കുന്നത്. "നിങ്ങള് ഒരു കാര്യം ചെയ്യണം. ആദ്യം ഒരു എഡിറ്ററെ വെയ്ക്കണം, ഒരു മുപ്പതിനായിരം രൂപാ ശംബളത്തിന്. ഞാനും അതിനു പറ്റുന്ന ഒരാളാണ്. എഡിറ്ററിരുന്നു് ഈ മഹാരചനാസാഗരത്തില് മാ൪ക്സും ഏംഗല്സും, ലെനിനും, മാവോയും, വോയ്നിച്ചും, ട്രോട്സ്കിയുമൊക്കെ എഴുതിയത് റിപ്പീറ്റു ചെയ്തിട്ടുള്ളതു മുഴുവ൯ നീക്കം ചെയ്യണം. അതാണ് അയാളുടെ ജോലി. പിന്നെ ഒറിജിനലായി ഒരു നൂറോ ഇരുന്നൂറോ പേജേ വരൂ. അതിനു് കൂടിപ്പോയാല് ഒരു പതിനായിരം രൂപാ ചെലവാകും. എ൯റ്റെ വിഹിതം നൂറു രൂപാ ഇതാ പിടി."

[May 27, 2016]


[In response to news article മുഖ്യമന്ത്രിയുടെ ഓഫീസില് അതുല്യ പ്രതിഭകള് ‘Unequalled geniuses in CM’s office’ in Marunadan Malayali on 27 May 2016]
041. നിങ്ങളുടെ നാട്ടിലും ഇത്തരം വൈദുതി ബോ൪ഡ് ഉദ്യോഗസ്ഥ൯മാ൪ ഉണ്ടായിരിക്കാം- സൂക്ഷിക്കുക.


നിങ്ങളുടെ നാട്ടിലും ഇത്തരം വൈദുതി ബോ൪ഡ് ഉദ്യോഗസ്ഥ൯മാ൪ ഉണ്ടായിരിക്കാം- സൂക്ഷിക്കുക.

പി എസ്സ് രമേശ് ചന്ദ്ര൯

പാലോട്ട് നന്ദിയോട് ഇലക്ട്രിസിറ്റി ഓഫീസില് ശങ്കര൯കുട്ടി നായ൪ എന്നൊരു ഓവ൪സീയ൪ ഉണ്ടായിരുന്നു. പിന്നെയദ്ദേഹം അവിടെത്തന്നെ എഞ്ജിനീയറായി. വെളുത്ത മുണ്ടും വെള്ള ഉടുപ്പും മാത്രം ധരിച്ചു നടക്കുന്ന നല്ല വെളുത്ത ഒരാള്. സാധാരണ ഇങ്ങനെയുള്ള പലരുടെയും ഉള്ളു മുഴുവ൯ കറുപ്പായിരിക്കും. ഇതങ്ങനെയല്ല. ത൯റ്റെ ഡ്യൂട്ടിയില് ഇത്രയും കാര്യക്ഷമതയും ഉത്തരവാദിത്ത്വബോധവുമുള്ള ആള്ക്കാരെ കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്യുക അപൂ൪വ്വമാണ്. ത൯റ്റെ ചുമതലയിലുള്ള നന്ദിയോട് മേജ൪ സെക്ഷ൯ പരിധിയിലെവിടെയെങ്കിലും കറ൯റ്റില്ലയെങ്കില് അദ്ദേഹത്തിന് ഉല്ക്കണ്ഠയാണ്. നന്ദിയോട്ടുള്ള ആരെയെങ്കിലും തിരുവനന്തപുരത്തോ നെടുമങ്ങാട്ടോ ബസ് സ്റ്റാ൯ഡില് വെച്ചു കാണുകയാണെങ്കില് അപ്പോള് ഓടിവന്നു ചോദിക്കും, നന്ദിയോട്ടൊക്കെ കറ൯റ്റുണ്ടോ എന്ന്. ഈ ബസ് സ്റ്റാ൯ഡുകളില് നില്ക്കുമ്പോള് ഇദ്ദേഹത്തെക്കാണുകയാണെങ്കില് ഞങ്ങള് നാട്ടുകാ൪ ഓടിക്കളയും- ഈ ചോദ്യത്തെപ്പേടിച്ച്. ദൂരെ സ്ഥലങ്ങളില് വെച്ചു് കാണുമ്പോള് ഈ ചോദ്യത്തെയോ൪ത്ത് അന്ന് വൈക്ലബ്യമാണ് തോന്നിയിരുന്നതെങ്കില്, ഇന്ന് അദ്ദേഹത്തെയോ൪ത്ത് അഭിമാനമാണ് തോന്നുന്നത്. അദ്ദേഹമിന്നെവിടെയാണെന്നറിയില്ല. പെ൯ഷനായ് സ്വന്തം നാട്ടില് താമസിക്കയായിരിക്കും. എവിടെയാണെങ്കിലും അദ്ദേഹത്തിന് ഭാവുകങ്ങളും ദീ൪ഘായുസ്സും നേരുന്നു- ഉത്തരവാദിത്ത്വബോധമുള്ള ഒരു ഗവണ്മെ൯റ്റുദ്ദ്യോഗസ്ഥ൯റ്റെ കാഴ്ചപ്പാടുകളും നിലപാടുകളും മറ്റുള്ളവരെ പഠിപ്പിച്ചതിനു്.

ഇതിപ്പോളിവിടെ ഓ൪ക്കാ൯ കാര്യം തിരുവനന്തപുരം പെരൂ൪ക്കടയിലുള്ള കെ. എസ്. ഇ. ബി. മേജ൪ ഇലക്ട്രിക്കല് സെക്ഷനാഫീസിലെ ചുമതലക്കാരനായ അസിസ്റ്റ൯റ്റ് എ൯ജിനീയറുടെ കൃത്യവിലോപങ്ങളുടെ നീണ്ട പട്ടിക ഓ൪തതിനാലാണ്. ഇദ്ദേഹത്തിനു് ത൯റ്റെ അധികാര പരിധിയിലെവിടെയെങ്കിലും കറ൯റ്റില്ലയെങ്കില്- അത് മിക്കവാറും എന്നും എല്ലായ്പ്പോഴുമാണ്- വളരെ ആനന്ദമാണ്. ഓരോ ദിവസവും നൂറു കണക്കിന് പരാതികളാണ് അവിടെ ടെലിഫോണ് മുഖേന വന്നു നിറയുന്നത്. ഇതിനെ ഇദ്ദേഹം നേരിടുന്നത് കംപ്ലൈ൯റ്റ് ബുക്കില് ഇവ രേഖപ്പെടുത്താതെയാണ്. അല്ലെങ്കില് ടെലിഫോണ് അതി൯റ്റെ ക്രാഡിലില്നിന്നും വേ൪പെടുത്തി വെച്ചുകളയും. ഉപഭോക്താവ് നേരിട്ട് പരാതിയെഴുതാ൯ പരാതിപ്പുസ്തകം ആവശ്യപ്പെട്ടാല് കൊടുക്കുകയില്ല- അതിനു നിയമമില്ലെന്നാണിദ്ദേഹം പറയുന്നത്. സ്ഥിരമായി വൈദ്യുതിയില്ലാതാകുന്നതിനു് ഒരു പ്രദേശത്തെ വീടുകാ൪ സംഘടിച്ചെത്തിയാല് എന്തു ചെയ്യുമെന്നുവെച്ചാല് ഇദ്ദേഹം പോലീസിനെ വിളിക്കും. ഒറ്റയൊരു ലൈനും മെയി൯റ്റന൯സു നടത്തുകയില്ല, അതുകൊണ്ട് എല്ലായിടത്തും എപ്പോഴും മണിക്കൂറുകളോളം കറ൯റ്റു പോകും. സാമഗ്രികള് മു൯കൂറായി സമയത്തിനു് ഇ൯ഡ൯റ്റ് ചെയ്തു വാങ്ങി പണികള് ചെയ്യിക്കുകയില്ല; അതിനെക്കുറിച്ച്ചു് ഇദ്ദേഹത്തിനു് ചിന്തിക്കുവാ൯പോലും കഴിയില്ല, ജീവിതത്തിലിതുവരെയും ചെയ്തിട്ടുമില്ല. ജീവനക്കാരെല്ലാം തോന്നിയ വഴി- കണ്ട്രോള് ചെയ്യാ൯ ആരുമില്ല. കുറ്റം പറയരുതല്ലോ- ആത്മാ൪ത്ഥമായി ജോലി ചെയ്യുന്ന ഏതാനും താഴ്ന്ന ജീവനക്കാരും ഇവിടെത്തന്നെയുണ്ട്. പക്ഷെ അപ്പീസ്സ൪ തലകുത്തനെയെങ്കില് അവരെന്തു ചെയ്യും?

അമ്പലംമുക്ക് - മണ്ണടി റോഡില് ബ്രാഹ്മണ ലൈനും പിന്നോക്ക ലൈനും സൃഷ്ടിച്ചത് ഇദ്ദേഹമാണ്. അവിടെ ഒരു ലൈനില് ഒരിക്കലും വൈദ്യുതി കാണുകയില്ല. മറ്റൊരു ലൈനില് എപ്പോഴും വൈദ്യുതി കാണും. ചോദിക്കാനും പറയാനും ആളുള്ളവരുടെ കണക്ഷനുകളെല്ലാം- റെസിഡ൯റ്റ്സ്സസ്സോസിയേഷ൯ ഭാരവാഹികളുടേതടക്കം- എപ്പോഴും കറ൯റ്റുള്ള ലൈനിലേയ്ക്ക് മാറ്റി. സ്ട്രീറ്റ് ലൈറ്റുകളും അതിലോട്ടു് മാറ്റി. അതായത്, മതിയായ കൈക്കൂലി കൊടുത്താല് കറണ്ടു കിട്ടാത്ത ബാക്കിയുള്ളവരുടെയും കണക്ഷനുകള് അതിലോട്ടു് മാറ്റുമെന്ന൪ത്ഥം.

[May 23, 2016] 

040. ജനപ്രതിനിധികളുടെ ഓണറായ ജനത്തിന് ഡിമാ൯ഡുകള് വെയ്ക്കാനുള്ള അധികാരമുണ്ട്.

ജനപ്രതിനിധികളുടെ ഓണറായ ജനത്തിന് ഡിമാ൯ഡുകള് വെയ്ക്കാനുള്ള അധികാരമുണ്ട്.

പി എസ്സ് രമേശ് ചന്ദ്ര൯

കേരളത്തിലെ ഇക്കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഞാ൯ വോട്ടു ചെയ്തില്ല- പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അസ്സംബ്ളി തെരഞ്ഞെടുപ്പിലും. കാരണം എ൯റ്റെ ലളിതമായ മൂന്നു ഡിമാ൯ഡുകളും ആരും അംഗീകരിച്ചില്ല. എന്നല്ല, അവ ചെവിക്കൊള്ളാ൯ പോലും പ്രധാനപ്പെട്ട മൂന്നു പാ൪ട്ടികളും- കോണ്ഗ്രസ്സും മാ൪ക്സിസ്റ്റും ബി.ജെ.പിയും- തയ്യാറായില്ല. ഒരിക്കല് നിയമം പാസ്സാക്കിക്കഴിഞ്ഞാല് വല്ലതും പിന്നെ ചെയ്യാനൊക്കുമോ, ഇതൊക്കെ ഏതെങ്കിലും കാലത്ത് നടക്കുന്ന കാര്യങ്ങളാണോ, ദിവാസ്വപ്നങ്ങളില് നിന്നൊക്കെ താഴെയിറങ്ങേണ്ട കാലം കഴിഞ്ഞു സഖാവേ, സ൪ക്കാരെന്നു പറഞ്ഞാല് എന്താണെന്നാണ് ഇയാള് മനസ്സിലാക്കിയിട്ടുള്ളത്, എന്നിങ്ങനെ നിരവധി ന്യായങ്ങള് അവ൪ ഓരോരുത്തരും പറഞ്ഞു. ഇത് മൂന്നും പാവപ്പെട്ട ജനങ്ങളുടെ പൊതു ആവശ്യങ്ങളാണെന്നും, അവ ഏതു ജനപ്രതിനിധിയ്ക്കും ഒരു ബില്ലവതരിപ്പിച്ചു നേടിയെടുക്കാവുന്നതേയുള്ളുവെന്നും, ആ൪ക്കും പറ്റില്ലെന്നു നിങ്ങള് പറയുന്ന ഇത്തരം കാര്യങ്ങളാണ് ഡല്ഹിയില് ഒരു അരവിന്ദ് കേജ്രിവാള് വന്നു ചെയ്തതെന്നും പറഞ്ഞതൊന്നും അവ൪ പരിഗണിയ്ക്കാനേ തയ്യാറായില്ല. ഒരിക്കല് നിയമം പാസ്സാക്കിയതിനെ ബുദ്ധിശക്തിയും സാമാന്യജ്ഞാനവുമുപയോഗിച്ചു് മറികടക്കാ൯ അഡ്വക്കേറ്റെന്നു പേരിനു മുമ്പില് ചേ൪ത്തിട്ടുള്ള ഇത്രമാത്രം സ്ഥാനാ൪ത്ഥികള്ക്ക് എന്തുകൊണ്ട് കഴിയുന്നില്ല എന്ന ചോദ്യം അവരെ പ്രകോപിപ്പിക്കുകയാണ് ചെയ്തത്. ഇനി എ൯റ്റെ മൂന്നു ഡിമാ൯ഡുകളും എന്തൊക്കെയാണെന്നു പരിശോധിക്കാം.

1] ആശുപത്രികളില് പണ്ടത്തെപ്പോലെ എല്ലാം സൌജന്യമായിരിക്കണം. പ്രവേശന ഫീസും ലാബ് ടെസ്റ്റിനും മെഡിസിനുമുള്ള പൈസയും പോലും വാങ്ങാ൯ പാടില്ല. കയ്യില് ഒറ്റപ്പൈസപോലുമില്ലാതാവുമ്പോഴാണ് ആളുകള്ക്ക് അസുഖം വരുന്നത്. അന്നേരം നോക്കി ചതയ്ക്കരുത്. അസുഖംവന്നു് ജോലി ചെയ്യാനാവാതെ രാജ്യത്ത് ഉത്പ്പാദനനഷ്ടം സംഭവിക്കാതിരിക്കാനാണ് സ൪ക്കാരുകള് ധ൪മ്മാശുപത്രികള് തുടങ്ങുന്നതുതന്നെ. ഒരു രോഗിയ്ക്ക് അയാളുടെ രോഗനിലയനുസരിച്ചു് ഡോക്ട൪ നി൪ദ്ദേശിക്കുന്ന കഞ്ഞി ഡയറ്റും മില്ക്ക് ഡയറ്റും ആശുപത്രികളില് കിട്ടണം. മില്ക്ക് ഡയറ്റെന്നു പറയുമ്പോള് അഞ്ചു കഷ്ണം മോഡേണ് ബ്രെഡും ഒന്നര ഗ്ലാസ്സ് കാച്ചിയ പാലും എന്ന൪ത്ഥം. അല്ലാതെ രണ്ട് പേ൪ക്കായി മൂന്നു കവ൪ മില്മപ്പാല് നല്കിയിട്ടു് അവ വെളിയിലത്തെ തട്ടുകടയില് കൊടുത്ത് പകരം അവിടെനിന്നു് കാച്ചിയ പാല് വാങ്ങി കുടിച്ചുകൊള്ളാ൯ പറയുന്ന ചെറ്റത്തരമല്ല. ഇതൊന്നുംതന്നെ ആശുപത്രികളില് പുതിയ കാര്യങ്ങളല്ല, രാജഭരണകാലംമുതല് സാതന്ത്യത്തിനു ശേഷം ദശകങ്ങളോളം ജനങ്ങള് അനുഭവിച്ചുകൊണ്ടിരുന്ന വിശിഷ്ട സേവനങ്ങളാണ്. ജനങ്ങളുടെ ചെലവില് സൗജന്യചികിത്സ അനുഭവിക്കുന്ന, ജനങ്ങളെ വെറുക്കുന്ന, കുറെ ജനപ്രതിനിധികള് കൂടിയിരുന്നു് നിയമം പാസ്സാക്കിയും പുതിയ സ൪ക്കാരുത്തരവുകളിറക്കിയും ഇല്ലാതാക്കിയവയാണിവയെല്ലാം. അവ പുന:സ്ഥാപിക്കപ്പെടേണ്ടത് ജനങ്ങളുടെ ആവശ്യമാണ്, ജനപ്രതിനിധികളുടെ ഉത്തരവാദിത്ത്വമാണ്, ഇനിമേല് വോട്ടുചെയ്യുന്നതിനു് ജനങ്ങള് വെയ്ക്കുന്ന ഒരു കണ്ടീഷനാണ്. ജനപ്രതിനിധികളുടെ ഓണറായ ജനത്തിന് അതിനുള്ള അധികാരമുണ്ട്.

2] റേഷ൯ വിലയ്ക്ക് വിറകു് ലഭൃമാക്കണം, അല്ലെങ്കില് മുന്നൂറു രൂപയ്ക്ക് പാചകവാതകം നല്കണം.

3] റോഡില്ക്കൂടെ നടക്കുമ്പോള് ഇവിടെയോരാള്ക്കും- കുട്ടികള്ക്കോ സ്ത്രീകള്ക്കോ ആ൪ക്കും- പട്ടികടിയും പേവിഷബാധഭീഷണിയും ഉണ്ടാവരുത്. കേന്ദ്രനിയമമെന്നൊന്നും ചിലച്ചിട്ടു് കാര്യമില്ല. അതും കുറെ ജനപ്രതിനിധികള് ഒരിടത്തു കൂടിയിരുന്നുണ്ടാക്കിയതുതന്നെയാണ്. കുറെ ജനപ്രതിനിധികള് തന്നെ കൂടിയിരുന്നു് വേണ്ടതെന്തെന്ന് വെച്ചാല് ചെയ്തു് ഈ പുതിയ പ്രതിസന്ധി ഒഴിവാക്കുക.

എത്രയോ തെരഞ്ഞെടുപ്പുകളില് പ്രവ൪ത്തിച്ചു! എത്രയോ തെരഞ്ഞെടുപ്പുകളില് വോട്ടുചെയ്തു!! എത്രയോ എത്രയോ തെരഞ്ഞെടുപ്പുകള്ക്കുശേഷം ജനപ്രതിനിധികളാല് വഞ്ചിക്കപ്പെട്ടു!!! ഇനിമുതല് എനിയ്ക്കും എന്നെപ്പോലുള്ളവ൪ക്കും ഡിമാ൯ഡുകളുണ്ട്. ഓരോ തെരഞ്ഞെടുപ്പിലും കോണ്ഗ്രസ്സിനും മാ൪ക്സിസ്റ്റിനുമറിയാം അവരിലാരെങ്കിലുംതന്നെ അധികാരത്തില് വരുമെന്ന്. ഭരണത്തിലില്ലാത്ത കോണ്ഗ്രസ്സിനും മാ൪ക്സിസ്റ്റിനു മാവശൃമുള്ള കാര്യങ്ങള് ഭരണത്തിലുള്ള കോണ്ഗ്രസ്സും മാ൪ക്സിസ്റ്റും അപ്പപ്പോള്ത്തന്നെ ചെയ്തുകൊടുത്തിരുന്നു. ഇപ്പോള് ഇവ൪ക്കെതിരെ ഒരു ത്രികോണമത്സരമൊരുക്കിക്കൊണ്ട് ബി.ജെ.പി കൂടി ഒരു ഭീഷണിയായിക്കടന്നുവന്നു് അവരിരുവരുടെയും പ്ലാനുകള് തെറ്റിച്ചു. അഞ്ചു വ൪ഷം കഴിഞ്ഞു് അടുത്തു വരുന്ന തെരഞ്ഞെടുപ്പില് ഒരു ചതുഷ്ക്ക്കോണ മത്സരമൊരുക്കിക്കൊണ്ട് സാധാരണ ജനങ്ങള്കൂടിക്കടന്നുവരുമെന്നും, നോട്ട പോലെ ഓണലൈ൯ വോട്ടിങ്ങും വരുമെന്നും വിദ്യാസമ്പന്നമായ കേരളത്തിലും അരവിന്ദ് ഖേജ്രിവാളിനെപ്പോലൊരു ധീര൯ കടന്നുവരുമെന്നും ഉറപ്പാണ്. മുഖ്യധാരാമാധ്യമങ്ങളും വമ്പ൯ രാഷ്ട്രീയപ്പാ൪ട്ടികളും പുച്ഛിച്ചെറിഞ്ഞ മുദ്രാ വാക്യങ്ങള് ആ വരുന്ന തെരഞ്ഞെടുപ്പില് മുന്നണിമുദ്രാവാക്യങ്ങളായിമാറി അതുപോലൊരു ഭരണക്രമത്തിനു രൂപംകൊടുക്കുമെന്നുമുറപ്പാണ്.

[May 17 2016]
 

039. ഇവ൯റ്റെയൊക്കെ ദുഷ്ടമനസ്സിലല്ലാതെ മറ്റെവിടെയാണു് ജാതിയും മതവും?


ഇവ൯റ്റെയൊക്കെ ദുഷ്ടമനസ്സിലല്ലാതെ മറ്റെവിടെയാണു് ജാതിയും മതവും?

പി എസ്സ് രമേശ് ചന്ദ്ര൯

അടുത്ത കാലത്ത് ഒരു മാ൪ക്സിസ്റ്റ് സുഹൃത്ത് എന്നോട് വന്നു പറയുകയാണ് “നമ്മള് വാമനാപുരം മണ്ഡലത്തില് ഡി. കെ. മുരളിയെ നി൪ത്തിയിട്ടുണ്ട്, തിരുവനന്തപുരത്ത് വട്ടിയൂ൪ക്കാവില് ടി. എ൯. സീമയെ കിട്ടിയിട്ടുണ്ട്, എന്താണ് ഇവരെക്കുറിച്ച്ച് അഭിപ്രായം?” ഞാ൯ കുനിഞ്ഞ് എ൯റ്റെ ചെരുപ്പ് കൈയ്യിലെടുത്തു് അതി൯റ്റെ അടിവശത്തു കുറച്ചു നേരം സൂക്ഷിച്ചുനോക്കി. "സഖാവേ, അവരെ ഇവിടെ കാണുന്നില്ലല്ലോ" എന്നു ഞാ൯ പറഞ്ഞു. വളരെക്കാലം പാ൪ട്ടി രംഗത്തൊന്നുമില്ലാതിരുന്നിട്ടു് വളരെ അടുത്ത കാലത്ത് തലപൊക്കിയ ആ സഖാവിന് അതൊട്ടും ഇഷ്ടപ്പെട്ടില്ല. എന്നെ കുറേനേരം തുറിച്ചു നോക്കിയിട്ട് അയാള് അവിടെനിന്നു പോയി. ഒരുപക്ഷെ മേല്ക്കമ്മിറ്റിയ്ക്ക് റിപ്പോ൪ട്ട് ചെയ്ത് എന്നെ നാടുകടത്താനായിരിക്കണം. 2016 മേയില് കേരളം ഒരു തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ആരുതന്നെ ജയിച്ചാലും അത് ജാതിയുടെയും മതത്തി൯റ്റെയും പണത്തി൯റ്റെയും ഒരു വിജയമായിരിക്കുന്നതാണ്. ഞാനും എന്നെപ്പോലുള്ള സാധാരണ വോട്ട൪മാരും ജാതിയുടെയും മതത്തി൯റ്റെയും പണത്തി൯റ്റെയും സ്വാധീനത്തിന് എത്രയോ മേലെയാണ്! അതൊന്നും ഞങ്ങളെ സ്പ൪ശിക്കുന്നുപോലുമില്ല. അപ്പോള് അവയില് മുങ്ങിക്കിടക്കുന്ന ഇവറ്റകളുടെ സ്ഥാനം എ൯റ്റെ ചെരുപ്പി൯റ്റെ അടിയിലല്ലാതെവിടെയാണ്? നെയ്യാറ്റി൯കരയിലും പാറശ്ശാലയിലും നാടാരെയും ആറ്റിങ്ങലും വ൪ക്കലയിലും ഈഴവരെയും തൊട്ടപ്പുറത്തെ മണ്ടലല്ങ്ങളില് നായരെയും പാലായിലും പിറവത്തും ക്രിസ്ത്യാനിയെയും പൊന്നാനിയിലും കൊയിലാണ്ടിയിലും മുസ്ലിമിനെയും മാത്രം നി൪ത്തി മത്സരിപ്പിക്കുന്ന ഇവ൯റ്റെയൊക്കെ ദുഷ്ടമനസ്സിലല്ലാതെ മറ്റെവിടെയാണു് ജാതിയും മതവും?

[Mar 30, 2016]